നരേന്ദ്രപ്രസാദ്‌ ഇവിടെ ഉണ്ടായിരുന്നു

PROPRO
നാട്യഗൃഹം എന്ന നാടക സംഘത്തിന്‍റെ രൂപീകരണത്തോടെയാണ്‌ നരേന്ദ്രപ്രസാദിലെ നാടകപ്രതിഭയെ കേരളം അറിയുന്നത്‌. സംഗീത നാടക അക്കാദമിയുടേയും സാഹിത്യ അക്കാദമിയുടേയും നിരവധി പുരസ്‌കാരങ്ങള്‍ നേടി.

തൊണ്ണൂറുകളുടെ അവസാനത്തോടെ ടെലിവിഷനുകളിലൂടെ നരേന്ദ്രപ്രസാദ്‌ ശ്രദ്ധിക്കപ്പെട്ടു. ശ്യാമപ്രസാദ്‌ സംവിധാനം ചെയ്‌ത ‘പെരുവഴിയിലെ കരിയിലകള്‍’ എന്ന ടെലിഫിലിമിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്‌ നരേന്ദ്രപ്രസാദായിരുന്നു.

ഷാജികൈലാസിന്‍റെ ‘തലസ്ഥാന’ത്തിലെ സ്വാമി വേഷത്തിലാണ്‌ നരേന്ദ്രപ്രസാദ്‌ സിനിമയില്‍ ശ്രദ്ധിക്കപ്പെടുന്നത്‌. അതിന്‌ മുമ്പ്‌ പത്മരാജന്‍റെ ‘ഞാന്‍ ഗന്ധര്‍വ്വന്‌’ അദ്ദേഹം ശബ്ദം നല്‌കിയിരുന്നു.

കച്ചവട സിനിമയുടേയും സമാന്തര സിനിമയുടേയും അഭിവാജ്യ ഘടകമായി നരേന്ദ്രപ്രസാദ്‌ പിന്നീട്‌ മാറി.

‘ജാതി പറഞ്ഞാല്‍ എന്താണ്‌’ എന്ന നരേന്ദ്ര പ്രസാദിന്‍റെ പുസ്‌തകം അക്കാലത്ത്‌ കേരളത്തില്‍ ഏറെ ചര്‍ച്ചകള്‍ക്ക്‌ വഴി തുറന്നിരുന്നു. ഭാവുകത്വം മാറുന്നു, നിഷേധികളെ മനസിലാക്കു, എന്‍റെ സാഹിത്യ നിരൂപണങ്ങള്‍ എന്നിവ ശ്രദ്ധിക്കപ്പെട്ടു.
WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :