ജിയാ ഖാനെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊന്ന് കെട്ടിതൂക്കിയതാണെന്ന് അഭിഭാഷകന്‍

മുംബൈ| WEBDUNIA|
PTI
ബോളിവുഡ് നടി ജിയാ ഖാനെ ബെല്‍റ്റ് മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നശേഷം ഫാനില്‍ കെട്ടിത്തൂക്കിയതാണെന്നാണ് ജിയയുടെ ലീഗല്‍ അഡൈ്വസറായ ദിനേഷ് തിവാരി പറയുന്നത്.

ജിയയുടെ മൃതദേഹത്തിന്റെ ദൃശ്യങ്ങളും മൃതദേഹം പരിശോധിച്ച വൈദ്യശാസ്ത്ര വിദഗ്ദരില്‍ നിന്ന് ലഭിച്ച വിവരങ്ങളുമാണ് ജിയയുടേത് ആത്മഹത്യയല്ലെന്നും കൊലപാതകമാണെന്നുമുള്ള സംശയം ഉളവാക്കുന്നത്. ഫോറന്‍സിക് വിദഗ്ദര്‍ അനുമാനിയ്ക്കുന്നത് അവരെ ബെല്‍റ്റ് ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊന്നശേഷം ഫാനില്‍ കെട്ടിത്തൂക്കിയതാകാം എന്നാണ്.

ജിയയുടെ കഴുത്തില്‍ വളരെ ആഴത്തിനല്‍ ഉള്ള മുറിവ് തൂങ്ങി മരണം കൊണ്ട് സംഭവിച്ചതല്ലെന്നും അവരെ കൊലപ്പെടുത്തിയതിനാല്‍ തന്നെയുണ്ടായതാണെന്നും അഭിഭാഷകന്‍ പറയുന്നു. ജുഹുവിലെ സ്വന്തം വസതിയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ ജിയയെ കണ്ടെത്തുകയായിരുന്നു. ജിയയുടെ മരണത്തെത്തുടര്‍ന്ന് കാമുകന്‍ സൂരജ് പഞ്ചോളിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :