Widgets Magazine
Widgets Magazine

ഇതെല്ലാം അറിഞ്ഞാണോ പവിഴം ധരിച്ചത് ? ഇല്ലെങ്കില്‍ നിര്‍ബന്ധമായും അറിഞ്ഞിരിക്കണം ഇക്കാര്യങ്ങള്‍ !

വെള്ളി, 7 ജൂലൈ 2017 (14:28 IST)

Widgets Magazine
pavizham, astrology, aatmiyam, പവിഴമോതിരം, പവിഴം, ജ്യോതിഷം, ജെമോളജി

സൂര്യന്റെയും ചൊവ്വയുടേയും നിറമാണ് ചുവപ്പ്. ശൗര്യത്തിന്റെയും ധൈര്യത്തിന്റെയും നിറംകൂടിയാണത്. അതായത് ആത്മ വിശ്വാസവും അഭിമാനവും തരുന്ന നിറം. ഈ നിറത്തിലുള്ള കല്ലുകള്‍ ധരിച്ചാല്‍ അക്രമ വാസന കുറയുമെന്നും വിഷം എല്ക്കില്ലെന്നും ഭൂത പ്രേതാധികള്‍ ബാധിക്കില്ലെന്നും പഴമക്കാര്‍ വിശ്വസിച്ചിരുന്നു. ഇതില്‍ ചൊവ്വയുടെ രത്നമായി ഉപയോഗിക്കുന്നതാണ് പവിഴങ്ങള്‍. യഥാര്‍ഥത്തില്‍ ഇത് കല്ലോ, വജ്രം പോലെയുള്ള വസ്തുവോ അല്ല. 
 
സമുദ്രത്തില്‍ നിന്ന് ലഭിക്കുന്ന പവിഴപ്പുറ്റുകള്‍ മുറിച്ചെടുത്ത് ആകൃതി വരുത്തിയാണ് ഇതിനെ ആഭരണമാക്കി മാറ്റുന്നത്. ഇങ്ങനെ ലഭിക്കുന്ന പവിഴങ്ങളില്‍ ഓറഞ്ചോ ചുവപ്പോ നിറമുള്ളവയാണ് ചൊവ്വാ ഗ്രഹത്തിന് വേണ്ടി ധരിക്കുന്നത്. മാണിക്യത്തെപ്പോലെ സൂര്യ താപനം തടുക്കാനുള്ള കഴിവ് പവിഴത്തിനുമുണ്ട്. അതിനാല്‍ തന്നെ രവി ദോഷങ്ങള്‍ ഉള്ളവര്‍ക്കും പവിഴം ധരുക്കുന്നത് നല്ലതാണ്. കൂടാതെ പവിഴം പ്രശസ്തിയും സന്തോഷവും ജീവിത വിജയവും നേടിത്തരുമെന്നും ജ്യോതിഷം പറയുന്നു. 
 
പുത്ര ഭാഗ്യം, ഭാഗ്യപുഷ്ടി, ദാരിദ്ര്യ ശമനം എന്നിവയ്ക്കും സ്ത്രീകളുടെ ആര്‍ത്തവ ക്രമക്കേട് മാറാനും പവിഴം ധരിക്കുന്നത് നല്ലതാണ്. ഇത് വിളര്‍ച്ചയെയും ക്ഷീണത്തെയും നശിപ്പിക്കും. മൂത്ര സംബന്ധ രോഗങ്ങളെ കുറയ്ക്കും. മലബന്ധം ഇല്ലാതാക്കും എന്നീ ഗുണങ്ങളും പവിഴത്തിനുണ്ട്. ആരോഗ്യവും ലൈഗികശേഷിയും ഉന്മേഷവും വര്‍ദ്ധിപ്പിക്കാനും പവിഴം ധരിക്കുന്നതിലൂടെ സാധിക്കും. ഗര്‍ഭമലസ്സല്‍ ഇല്ലാതാകുമെങ്കിലും ജ്യോതിഷിയുടെ നിര്‍ദ്ദേശാനുസരണം മാത്രമേ ധരിക്കാന്‍ പാടുള്ളു.
 
വെളുത്ത പവിഴത്തിന് ചെവി, മൂക്ക്, തൊണ്ട എന്നിവിടങ്ങളിലുണ്ടാകുന്ന അസുഖം മാറ്റുവാനുള്ള കഴിവുണ്ട്. ഇത് ധരിച്ചാല്‍ ചിക്കന്‍പോക്‌സ്, വസൂരി തുടങ്ങയവ വരില്ലെന്നും പറയുന്നു. അപകടങ്ങളാല്‍ ഉണ്ടാകുന്ന മുറിവ്, ചതവ് എന്നിവയെ ശമിപ്പിക്കാനും നേത്ര രോഗങ്ങള്‍ ഇല്ലാതാക്കാനും ഇതിലൂടെ സാധിക്കും. മിലിട്ടറി ഉദ്യോഗസ്ഥര്‍, സെക്യുരിറ്റി ജോലിക്കാര്‍, പൊലിസ് വകുപ്പിലുള്ളവര്‍, ഹോട്ടല്‍, ഇലക്ട്രിക്കല്‍, റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്സ് നടത്തുന്നവര്‍ എന്നിവരെയൊക്കെ പവിഴം ഭാഗ്യരത്‌നമായി ഉപയോഗിക്കാവുന്നതാണ്.
 
ദീര്‍ഘായുസ്സ്, സത്ബുദ്ധി, സാത്വിക ഗുണങ്ങള്‍, ഭൂമി ലാഭം, ആരോഗ്യം നേതൃത്വ പാടവം, ക്ഷമാശീലം, സമ്പത്ത്, പുത്രഭാഗ്യം, കര്‍മ്മഗുണം, സന്താനങ്ങള്‍ക്ക് നന്മ കായിക വിനോദങ്ങളില്‍ വിജയം, അന്തസ്സും ആഭിജാത്യവും ഷെയര്‍ ബിസിനസ്സ് വിജയം എന്നിവയും പവിഴ ധാരണത്തിന്റെ ഫലങ്ങളാണ്. എന്നാല്‍ ജാതകത്തില്‍ ചൊവ്വ അനുകൂല ഭാവാധിപന്‍ ആയിരിക്കുന്നവര്‍ പവിഴം ധരിച്ചതുകൊണ്ട് മാത്രമേ പ്രയോജനമുണ്ടാകു. ചിങ്ങ ലഗ്‌നക്കാര്‍ക്കും,  ധനു ലഗ്‌നക്കാര്‍ക്കും, മകയിര്യം, ചിത്തിര, അവിട്ടം നക്ഷത്രക്കാര്‍ക്കും പവിഴം ധരിക്കാം. 
 
9,18,27 എന്നീ ജനന തീയതി വരുന്നവരും നാമ സംഖ്യകള്‍ തമ്മില്‍ കൂട്ടുമ്പോള്‍ ഈ തീയതികള്‍ വരുന്നവരും പവിഴം ധരിക്കാവുന്നതാണ്. ഏപ്രില്‍ 15നും മെയ് 15 ഇടയ്ക്കും നവംബര്‍ 15 നും ഡിസംബര്‍ 15നും ഇടയ്ക്ക് ജനിച്ചവര്‍ (മേട വൃശ്ചിക മാസങ്ങള്‍)ക്കും പവിഴം ധരിക്കാം. ഭാഗ്യം, ഊര്‍ജ്ജസ്വലത, ഭൂമിലാഭം എന്നിവയുണ്ടാകും. ഇക്കൂട്ടര്‍ക്കും ചൊവ്വ 6,8,12 ഭാവാധിപന്‍ ആകരുത്.
 
ഹസ്ത രേഖാ ശാസ്ത്ര പ്രകാരം ചൂണ്ടു വിരലിന്നു താഴെ പേരു വിരലില്‍ ശുക്ര മണ്ഡലത്തിന് മുകളിലായും ചെറു വിരലിനു താഴെ ബുധ മണ്ഡലത്തിനും ചന്ദ്രമണ്ഡലത്തിനും ഇടയിലായും കുജ മണ്ഡലം സ്ഥിതി ചെയ്യുന്നു. അതിനാല്‍ ചൂണ്ടു വിരലില്‍ പവിഴം ധരിക്കാം സൂര്യനും ചൊവ്വയും ബന്ധുക്കളായതിനാല്‍ മോതിര വിരലിലും ധരിക്കാവുന്നതാണ്.ചൊവ്വാഴ്ച്ച രാവിലെ ഉദയ ശേഷം 1 മണിക്കൂറിനുള്ളില്‍ ശരീര ശുദ്ധി വരുത്തി ധ്യാനിച്ച ശേഷം പൂജിച്ച മോതിരം ധരിക്കുക സ്വര്‍ണ്ണമോ വെള്ളിയോ മോതിരത്തിന് ഉപയോഗിക്കാം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

ജനനസംഖ്യ ഈ നമ്പറാണെങ്കില്‍ ഉറപ്പിച്ചോളൂ... അവര്‍ ആരേയും വശീകരിക്കും !

ജ്യോതിഷം എന്നു പറയുമ്പോള്‍ തന്നെ പലര്‍ക്കും അത് അന്ധവിശ്വാസമാണെന്ന ധാരണയാണുള്ളത്. ...

news

ആഹ്ലാദം പകരുന്നതാണ് പൂമുഖം; എന്നാല്‍ ഇതൊക്കെ ശ്രദ്ധിക്കണം

വീടിന്റെ ഐശ്വര്യത്തെ നിര്‍ണയിക്കുന്ന ഒന്നാണ് പൂമുഖത്തിന്റെ സ്ഥാനം. ലക്ഷങ്ങള്‍ ചെലവഴിച്ച് ...

news

വീടിന്റെ ഐശ്വര്യത്തിന് കുളിമുറിയുടെ സ്ഥാനം മാത്രമല്ല, വാഷ്ബേസിന്റെ സ്ഥാനവും നിര്‍ണായകം !

ഏറെനാളത്തെ കാത്തിരിപ്പിനൊടുവില്‍ ഒരു വീട് പണിയുമ്പോള്‍ സമ്മര്‍ദ്ദങ്ങള്‍ക്കൊപ്പം ...

news

എന്തുചെയ്താലും വീട്ടിലെ വഴക്കുമാറുന്നില്ലേ? ഇതു മാത്രമാണ് അതിനുള്ള ഏക പരിഹാരം !

നിങ്ങള്‍ വ്യാപാരിയോ തൊഴിലാളിയോ വിദ്യാര്‍ത്ഥിയോ വീട്ടമ്മയോ ആരുമായിക്കൊള്ളട്ടെ, സ്വന്തം ...

Widgets Magazine Widgets Magazine Widgets Magazine