ക്രിസ്മസ് ബഹുവിധം ഉലകില്‍!

WDWD
ആഹ്ലാദവും ഭക്തിയും വിശ്വാസവും ഇഴചേര്‍ന്ന് മനുഷ്യഹൃദയങ്ങള്‍ ക്രിസ്തുവിന് പിറക്കാന്‍ ഇടമൊരുക്കുന്ന സുന്ദരവും അപൂര്‍വമായ അനുഭൂതിയുടെ വേളയാണ് ക്രിസ്മസ്. ഒരൊറ്റ രാജ്യത്തോ ഭൂഖണ്ഡത്തിലോ ഒതുങ്ങാതെ ലോകമെങ്ങും ആഘോഷത്തിമിര്‍പ്പില്‍ നിറയുന്ന അപൂര്‍വാവസരങ്ങളില്‍ ഒന്നുകൂടിയാണിത്. ക്രിസ്തുവിന്റെ ജനനം ലോകമെമ്പാടുമുള്ള വിശ്വാസികള്‍ വൈവിധ്യമാര്‍ന്നരീതിയിലാണ് ആഘോഷിക്കുന്നത്. ക്രിസ്മസ് ആഘോഷങ്ങളിലെ ഈ വ്യത്യസ്തത കൌതുകകരവും ഒപ്പം രസാവഹവുമാണ്. ഓരോ രാജ്യത്തേയും ക്രിസ്മസ് ആഘോഷം മറ്റൊരു രാജ്യത്തെ ക്രിസ്മസ് ആഘോഷത്തില്‍ നിന്നും ഏറെ വിഭിന്നമാണ്. ഓരോ രാജ്യത്തിന്റെയും സംസ്കാരവും ചരിത്രവും ക്രിസ്മസില്‍ ഇടകലരുന്നതിനാലാണ് ആഘോഷങ്ങള്‍ വ്യത്യസ്തമാകുന്നത്.

ആഫ്രിക്കന്‍ ക്രിസ്മസ്

ആഫ്രിക്കയില്‍ സാധാരണയായി ഒരുസംഘം ആളുകളെ ഓരോ ഗ്രാ‍മങ്ങളിലും ക്രിസ്മസിനായി നേരത്തെതന്നെ നിയോഗിച്ചിരിക്കും. ഇവര്‍ അതിരാവിലെ മുതല്‍ ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ച് വീടുകള്‍ കയറിയിറങ്ങി കരോള്‍ നടത്തും, പിന്നീട് സ്വന്തം വീടുകളിലേക്ക് മടങ്ങി ആഘോഷവസ്ത്രങ്ങള്‍ ധരിച്ച് വീടുകളില്‍ നടക്കുന്ന പ്രാര്‍ത്ഥനാപരിപാടിയില്‍ ഉണ്ണിയേശുവിന് കാഴ്ചയര്‍പ്പിക്കും. ഇതിനുശേഷം പള്ളികളിലെത്തി ആരാധനയില്‍ പങ്കെടുത്ത് സമ്മാനങ്ങള്‍ പള്ളിയിലെ മേശയില്‍ സമര്‍പ്പിക്കും. സുഹൃത്തുക്കളേയും ബന്ധുക്കളേയും ഈ ദിവസം വീടുകളിലേക്ക് ക്ഷണിച്ച് വിശിഷ്ടവിഭവങ്ങളാല്‍ സല്‍ക്കരിക്കും. പലതരം ധാന്യങ്ങള്‍, വിവിധയിനം മാംസവിഭവങ്ങള്‍, സൂപ്പ്, കേക്ക് തുടങ്ങിയവയാണ് അന്നത്തെ പ്രധാന വിഭവങ്ങള്‍. ക്രിസ്തു വരുന്നു എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് തെരുവിലൂടെയുള്ള കുട്ടികളുടെ ഘോഷയാത്രയും ആഫ്രിക്കന്‍ ക്രിസ്മസിന്റെ സവിശേഷതയാണ്.

നൃത്തം ചവിട്ടി അര്‍ജന്‍റീനക്കാര്‍

ക്രിസ്മസ് ഗാനങ്ങള്‍ ആലപിച്ച് നൃത്തം ചവിട്ടിയാണ് അര്‍ജന്റീനയിലെ മുതിര്‍ന്നവര്‍ ക്രിസ്മസ് ആഘോഷിക്കുന്നത്. കുട്ടികളാകട്ടെ പടക്കം പൊട്ടിച്ചാണ് ക്രിസ്തുവിന്റെ ജനനത്തെ വരവേല്‍ക്കുന്നത്. പാതിരാത്രിയാകുന്നതോടെ ആളുകള്‍ വീഞ്ഞ് രുചിച്ച് ക്രിസ്മസ് ട്രീയില്‍ നിന്നുമുള്ള സമ്മാനങ്ങള്‍ തുറന്നുനോക്കിയതിനുശേഷം പലതരത്തിലുള്ള കളികളില്‍ മുഴുകും. കോഴി, പന്നി എന്നിവയുടെ മാംസം, ജ്യൂസ്, ബിയര്‍ എന്നിവയാണ് പ്രധാന ക്രിസ്മസ് വിഭവങ്ങള്‍.

WEBDUNIA|



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :