ആ നേരം അവള്‍ അങ്ങനെയായിരിക്കും; പക്ഷേ അതിന് അവളെ കുറ്റം പറയരുത് !

ചൊവ്വ, 12 സെപ്‌റ്റംബര്‍ 2017 (13:52 IST)

Widgets Magazine
women ,  health , menses ,  സ്ത്രീ ,  ആരോഗ്യം , ആര്‍ത്തവം

ആ ദിവസങ്ങളില്‍ അവള്‍ അങ്ങനെയാണ്. ചിരിയില്ല, കളിയില്ല പിന്നെ അനിയന്ത്രിതമായ ദ്വേഷ്യവും. ഇതെന്താ അവളിങ്ങനെയെന്ന് ഏതൊരാള്‍ക്കും തോന്നാം. എന്നാല്‍, ഇതെല്ലാം അവളുടെ കുറ്റമായി പറയാനാവുമോ? ഇല്ല എന്നതാണ് സത്യം.
 
ആര്‍ത്തവത്തിനുമുമ്പ് ചില സ്ത്രീകളില്‍ ആകെയൊരു മാറ്റം ഉണ്ടാവും. അതിനെ ഹോര്‍മോണ്‍ വ്യതിയാനത്താലുണ്ടാവുന്ന ശാരീരിക മാനസിക മാറ്റങ്ങളായി കണ്ട് ചികിത്സിക്കുകയാണ് വേണ്ടത്. ‘പ്രീ മെന്‍സ്ട്രുവല്‍ സിന്‍ഡ്രോം’ അഥവാ പി‌എം‌എസ് എന്നാ‍ണ് ഈ മാനസിക നില അറിയപ്പെടുന്നത്.
 
ശാരീരിക പ്രശ്നങ്ങളെക്കാള്‍ ഏറെ മാനസിക പ്രശ്നങ്ങളാണ് പി‌എം‌എസിനോട് അനുബന്ധിച്ച് ഉണ്ടാവുന്നത്. ഉറക്കമില്ലായ്മ, ദ്വേഷ്യം, അക്ഷമ, പെട്ടെന്ന് വികാരഭരിതരാവുക തുടങ്ങിയ പ്രശ്നങ്ങളാണ് കൂടുതല്‍ പ്രകടമാവുക.
ശാരീരികമായി തലവേദന, വയറ് വേദന, ഓക്കാനം, സ്തനങ്ങളില്‍ വേദന, മലബന്ധം തുടങ്ങിയ പ്രശ്നങ്ങളും ഉണ്ടാവാം. 
 
കൌണ്‍സലിംഗ്, വ്യായാമം എന്നിവയിലൂടെ പി‌എം‌എസ് വരുതിയിലാക്കാം. ഒരു പക്ഷേ ഹോര്‍മോണ്‍ ചികിത്സയും ആവശ്യമായി വരാം. വ്യായാമവും യോഗയും ശരീരത്തിനും മനസ്സിനും ഉന്‍‌മേഷം നല്‍കും. നാരുകള്‍ അടങ്ങിയതും പച്ചക്കറികളും ഉള്‍പ്പെടുത്തിയ ഭക്ഷണക്രമമാണ് സ്വീകരിക്കേണ്ടത്. ഇതിനെല്ലാം ഉപരി, ആ ദിവസങ്ങളില്‍ മാനസിക സന്തോഷം പകരുന്ന അന്തരീക്ഷത്തില്‍ കഴിയാനും ശ്രദ്ധിക്കണം.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
സ്ത്രീ ആരോഗ്യം ആര്‍ത്തവം Women Health Menses

Widgets Magazine

സ്ത്രീ

news

സെറീന വില്യംസിന് പെൺകുഞ്ഞ് പിറന്നു

മുൻ ലോക ഒന്നാം നമ്പർ ടെന്നീസ് താരം സെറീന വില്യംസിനും റെഡിറ്റ് സഹസ്ഥാപകൻ അലക്സിസ് ...

news

പാത്രം കഴുകുന്ന വേളയില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ ? ഇല്ലെങ്കില്‍ പ്രശ്നമാകും... തീര്‍ച്ച !

രോഗങ്ങള്‍ വിട്ടൊഴിയാത്ത അവസ്ഥ വരുന്നുണ്ടോ ? അത്തരത്തില്‍ എന്തെങ്കിലും ...

news

കുഞ്ഞിന് മുലയൂട്ടുമ്പോള്‍ ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ടോ?

ഒരു കുഞ്ഞിന്റെ ആഹാര്യത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ ആദ്യം സൂചിപ്പിക്കേണ്ടത് മുലപ്പാലിനെ ...

news

ഈ പൊടിക്കൈകള്‍ മാത്രം മതി... അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി മാറ്റാം !

ചില പൊടിക്കൈകള്‍ അറിഞ്ഞിരുന്നാല്‍ ഏതൊരാള്‍ക്കും അടുക്കളയിലെ ജോലി എളുപ്പവും രസകരവുമാക്കി ...

Widgets Magazine