പ്രവര്‍ജ്യാ യോഗവും സന്യാസവും

vishnu| Last Modified ചൊവ്വ, 17 ഫെബ്രുവരി 2015 (16:20 IST)
ജാതകവശാല്‍ ചിലരില്‍ സന്യാസ യോഗം ഉണ്ടാകാറുണ്ട്. എന്നാല്‍ ഭൂരിഭാഗം പേരിലും ഉള്ളത് പ്രവര്‍ജ്യാ യോഗമാണ്. ഇത് കാണുന്നതുകൊണ്ടാകാം ജ്യോതിഷികള്‍ ജാതകന് സന്യാസ യോഗമുണ്ട് എന്ന് വിധിക്കുന്നത്. സത്യത്തില്‍ എന്താണ് പ്രവര്‍ജ്യാ യോഗം? ഭൌതികതയെക്കാള്‍, ആത്മീയതയില്‍ താല്പര്യമുള്ളവരോ എന്തുണ്ട് എങ്കിലും ഒന്നും അനുഭവിക്കാന്‍ ഒക്കാത്ത ഒരവസ്ഥ സംജാതമാക്കുന്നതോ ആയ ഒരുതരം യോഗമാണ് പ്രവര്‍ജ്യാ യോഗം.

ഒന്നിലധികം ഗ്രഹങ്ങള്‍ ഒത്തു ചേരുന്നതിനെ ആണ് യോഗം എന്ന് പറയുന്നത്. അതേപോലെ നാലോ അതിലധികം ഗ്രഹങ്ങളോ ജാതകനില്‍ യോഗം ചേര്‍ന്നുകാണുകയാണെങ്കില്‍ അയാള്‍ക്ക് പ്രവര്‍ജ്യാ യോഗമുണ്ട് എന്ന് അനുമാനിക്കാം. എന്നാല്‍ പ്രവര്‍ജ്യാ യോഗത്തില്‍ തന്നെ ആറ് വിഭാഗങ്ങളുണ്ട് എന്നതാണ് ഇതിന്റെ ഒരു പ്രത്യേകത എന്ന് എടുത്തു പറയേണ്ടതാണ്. അതായത് ഗ്രഹങ്ങള്‍ ചേരുന്ന് യോഗമുണ്ടാകുന്നതില്‍ ഒരുന്‍ ക്രമമുണ്ട് എന്ന് സാരം. കുജ, ബുധ, ഗുരു, ചന്ദ്ര, ശുക്ര, ശനി എന്നി ഗ്രഹങ്ങള്‍ യോഗം ചേരുമ്പോളാണ് പ്രവര്‍ജ്യാ യോഗം ഉണ്ടാകുന്നത്.

ഈ ഗ്രഹങ്ങളില്‍ ഏതിനാണ് ജാതകനില്‍ ബലം കൂടുതലുള്ളത് അതനുസരിച്ച് അയാള്‍ ഏത് തരം സ്ന്യാസ ധര്‍മമാകും സ്വീകരിക്കുക എന്ന് അനുമാനിക്കാന്‍ സാധിക്കും. ശാക്യാ, ജീവക, ഭിക്ഷു, വൃദ്ധ, ചരകാ : നിര്‍ ഗ്രന്ഥി വന്യാശന - എന്നാണ് വിധി. അതായത് പ്രവര്‍ജ്യാ യോഗമുള്ളവര്‍ യഥാ ക്രമം ശാക്യാദി കളായ സന്യാസിമാര്‍ ആയിത്തീരാം. ജാതകത്തില്‍ കുജന്‍ ബലവാന്‍ ആയാല്‍ ജാതകന്‍ ശാക്യന്‍ ആയിത്തീരും. ഇരുപത്തിനാല് വകഭേദങ്ങള്‍ ഉള്ള ബുദ്ധ സന്യാസിമാരില്‍ ഒരാളായി ത്തീരും. രക്ത വസ്ത്ര ധാരിയും ആവും എന്നാണ് ജ്യോതിഷം പറയുന്നത്.

എന്നാല്‍ ബ്ലവാനായിരിക്കുന്നത് ബുധന്‍ ആണെങ്കില്‍ ജാതകന്‍, ആത്മാവ് എന്ന് വാദിക്കുന്ന ആജീവകന്‍ ആയിത്തീരും. ഉപജീവനത്തിന് വേണ്ടി ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുവാന്‍ ശ്രമിക്കും. ഇത്തരക്കാരെ പ്രാണന്മാരായാണ് കണക്കാക്കുന്നത്. എന്നാല്‍ വ്യാഴത്തിനാണ് ബലമെങ്കില്‍ അയാള്‍ സമുന്നതരായ ഭിക്ഷുക്കളില്‍ ഒരാള്‍ ആയിത്തീരും. ചന്ദ്രന്‍ ആണ് ബലവാന്‍ എങ്കില്‍, ജടാ ധാരികളും, ശിവ, വിഷ്ണു മുതലായവരുടെ ആഗമ ശാസ്ത്രങ്ങളില്‍ നിപുണനും ആകും.

അതേസമയം ശുക്രന്‍ ബലവാന്‍ ആയാല്‍ ചരകന്‍ എന്ന വിഭാഗത്തില്‍ പെടുന്നവനായി ഭവിക്കു. ഇത്തരക്കാര്‍ ചികിത്സാദി കാര്യങ്ങളില്‍ നിപുണരായിരിക്കും എന്നും യോഗഫലത്തില്‍ പറയുന്നു. ശനി ബലവാന്‍ ആയാല്‍ വര്‍ണ്ണാശ്രമ ധര്‍മങ്ങള്‍ എല്ലാം അവഗണിച്ചു, പരമ ജ്ഞാനികള്‍ ആയിത്തീരും. രവി ബലവാന്‍ ആയാല്‍ ,വനത്തില്‍ ജീവിതം നയിക്കുന്നവന്‍ ആയി ഭവിക്കും. അതായത് വന്യാശനന്‍. എന്നാല്‍ ഈ യോഗങ്ങള്‍ എല്ലാം ഫലിക്കണമെന്നില്ല.

കാരണം പ്രവര്‍ജ്യാ യോഗം അപൂര്‍വമായി മാത്രം ശക്തമായി ചിലരില്‍ കാണപ്പെടുന്നു. മറ്റുള്ളവരില്‍ അതിന് സ്വാധീനമുണ്ടാവുകയുമില്ല. ഇത്തരക്കാര്‍ സന്യാസികള്‍ ആവുകയേയില്ല. എന്നാല്‍ ജാതകത്തില്‍ നാലാം ഭാവം മുതല്‍, കുജാദിയായ ഗ്രഹങ്ങള്‍ മുകളില്‍ പറഞ്ഞ ക്രമത്തില്‍ പത്താം ഭാവം വരെ സ്ഥിതി ചെയ്താലും പ്രവര്‍ജ്യാ യോഗം അനുഭവപ്പെടും. ഈ യോഗം അനുഭവത്തില്‍ വരുന്നവര്‍ ജന്മനാട് ഉപേക്ഷിച്ച് പോകും എന്നത് സുനിശ്ചിതമായ കാര്യമാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :