ഒരേ ലിംഗത്തില്‍ പെട്ടവര്‍ തമ്മിലുള്ള ലൈംഗിക ആകര്‍ഷണമാണ് സ്വവര്‍ഗ്ഗസ്നേഹം. സ്വവര്‍ഗ്ഗാനുരാഗികള്‍ സമൂഹത്തില്‍ എത്രയുണ്ടെന്ന് കണ്ടെത്തുന്നത് വിവിധ കാരണങ്ങളാല്‍ പ്രയാസമാണ്. അതിനാല്‍ കേരളം പോലുള്ള, പൊതുവെ അന്തര്‍മുഖരായ സമൂഹത്തില്‍ വിശിഷ്യാ വളരെ പ്രയാസമാണ്. സ്വവര്‍ഗ്ഗസ്നേഹം, രതി മുതലായവ ഒരു മാനസിക പ്രശ്‍നമായിട്ട് മെഡിക്കല്‍രംഗം കണക്കാക്കാത്തതും ഈ പ്രശ്നത്തിന്‍റെ ആഴം വര്‍ദ്ധിപ്പിക്കുന്നു. ഭൂരിപക്ഷസമൂഹം വ്യത്യസ്‌തരെന്നും വഴിതെറ്റിയവരെന്നും നിരീക്ഷിക്കുന്ന സ്വവര്‍ഗാനുരാഗികളെ അവഗണിച്ച് പുറത്തുനിര്‍ത്തുകയല്ല ചെയ്യേണ്ടത്. ഇത്തരത്തിലുള്ളവര്‍ക്ക് ജീവിതവും പൗരനെന്ന നിലയ്‌ക്കുള്ള അവകാശവും അംഗീകരിച്ചു കൊടുത്തുമാത്രമേ സമൂഹത്തിന് പരസ്‌പരധാരണയില്‍ മുന്നോട്ടുപോകാനാവൂ എന്നുള്ള ഡല്‍ഹി ഹൈക്കോടതി വിധിയെ നമുക്ക് അനുസ്മരിക്കാം. ലിംഗപരവും മതപരവും പ്രാദേശികപരവുമായ ഒരു വിവേചനവും പാടില്ലെന്ന് ഇന്ത്യന്‍ ഭരണഘടനയുടെ പതിനഞ്ചാം അനുച്ഛേദം അനുശാസിക്കുന്നുവെന്നും ഡല്‍ഹി ഹൈക്കോടതി വിശദമാക്കിയിരുന്നു.
സ്വവര്‍ഗ്ഗ രതിക്കാരെ പ്രധാനമായും മൂന്നായി തരംതിരിക്കാം. പുരുഷ വേശ്യകള്‍ (Gigalo), ദ്വൈത രതിക്കാര്‍ (Bisexuals), സ