ആ ഒരു ഉപദേശമാണോ നല്‍കിയത് ? സൂക്ഷിക്കണം... നിരാശ അവളെ വിട്ടുപോകില്ല !

കൌമാരപ്രായക്കാര്‍ സമ്മര്‍ദ്ദത്തില്‍ ?

Women, Health, Sad, Young, Lady, സ്ത്രീ, ആരോഗ്യം, ലേഖനം, യുവതി, യുവാവ്, കൌമാരം
സജിത്ത്| Last Modified വെള്ളി, 7 ജൂലൈ 2017 (11:52 IST)
മാഗസിനുകളും വെബ്‌സൈറ്റുകളും പുതിയ ജീവിത ക്രമങ്ങളും നമ്മുടെ കൌമാരങ്ങളെ സംഘര്‍ഷത്തിലാക്കുകയാണോ? കൂടുതല്‍ സെക്സിയാകൂ എന്ന ഉപദേശം അവരെ നിരാശരാക്കുകയാണെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. സമൂഹത്തിന്റെ മാറ്റങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും ഒപ്പം ഉയരാന്‍ കഴിയുമോ എന്ന ആശങ്ക 20നു താഴെയുള്ളവരെ നിരന്തരം സമ്മര്‍ദ്ദത്തിലാക്കുന്നതായും പഠനങ്ങള്‍ പറയുന്നു.

ഒരു തലമുറ സമ്മര്‍ദ്ദത്തിലാണെന്ന് പഠനങ്ങള്‍ പറയുമ്പോള്‍, കുട്ടികളുടെ ജീവിതവിജയത്തിന്റെ അളവുകോലുകള്‍ സൌന്ദര്യവും ആകര്‍ഷണീയതയുമായി മാറുന്നു എന്നതും ആശങ്കപ്പെടുത്തുന്നു. ലോകമെമ്പാടും കൌമാരക്കാര്‍ ഇതേ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. നടിമാരുടെയും ഗ്ലാമര്‍ മോഡലുകളുടെയും ചിത്രങ്ങള്‍ പരിശോധിച്ചതിനും ശേഷം, അഞ്ചില്‍ രണ്ട് ആളുകള്‍ക്ക് സ്വയം മോശമാണെന്ന തോന്നല്‍ ഉണ്ടാകുന്നു.

മുതിര്‍ന്നവര്‍ സൃഷ്ടിക്കുന്ന കൃത്രിമ അന്തരീക്ഷത്തില്‍ സന്തുലിതമല്ലാത്ത സാഹചര്യങ്ങളില്‍ വളരാന്‍ നിര്‍ബന്ധിതരാകുകയാണ് കൌമാരം എന്നാണ് പഠനങ്ങള്‍ പറയുന്നത്. അവരുടെ വൈകാരികതയെ ഇതു മുറിവേല്‍പ്പിക്കുന്നു. കുടുംബ ബന്ധങ്ങളില്‍ പ്രശ്നങ്ങളുള്ളവര്‍ ഇതുമൂലം വേഗത്തില്‍ വിഷാദത്തിന് അടിമപ്പെടുകയും പ്രശ്നങ്ങള്‍ക്കു കീഴടങ്ങുകയും ചെയ്യുന്നു.

സൌന്ദര്യവും അകര്‍ഷണീയതും സെക്സി ലുക്കും വര്‍ദ്ധിപ്പിക്കാന്‍ അടിക്കടി ശ്രമം നടത്തുന്ന ഇവര്‍ക്ക് സംതൃപ്തി ലഭിക്കാത്ത പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാക്കുന്നു. ജീവിതത്തിന് വഴിത്തിരിവാകുന്ന ഈ പ്രായത്തില്‍ ആത്മവിശ്വാസം കുറയുകയും വിഷാദത്തിന് അടിപ്പെടുകയും ചെയ്യുന്നത് ജീവിതത്തില്‍ വളരെയധികം പ്രത്യാഘാതങ്ങള്‍ക്കു കാരണമാകുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :