പഴശ്ശിരാജ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയില്ലെന്ന് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ പഴശ്ശിരാജ കേരളത്തില്‍ ചരിത്രവിജയം നേടുന്ന സാഹചര്യത്തിലാണ് മോഹന്‍ലാലിന്‍റെ അഭിപ്രായപ്രകടനം.
ഒരു എഫ് എം ചാനല്‍ സംഘടിപ്പിച്ച സംവാദത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. പഴശ്ശിരാജ എന്ന കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചാല്‍ മമ്മൂട്ടി ചെയ്ത അത്ര നന്നാവില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
“മമ്മൂട്ടി അവതരിപ്പിച്ച ഏതെങ്കിലും കഥാപാത്രത്തെ ഞാന്‍ മോഹിച്ചിട്ട് കാര്യമില്ല. വടക്കന്‍ വീരഗാഥയിലെയും പഴശ്ശിരാജയിലെയുമൊന്നും റോളുകള്‍ എനിക്കു ചെയ്യാന്‍ സാധിക്കില്ല. ചെയ്താല്‍, മമ്മൂട്ടി ചെയ്ത അത്ര നന്നാവുകയുമില്ല” - മോഹന്‍ലാല്‍ വ്യക്തമാക്കുന്നു.

‘താന്‍ അഭിനയിക്കേണ്ടിയിരുന്നില്ല’ എന്ന് പിന്നീട് തോന്നിയ പല ചിത്രങ്ങളിലും അഭിനയിക്കേണ്ടി വന്നതായി മോഹന്‍ലാല്‍ വെളിപ്പെടുത്തി. “എല്ലാ സിനിമകളും തുടങ്ങുമ്പോള്‍ നല്ല സിനിമകളായാണ് തുടങ്ങുന്നത്. പിന്നീട് എവിടെയോ വച്ച് വഴിതെറ്റിപ്പോകുകയാണ്. ജാതകം മാറിപ്പോയി എന്നൊക്കെ പറയാറില്ലേ? അതാണ് ഇവിടെയും സംഭവിക്കുന്നത്” - മോഹന്‍ലാല്‍ പറയുന്നു.
പഴശ്ശിരാജ എന്ന കഥാപാത്രത്തെ അവതരിപ്പിക്കാന്‍ തനിക്ക് കഴിയില്ലെന്ന് യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാല്‍. മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ പഴശ്ശിരാജ കേരളത്തില്‍ ചരിത്രവിജയം നേടുന്ന സാഹചര്യത്തിലാണ് മോഹന്‍ലാലിന്‍റെ അഭിപ്രായപ്രകടനം.
ഒരു എഫ് എം ചാനല്‍ സംഘടിപ്പിച്ച സംവാദത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. പഴശ്ശിരാജ എന്ന കഥാപാത്രത്തെ താന്‍ അവതരിപ്പിച്ചാല്‍ മമ്മൂട്ടി ചെയ്ത അത്ര നന്നാവില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.
mammootty and mohanlal both are best actor some role mammootty beter eg: pazashi, oru vadakan veera katha, sethuramayer, hitteler,some role mohan lal better eg: kilukum, talavadam,