സച്ചിനെ സ്വാധീനിച്ച മൂന്ന് സ്ത്രീകള്‍

ന്യൂഡല്‍ഹി| WEBDUNIA|
PTI
PTI
അസ്വസ്ഥയായ കോപാകുലനായ ഒരു ബൌളറേക്കാള്‍ ഭീകരമായ അനുഭവമാണെന്ന് പറയുന്നത് മറ്റാരുമല്ല, ക്രിക്കറ്റര്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ആണ്. ദ്വാര്‍കനാഥ് സന്‍സ്ഗിരിയുടെ മറാത്തി പുസ്തകമായ ‘സംവദ് ലെജന്‍ഡ്സ് ഷി(ഇതിഹാസങ്ങളുമായുള്ള സംഭാഷണം) എന്ന പുസ്തകത്തിലാണ് സച്ചിന്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വാചാലനായത്.

അസ്വസ്ഥയായിരിക്കുന്ന തന്റെ ഭാര്യയെ അഭിമുഖീകരിക്കുന്നത് ലോകത്തെ ഏതൊരു ബൌളറുടെയും മൂര്‍ച്ചയേറിയ ആക്രമണത്തെ നേരിടുന്നതിനെക്കാള്‍ കഠിനമാണ് എന്നായിരുന്നു സച്ചിന്റെ അഭിപ്രായം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ രണ്ട് ദശാബ്ദത്തിലേറെ അനുഭവസമ്പത്തുള്ള സച്ചിന്‍ തന്റെ ജീവിതത്തില്‍ സ്വാധീനം ചെലുത്തിയ മൂന്ന് സ്ത്രീകളെക്കുറിച്ച് പുസ്തകത്തില്‍ പറയുന്നുണ്ട്. അമ്മ, ആന്റി, ഭാര്യ അഞ്ജലി എന്നിവരാണവര്‍.

അമ്മയെപ്പോലെയാകാന്‍ അമ്മയ്ക്ക് മാത്രമേ കഴിയൂ. ഔദ്യോഗിക ജീവിതത്തോടൊപ്പമാണ് അവര്‍ കുടുംബകാര്യങ്ങളും നോക്കിയിരുന്നത്. ശക്തയായ സ്ത്രീയാണ് അവരെന്നും സച്ചിന്‍ പറയുന്നു.

സ്കൂളില്‍ പോകാനുള്ള സൌകര്യത്തിന് വേണ്ടിയാണ് ആന്റിയുടേയും അങ്കിളിന്റെയും ഒപ്പം താമസിച്ചതെന്ന് സച്ചിന്‍ ഓര്‍മ്മിക്കുന്നു. പഠനത്തോടൊപ്പം ക്രിക്കറ്റും പരിശീലിക്കാന്‍ വേണ്ടിയാണ് അദ്ദേഹത്തിന് സ്കൂള്‍ മാറേണ്ടിവന്നത്.

1990-ലാണ് ഭാര്യ അഞ്ജലിയെ സച്ചിന്‍ പരിചയപ്പെടുന്നത്. തുടര്‍ന്ന് 21 വര്‍ഷക്കാലം അദ്ദേഹത്തിന്റെ ജീവിതത്തിലെ ഉയര്‍ച്ചകളിലും താഴ്ചകളിലും അവര്‍ താങ്ങായി ഒപ്പം നിന്നു.

ക്രിക്കറ്റിനോട് തനിക്കുള്ള അഭിനിവേശം തിരിച്ചറിഞ്ഞത് പിതാവാണെന്നും സച്ചിന്‍ വ്യക്തമാക്കുന്നു. സഹോദരന്മാരും സഹോദരിയും തന്റെ ജീവിതത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞുവയ്ക്കുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :