ചെന്നൈ|
Last Modified വെള്ളി, 30 സെപ്റ്റംബര്‍ 2016 (16:35 IST)
അമേരിക്കന്‍ ബോണ്‍ കണ്‍ഫ്യൂസ്ഡ് ദേസി (എബിസിഡി) യിലെ മധുമിതയായി എത്തിയപ്പോള്‍ ആണ് അപര്‍ണ ഗോപിനാഥ് എന്ന നടിയെ മലയാളികള്‍ക്ക് പരിചിതമായത്. മലയാളസിനിമയില്‍ അതുവരെ കണ്ടു പരിചയിച്ച നായികാസങ്കല്പങ്ങളെയെല്ലാം തച്ചുടച്ച് കയറിവന്ന അപര്‍ണ തന്റെ ‘സ്റ്റൈല്‍’
കൊണ്ടു തന്നെ പ്രേക്ഷകമനസ്സിലേക്ക് ഇടിച്ചുകയറി. പയ്യെപ്പയ്യെ മലയാളി പെണ്‍കുട്ടികള്‍ അപര്ണയ്ക്ക് പഠിക്കാന്‍ തുടങ്ങി. പ്രധാനമായും ഹെയര്‍ സ്റ്റൈലില്‍, പിന്നെ, ബാംഗ്ലൂര്‍ ഡേയ്സിലെ ആര് ജെ സറയും പെണ് ഹെയര്‍ സ്റ്റൈല്‍ സങ്കല്പനങ്ങള്ക്ക് പുതിയ മാനം നല്കി. കബാലിയില്‍ രജനീകാന്തിന്റെ മകളായി എത്തിയ ധന്‍സികയാണ് അടുത്തകാലത്ത് ‘ബോയ് കട്ടു’മായി എത്തി പ്രേക്ഷകരെ കൊതിപ്പിച്ചത്.
പെണ്‍കുട്ടികള്‍ പതിയെ പതിയെ മുടിയുടെ നീളം കുറച്ചപ്പോള്‍ ആണ്‍കുട്ടികളുടെ ഇഷ്ടവും അതായി മാറി. കൂടുതല്‍, ഫാഷണബിളും സ്റ്റൈലിഷും ആയി നടക്കുമ്പോള്‍ നീളം കൂടിയ മുടി ഒരു നിര്ബമാക്കാനേ പറ്റില്ല.
തലയില്‍ എണ്ണ തേച്ച്, കറുത്ത തലമുടി ചീകി പിന്നിയിട്ട് നടന്നുപോകുന്ന ശാലീനസുന്ദരിയെയും കാത്തിരിക്കുന്ന യുവാക്കളെ പഴഞ്ചന്‍ എന്നായിരിക്കും ‘ക്യൂട്ട് ഗേള്‍സ്’ വിശേഷിപ്പിക്കുക. കാരണം, കാലം മാറിപ്പോള്‍ വന്ന പുത്തന്രീതിയെ
പെണ്‍കുട്ടികളെ പോലെ കൈയും
നീട്ടി സ്വീകരിച്ചവരാണ് ആണ്‍കുട്ടികളും. ‘ബോയ് കട്ട്’ എന്ന ഒറ്റവാക്കില്‍ ഹെയര്‍ സ്റ്റൈലുകളെ വിശേഷിപ്പിക്കാമെങ്കിലും പല തരത്തിലും വിധത്തിലുമാണ് പെണ്‍കുട്ടികള്‍ ഇപ്പോള്‍ മുടിയില്‍ പരീക്ഷണം നടത്തുന്നത്.
നീളന്‍ മുടിയില്‍ നിന്ന് മോചനം നേടി ഒരു സുപ്രഭാതത്തില്‍ മുടി മുറിച്ചവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞ കാര്യമുണ്ട്, ‘സ്വാതന്ത്ര്യം കിട്ടിയ പോലെ’ തോന്നുന്നു. അതേ, പലപ്പോഴും നീളന്‍ മുടി ഒരു ബാധ്യതയും ശല്യവും ബുദ്ധിമുട്ടും ഒക്കെയാകാറുണ്ട്. എന്നാല്‍, മുടി വെട്ടുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുകയാണ്. കുളിക്കാന്‍, കുളിച്ചു കഴിഞ്ഞ് തലമുടി ഉണക്കാന്‍, എങ്ങോട്ടെങ്കിലും പോകുമ്പോള്‍ മുടി ഒതുക്കി വെയ്ക്കാന്‍ അങ്ങനെ ഒരുപാട് കാര്യങ്ങളില്‍ നീളം കുറഞ്ഞ മുടി പെണ്‍കുട്ടികള്‍ക്ക് അനുഗ്രഹമാണ്.
പിന്നെ, മാറിയ കാലഘട്ടത്തില്‍ അടങ്ങിയൊതുങ്ങി നടക്കുന്ന പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത് അല്പം ‘ബോള്‍ഡ്’ ആയ ധൈര്യമുള്ള, തന്റേടമുള്ള പെണ്‍കുട്ടികളെയാണ്. ഹെയര്‍ സ്റ്റൈല്‍ ‘ബോയ് കട്ട്’ ആയ പെണ്‍കുട്ടികളുടെ ഫസ്റ്റ് ലുക്കില്‍ തന്നെ ഒരു ‘ബോള്‍ഡ്നെസ്’ തോന്നും. ധൈര്യവും തന്റേടവുമുള്ള പെണ്‍കുട്ടിയെ ആഗ്രഹിക്കുന്ന ആണ്‍കുട്ടികള്‍ പിന്നെങ്ങനെ ‘ബോയ് കട്ട്’ പെണ്‍കുട്ടികളില്‍ ഭ്രമിക്കാതിരിക്കും.