നിങ്ങളുടെ ഉള്ളം കൈയ്യില്‍ മറുക് ഉണ്ടോ ? സൂക്ഷിക്കൂ... അതൊരു മുന്നറിയിപ്പാണ് !

ശനി, 15 ഒക്‌ടോബര്‍ 2016 (16:05 IST)

health, mole, lifestyle ആരോഗ്യം, മറുക്, ജീവിത രീതി

എല്ലാവരുടേയും ശരീരത്തില്‍ പല ഭാഗങ്ങളിലായി മറുക് ഉണ്ടാകും. ഈ മറുകുകളെല്ലാം വ്യത്യസ്തമായ കാര്യങ്ങളെയാണ് സൂചിപ്പിക്കുക. ചിലപ്പോള്‍ ഇതു ഭാഗ്യനിര്‍ഭാഗ്യങ്ങളുടെ സൂചനയാകാം, മറ്റു ചിലപ്പോഴാകട്ടെ രോഗങ്ങളേയും സൂചിപ്പിക്കും.    
 
കൈയിലെ ജീവിതരേഖയുടെ നടുവിലായി മറുകു വരുന്നതു നല്ലതല്ല എന്നാണ് ശാസ്ത്രം പറയുന്നത്. ഇതു ഗുരുതരരോഗങ്ങള്‍ വരുന്നതിനും ഭാഗ്യങ്ങള്‍ ഇല്ലാതാകുന്നതിനും കാരണമാകുമെന്നാണ് വിശ്വാസം. ഹൃദയരേഖയ്ക്കു നടുവിലായി മറുകു വരുന്നത് മരണകാരണമായ രോഗങ്ങളിലേയ്ക്കു നയിച്ചേക്കുമെന്ന വിശ്വാസവും നിലനില്‍ക്കുന്നു.
 
ആയൂര്‍രേഖയില്‍ മറുക് ഉള്ളവര്‍ക്ക് തലവേദന മൈഗ്രേയ്ന്‍ എന്നിങ്ങനെയുള്ള അസുഖങ്ങള്‍ ഉണ്ടാകും. ഇവരുടെ തലവേദന ഒരിക്കലും വിട്ടുമാറുകയും ഇല്ലയെന്നാണ് വിശ്വാസം. ഭാഗ്യം അവസാനിച്ചു എന്നതിന്റെ സൂചനയാണ് ഭാഗ്യരേഖയ്ക്കു നടുവിലായി വരുന്ന മറുകെന്നും പഴമക്കാര്‍ പറയാറുണ്ട്.  
 
വിവാഹരേഖയില്‍ മറുക്  വരുന്നത് പ്രണയതകര്‍ച്ചയ്ക്കും വിവാഹ മോചനത്തിനും കാരണമായേക്കും. ഉള്ളം കൈയില്‍ ഇടുതുവശത്തായി മറുകുണ്ടെങ്കില്‍ വിവാഹം വൈകുമെന്നും മോതിരവിരലിനു താഴെ മറുകു കാണപ്പെട്ടാല്‍ നിങ്ങളുടെ ബന്ധത്തെയെല്ലാം മോശമായി ബാധിക്കുമെന്ന വിശ്വാസവും നിലവിലുണ്ട്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

വാടകയ്ക്ക് വീടുനോക്കുകയാണോ? എങ്കില്‍ ഒരുനിമിഷം ശ്രദ്ധിക്കുക!

ഒരു വീട് എന്നത് എല്ലാവരുടെയും സ്വപ്ന‌മാണ്. സ്വന്തമായി ഒരു വീടുണ്ടെങ്കില്‍ സുരക്ഷിതമായി ...

news

ഊണുമുറിയില്‍ എത്ര കസേരയിടണം? ബെഡ്‌റൂമില്‍ നിലക്കണ്ണാടിയെന്തിന്?

അത് അന്ധവിശ്വാസമല്ല, ഒരു ശാസ്ത്രത്തെ ബഹുമാനിക്കലാണ്. ദൈവവിശ്വാസമില്ലാത്തവര്‍ പോലും വീട് ...

news

വീടുകളില്‍ പൂജാമുറി ഒരുക്കുമ്പോള്‍ വാസ്തു നോക്കേണ്ടത് അത്യാവശ്യം

നാലുകെട്ടിലാണെങ്കിൽ പൂജാമുറിയുടെ സ്ഥാനം വടക്കിനിയിലോ കിഴക്കിനിയിലോ ആവുന്നത് ...

news

നമ്മുടെ വിധിയെ തിരുത്തുന്ന സംഖ്യാശാസ്ത്രക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ

നമ്മുടെ ജീവിതത്തിന്റെ നിഗൂഡമായ “വിധി”യെ സംഖ്യകൾ അത്ഭുതകരമായി സ്വാധീനിക്കുന്നുവെന്ന് ഇന്ന് ...

Widgets Magazine