തീവണ്ടിക്ക് വേണ്ടി വലിച്ച് തീർത്ത സിഗരറ്റിന് കൈയ്യും കണക്കുമില്ല!

ശനി, 8 സെപ്‌റ്റംബര്‍ 2018 (12:34 IST)

യുവതാരങ്ങളിൽ ഏറെ ശ്രദ്ധേയനായ ടൊവിനോ തോമസിന്റെ ‘തീവണ്ടി’ ഇന്നലെയാണ് റിലീസ് ആയത്. ചെയ്ന്‍ സ്‌മോക്കറായ ബിനീഷ് ദാമോദര്‍ അഥവാ ബിഡി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. ഈ സിനിമയുടെ ചിത്രീകരണത്തിനിടയില്‍ താന്‍ വലിച്ച് കൂട്ടിയ സിഗരറ്റിന് കണക്കില്ലെന്ന് താരം പറയുന്നു. 
 
ചിത്രത്തിനായി ഒരു പെട്ടിക്കട സെറ്റ് ചെയ്തിരുന്നു. അതിന് പിന്നില്‍ മിനി വില്‍സ് അടുക്കി വെച്ചിരുന്നു. അത് മുഴുവനും വലിച്ച് തീര്‍ത്തു. ബുദ്ധിമുട്ടിയാണ് അത്തരം രംഗങ്ങള്‍ ചെയ്തത്. പിന്നെ കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതില്‍ കുഴപ്പമില്ലെന്നുമായിരുന്നു താരത്തിന്റെ പ്രതികരണം. 
 
താൻ ഒരു ഡയറക്ടേഴ്സ് ആക്ടർ ആണെന്ന് ടൊവിനോ തന്നെ വ്യക്തമാക്കിയിരുന്നു. ഗാനരംഗത്തിനിടയില്‍ ടൊവിനോയുടെ കരണത്തടിക്കുന്ന രംഗത്തിലാണ് താന്‍ കൂടുതല്‍ ബുദ്ധിമുട്ടനുഭവിച്ചതെന്നും നിരവധി തവണ കരണത്ത് തല്ലിയിരുന്നുവെന്നും നേരത്തെ സംയുക്ത മേനോന്‍ വ്യക്തമാക്കിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

സിനിമ

news

'ടർബോ പീറ്റർ'; ആട് 2വിന് ശേഷം ജയസൂര്യയും മിഥുനും ഒന്നിക്കുന്നു

മലയാള സിനിമയിൽ ഹിറ്റായി നിൽക്കുന്ന കൂട്ടുകെട്ടാണ് മിഥുൻ മാനുവേൽ-ജയസൂര്യ. ആട് 2 എന്ന വമ്പൻ ...

news

എന്നേയും കീർത്തിയേയും അവർ മോശക്കാരിയാക്കി: അനു ഇമ്മാനുവൽ

നിവിൻ പോളിയുടെ ആക്ഷൻ ഹീറോ ബിജുവിലൂടെ നായികയായി തിളങ്ങിയ അനു ഇമ്മാനുവൽ ഇപ്പോൾ തെലുങ്കിലെ ...

news

അല്ലിക്ക് ഇന്ന് പിറന്നാൾ; വിശ്വസിക്കാനാകാതെ പൃഥ്വിയും സുപ്രിയയും!

‘എന്റെ സൂര്യപ്രകാശത്തിന് ഇന്ന് നാലുവയസ്. അച്ഛനും അമ്മയ്ക്കും ഇത് വിശ്വസിക്കാനാകുന്നില്ല. ...

news

രജനികാന്തിന്‍റെ മാസ് അവതാരം വീണ്ടും - പേട്ട!

രജനികാന്തിന്‍റെ പുതിയ സിനിമ ‘പേട്ട’ ഏത് ജോണറില്‍ പെട്ട ചിത്രം ആയിരിക്കും എന്നതിനെപ്പറ്റി ...

Widgets Magazine