മന്ത്രിയുടെ പ്രസ്ഥാവനകണ്ടു സമരം ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്, താങ്കളെ പോലുള്ളവര്‍ക്ക് ഭരിക്കാന്‍ വിധിക്കപ്പെട്ടതിന്‍റെ ശിക്ഷയെന്നുവേണമെങ്കിലും തിരുത്തിവായിക്കാം. യാത്രതുടങ്ങുന്ന സ്റ്റാന്‍റില്‍ സമയത്തിനുറിപ്പോര്‍ട്ടു ചെയ്യാത്ത എല്ലാബസ്സുകളുടെയും അനുമതി നിര്‍ത്തലാക്കുമെന്ന ഒരു ഉത്തരവുപുറപ്പെടുവിച്ചാല്‍ പാര്‍ട്ടിഫണ്ടിലേക്കുള്ള സംഭാവന കുറയുമെന്നുമാത്രമല്ല. കട്ടപ്പുറത്തുള്ള ബസ്സടക്കം സ്റ്റാന്‍റില്‍ ഇഴഞ്ഞെത്തുകയുംചെയ്യും. അതിനുവേണ്ടത് ഇഛാശക്തിയും ജനങ്ങളോറ്റുള്ള ഉത്തവാദിത്വവുമാണ്. ഒന്നു,രണ്ടുദിവസം പൊതുജനങ്ങളെ ബുദ്ധിമുട്ടിച്ചതിനു ശേഷം പുതുക്കിയ ചാര്‍ജ്ജ് വെള്ളിത്തളികയില്‍ വച്ചു ബസ്സുമുതലാളിമരുടെ അടുക്കളപ്പുറത്തു കൊണ്ടുകൊടുക്കുകയും ചെയ്യും. ജനങ്ങള്‍ ബുദ്ധിമുട്ടുന്ന ഈസമയങ്ങളിലാവാം ഫണ്ടിന്‍റെ കനംവും സ്റ്റേറ്റുസമ്മേളനത്തിനു കൊടുക്കേണ്ട ബസ്സുകളുടെ എണ്ണംവും നിശ്ചയിക്കുന്നത്. എല്ലാംവോട്ടര്‍മാരുടെ സൌഭാഗ്യം.