സര്‍പ്പദോഷവും പരിഹാരങ്ങളും

തിങ്കള്‍, 5 ഒക്‌ടോബര്‍ 2015 (18:24 IST)

സര്‍പ്പം, നാഗം, രാഹു, ജ്യോതിഷം, വാസ്തു, കാവ്

ശാപങ്ങളിലും ദോഷങ്ങളിലും വച്ച് ഏറ്റവും വലുതാണ് സര്‍പ്പദോഷം എന്നാണ് വിശ്വാസം. രാഹുവിന്‍റെ ദേവതയായാണ് സര്‍പ്പങ്ങളെ സങ്കല്‍പ്പിക്കുന്നത്. ജാതകത്തില്‍ രാഹു അനിഷ്ടസ്ഥിതിയിലാണെങ്കില്‍ സര്‍പ്പാരാധന ഒഴിച്ചുകൂടാനാവില്ല എന്നാണ് ജ്യോതിഷ വിദഗ്ധരുടെ അഭിപ്രായം.
 
സര്‍പ്പങ്ങളും നാഗങ്ങളും ഒന്നു തന്നെയാണോ എന്ന സംശയം സാധാരണമാണ്. കാവും കുളവും സര്‍പ്പാരാധനയുടെ ഭാഗമാണ്. നാഗാരാധനയ്ക്ക് വേദകാലത്തോളം പഴക്കമുണ്ടെന്നും കരുതുന്നു.
 
നാഗങ്ങളും സര്‍പ്പങ്ങളും രണ്ടാണ് എന്നാണ് ആചാര്യമതം. നാഗങ്ങള്‍ സര്‍പ്പങ്ങളുടെ രാജാക്കന്‍‌മാരാണെന്നും വിശ്വാസമുണ്ട്. നാഗങ്ങള്‍ക്ക് ഒന്നിലധികം ഫണങ്ങള്‍ ഉണ്ട് എന്നും വിഷമില്ല എന്നും വിശ്വസിക്കപ്പെടുന്നു.
 
രാഹുവിന്‍റെ അനിഷ്ട സ്ഥിതിയില്‍ കാവുകളില്‍ വിളക്ക് വയ്ക്കുക, നൂറുംപാലും നടത്തുക, സര്‍പ്പം പാട്ട് നടത്തുക തുടങ്ങിയ കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. രാഹുവിന്‍റെ സ്ഥാനവും പരിഹാരവും താഴെ കൊടുത്തിരിക്കുന്നു.
 
മിഥുനം, കന്നി, ധനു, മീനം - അനന്തനെ ഭജിക്കണം.
മേടം,ചിങ്ങം, മകരം, കുംഭം - വാസുകിയെ പ്രീതിപ്പെടുത്തണം.
ഇടവം, കര്‍ക്കിടകം, തുലാം - നാഗയക്ഷിയെ പ്രീതിപ്പെടുത്തണം.
ലഗ്നത്തിലാണെങ്കില്‍ നാഗരാജാവിനും നാഗയക്ഷിക്കും ഇളനീര്‍ അഭിഷേകം നടത്തണം.
ആറ്, പത്ത്, എട്ട് എന്നീ രാശികളിലാണെങ്കില്‍ സര്‍പ്പബലി.
ഏഴ്, പന്ത്രണ്ട് എന്നീ രാശികളിലാണെങ്കില്‍ പാട്ടും തുള്ളലും.
നാലില്‍ ആണെങ്കില്‍ സര്‍പ്പരൂപം സമര്‍പ്പിക്കുക.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ജ്യോതിഷം

news

വീടുവയ്ക്കുന്ന ഭൂമി; ശ്രദ്ധിക്കാന്‍ ചില കാര്യങ്ങളുണ്ട്!

ടെന്‍ഷന്‍ നിറഞ്ഞ ജീവിതത്തില്‍ നിന്ന് മോചനം ലഭിക്കാനും ശാന്തസുന്ദരമായ ജീവിതം നയിക്കാനും ...

news

സമ്പത്തിന്‍റെ ദേവന്‍‌മാരെല്ലാം ദേ, ഒരിടത്ത്...

സാമ്പത്തിക പ്രശ്നങ്ങള്‍ പരിഹരിക്കാനായി സമ്പത്തിന്റെ കുടം അല്ലെങ്കില്‍ സമ്പത്തിന്റെ പാത്രം ...

news

വീടിന് ഏതൊക്കെ നിറങ്ങള്‍?

കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്നതിനൊപ്പം തന്നെ പ്രാധാന്യമേറിയ കാര്യമാണ് അനുയോജ്യമായ ...

news

ജനനസംഖ്യ ഒന്ന് ആണോ? എങ്കില്‍ കോളടിച്ചു!

നിങ്ങളുടെ ജനന തീയതി ഒന്ന് (1), പത്ത് (10), പത്തൊമ്പത് (19), ഇരുപത്തിയെട്ട് (28) ...

Widgets Magazine