സ്‌ത്രീകളോടുള്ള കരുതല്‍ ഇങ്ങനെയും; ആര്‍ത്തവത്തിന്റെ ആദ്യ ദിനം അവധി നല്‍കി മാധ്യമസ്ഥാപനം

മുംബൈ, തിങ്കള്‍, 10 ജൂലൈ 2017 (16:56 IST)

Widgets Magazine
  First Day , Period Leave , office , mumbai , Menses  , Cultural machine , എച്ച്ആര്‍ , ആര്‍ത്തവ ദിനം , കമ്പനി , വനിതാ ജീവനക്കാര്‍ , മുംബൈ , ആര്‍ത്തവ അവധി

ആര്‍ത്തവത്തിന്റെ ആദ്യ ദിവസം വനിതാ ജീവനക്കാര്‍ക്ക് അവധി നല്‍കി മുംബൈയിലെ മാധ്യമസ്ഥാപനമായ കള്‍ച്ചറല്‍ മെഷീന്‍. ഓഫീസിലെ വനിതാ ജീവനക്കാരോടുള്ള കരുതല്‍ പ്രകടിപ്പിച്ചാണ് എച്ച്ആര്‍ വിഭാഗം ഇങ്ങനെയൊരു തീരുമാനമെടുത്തത്.

കമ്പനിയുടെ പുതിയ തീരുമാനപ്രകാരം സ്ഥാപനത്തിലെ 75 വനിതാ ജീവനക്കാര്‍ക്കാണ് ഇനിമുതല്‍ ഒരു ദിവസത്തെ ആര്‍ത്തവ അവധി ലഭിക്കുക. എച്ച് ആര്‍ വിഭാഗത്തിന്റെ ഈ തീരുമാനത്തില്‍ സന്തോഷമുണ്ടെന്ന് ജീവനക്കാരികള്‍ പറഞ്ഞു. ഇതു വ്യക്തമാക്കിക്കൊണ്ട് പുതിയ വീഡിയോയും ഇവര്‍ പുറത്തിറക്കി.

കള്‍ച്ചറല്‍ മെഷീന്റെ തീരുമാനം ഒരു മാതൃകയാക്കി രാജ്യത്തെ എല്ലാ ഓഫീസുകളിലെ സ്‌ത്രീകള്‍ക്കും ഒരു ദിവസത്തെ ആര്‍ത്തവ അവധി ദിനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മാനവിക വിഭവശേഷി മന്ത്രാലയത്തിനും, വനിതാ ശിശു ക്ഷേമ മന്ത്രാലയത്തിനും കള്‍ച്ചറല്‍ മെഷീന്‍ നിവേദനം നല്‍കുകയും ചെയ്‌തു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

യാത്ര തനിച്ചാണെങ്കില്‍ സ്ത്രീകള്‍ ചെയ്യേണ്ട കാര്യങ്ങള്‍

സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിച്ചു വരികയാണ്. ഓരോ മിനിറ്റിലും അത്തരം ...

news

ആ ഒരു ഉപദേശമാണോ നല്‍കിയത് ? സൂക്ഷിക്കണം... നിരാശ അവളെ വിട്ടുപോകില്ല !

മാഗസിനുകളും വെബ്‌സൈറ്റുകളും പുതിയ ജീവിത ക്രമങ്ങളും നമ്മുടെ കൌമാരങ്ങളെ ...

news

ഇതാ വരുന്നു സ്ത്രീകള്‍ക്കായി സര്‍ക്കാറിന്റെ പുതിയ ‘വണ്‍ ഡേ ഹോം ‘പദ്ധതി

സ്ത്രീ സംരക്ഷണത്തിന് പുതിയ പദ്ധതിയുമായി സംസ്ഥാന സര്‍ക്കാര്‍. ‘വണ്‍ ഡേ ഹോം‘ എന്നാണ് ഈ ...

news

ഇതു സമ്മതിച്ചേ പറ്റൂ... ഇക്കാര്യത്തില്‍ സ്ത്രീകള്‍ തന്നെയാണ് മുന്നില്‍ ‍!

ഈ കാലഘട്ടത്തില്‍ സ്‌ത്രീകള്‍ പല രംഗങ്ങളിലും ശക്തിയാര്‍ജ്ജിച്ചുവരുന്നുണ്ട്. എങ്കിലും ...

Widgets Magazine