ആ അതിസുന്ദരികൾ ഇവരാണ്...

സൗന്ദര്യമെന്നാൽ, അതിവരാണ്...

aparna shaji| Last Modified ചൊവ്വ, 22 നവം‌ബര്‍ 2016 (17:38 IST)
സൗന്ദര്യം പലപ്പോഴും പ്രകൃതിദത്തമാണെന്ന് പറയുന്നുണ്ടെങ്കിലും അങ്ങനെ പറയുന്നവർ തന്നെ അത് മറ്റുള്ളവരിൽ നിന്നും കടമെടുക്കാറുണ്ട്. സുന്ദരിയായ ഒരു പെൺകുട്ടിയെ കണ്ടാൽ അവളെപ്പോലെ ആകണമെന്ന് ചിന്തിക്കാത്ത സ്ത്രീകൾ കുറവാണ്. മനുഷ്യന്റെ ആത്മവിശ്വാസം വരെ വർധിപ്പിക്കുന്ന ഒരുതരം ലഹരി. അതാണ് സൗന്ദര്യം. സൗന്ദര്യ മത്സരവേദികൾ പലപ്പോഴും 20കളിലുള്ള പെൺകുട്ടികളുടെ കുത്തകയാണ്.

സ്ത്രീ സൗന്ദര്യമാണ് ഇന്ന് ലോകത്ത് ഏറ്റവും അധികം ആഘോഷിക്കപ്പെടുന്നതും. വിശ്വസുന്ദരിയും ലോക സുന്ദരിയും തിരഞ്ഞെടുക്കപ്പെടുമ്പോള്‍ കിട്ടുന്ന കവറേജ് ഒന്നും മിസ്റ്റര്‍ യൂണിവേഴ്‌സിനെ തിരഞ്ഞെടുക്കുമ്പോള്‍ കിട്ടാറില്ല. പലരൂപത്തിലും പല ഭാവത്തിലും ലോകത്ത് സ്ത്രീ സൗന്ദര്യം നിറഞ്ഞ് നിൽക്കുമ്പോൾ ഒരാളെ മാത്രം ചൂണ്ടിക്കാട്ടി ഇവളാണ് ലോകത്തിലേക്കും വെച്ച് ഏറ്റവും സുന്ദരിയായ സ്ത്രീ എന്ന് പറയാൻ ബുദ്ധിമുട്ടാണ്. എന്നാൽ, ലോകമറിയുന്ന സുന്ദരികളിൽ നിന്നും ആരൊക്കെയാണ് ആദ്യ പത്ത് സുന്ദരികളാകുന്നതെന്ന് പറയാൻ കഴിയുമെന്നത് വാസ്തവം.

2016 - 2017 വർഷത്തിലെ അതിസുന്ദരികളായ സ്ത്രീകളെ (സെലിബ്രിറ്റികളെ) തിരഞ്ഞെടുത്തു കഴിഞ്ഞു. ആരൊക്കെയാണെന്ന് നോക്കാം.

പിയ അലോന്‍സോ:

ഫിലിപ്പീന്‍സ് സുന്ദരിയായ പിയ അലോന്‍സോയുടെ മറ്റൊരു പേര് പിയ റോമെറോ എന്നാണ്. 2015ൽ ലാസ് വെഗാസിലെ പ്ലാനെറ്റ് ഹോളിവുഡ്ഡില്‍ നടന്ന വേര്‍ട്‌സ്ബാഷ് വിശ്വസുന്ദരിയായി തിരഞ്ഞെടുക്കപ്പെട്ടയാളാണ് പിയ. അതിസുന്ദരിയായ സ്ത്രീകളിൽ പത്താം സ്ഥാനമാണ് പിയയുടേത്.

എമിലിയ ക്ലാർക്ക്:

ഒരു ബ്രിട്ടീഷ് ചലച്ചിത്ര നടിയാണ് എമിലിയ ക്ലാർക്ക്. എച്ച് ബി ഒയിലെ ഗെയിം ഓഫ് ത്രോൺസിലെ ഡ്യാനേഴ്സ് ടാർഗേറിയൻ എന്ന കഥാപാത്രത്തിലൂടെയാണ് കൂടുതൽ അറിയപ്പെടുന്നത്. എമിലിയയെ പ്രശസ്തയാക്കിയതും ഇതേ പരിപാടി തന്നെ. ഇതിലെ അഭിനയത്തിന് 2013, 2015, 2016 വർഷങ്ങളിൽ മികച്ച സഹനടിയ്ക്കുള്ള എമ്മി അവാർഡ് നോമിനേഷനുകൾക്ക് അർഹയായി. 2015 ൽ പുറത്തിറങ്ങിയ ടെർമിനേറ്റർ ജീനിയസ് എന്ന ചിത്രത്തിലെ സാറാ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് എമിലിയ ആണ്. ലോകത്തിലെ സുന്ദരികളിൽ ഒമ്പതാം സ്ഥാനത്താണ് എമിലിയ.

അഡ്രിയാന ലിമ:

ബ്രസീലിയൻ നടിയും മോഡലും കൂടിയായ അഡ്രിയാന ലിമ അറിയപ്പെടു‌ന്നത് 'വിക്ടോറിയയുടെ സീക്രട്ട് എയ്ഞ്ചൽ' എന്നാണ്. 15 വയസ്സുള്ളപ്പോഴാണ് ലിമ മോഡലിങ്ങ് രംഗത്തേക്ക് കാലെടുത്ത് വെച്ചത്. ഏറ്റവും കുറഞ്ഞ പ്രായത്തിൽ ബ്രസീലിലെ സൂപ്പർ മോഡൽ ആയെന്ന റെക്കോർഡ് ലിമക്കാണ്. ലോകത്തിലെ പണക്കാരിയായ മോഡലുകളുടെ ഇടയിൽ നാലാം സ്ഥാനക്കാരിയായ ലിമ ലോക സുന്ദരികളിൽ എട്ടാം സ്ഥാനത്താണുള്ളത്.

പ്രിയങ്ക ചോപ്ര:

നടിയും ഗായികയും നിർമാതാവുമായ ഇന്ത്യക്കാരി പ്രിയങ്ക ചോപ്ര ലോക സുന്ദരികളിൽ ഏഴാം സ്ഥാനത്താണുള്ളത്. രണ്ടായിരത്തിൽ മിസ് ഇന്ത്യ പട്ടം നേടിയ പ്രിയങ്ക ഇതേ വർഷം തന്നെ ലോകസുന്ദരി പട്ടവും നേടി. വിജയ് നായകനായി അഭിനയിച്ച തമിഴൻ (2001) എന്ന തമിഴ് ചിത്രത്തിലൂടെയാണ് പ്രിയങ്ക തൻറെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഐത്രാശ് (2004), മുജ്സെ ശാദി കരോഗെ, ക്രിഷ്, ഡോൺ 2, ബർഫി, മേരി കോം എന്നീ ചിത്രങ്ങൾ പ്രിയങ്ക ചോപ്രയുടെ വിജയചിത്രങ്ങളിൽ ചിലതാണ്.

അമ്പെർ ലോറ:

അമ്പെർ ലോറ ഹേർഡ് അമേരിക്കൻ നടിയാണ്. ബോയ്സ് ലൗവ് മാൻഡി ലാൻ എന്ന സിനിമയിൽ പ്രധാനകഥാപാത്രമായി അഭിനയിച്ചതോടെ താരത്തിന് പിന്നീട് തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല. പൈനാപ്പിൾ എക്സ്പ്രസ്, ദ സ്റ്റെപ്‌ഫാദർ, ദ ഇൻഫോർമേർസ് എന്നിവയാണ് ലോറയുടെ മികച്ച സിനിമകൾ. ലോറയാണ് ലോകത്തെ അതിസുന്ദരിയായ സ്ത്രീകളിൽ ആറാം സ്ഥാനത്ത്.

വിക്ടോറിയ ലൂയിസ്:

വിക്ടോറിയ ലൂയിസ്, ഇംഗ്ലീഷ് ഗായികയും സംഗീത രചയിതാവും നടിയുമാണ്. പിക്സി ലോറ്റ് എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്. വിക്ടോറിയയുടെ രണ്ട് ഗാനങ്ങൾ ഹിറ്റ് ചാർട്ടിൽ ഇടം പിടിച്ചിട്ടുണ്ട്. യു കെയിൽ മാത്രം അറിയപ്പെടുന്ന ഒരു ഗായികയല്ല വിക്ടോറിയ ലോകം മുഴുവൻ ഇവരുടെ ഗാനം പ്രശസ്തമാണ്. ബോയ് ആൻഡ് ഗേൾസ് ആണ് വിക്ടോറിയയുടെ ഫെയ്മസായ ആൽബം. ലോകത്തിലെ സുന്ദരികളുടെ പട്ടികയിൽ അഞ്ചാം സ്ഥാനക്കാരിയാണ് വിക്ടോറിയ.

ദീപിക പദുക്കോൺ:

ഇന്ത്യയിലെ മോഡലും ഹിന്ദി ബോളിവുഡ് സിനിമ രം‌ഗത്തെ മികച്ച നടിമാരിൽ ഒരാളുമാണ് ദീപിക പദുകോൺ. ഷാരൂഖ് ഖാൻ നായകനായി പുനർജന്മവുമായി ബന്ധപ്പെട്ട സംഭവബഹുലമായ കഥ പറയുന്ന 'ഓം ശാന്തി ഓം' എന്ന സിനിമയിൽ നായികയായി അഭിനയിച്ചു. ഈ സിനിമ സാമ്പത്തികപരമായി മികച്ച വിജയം നേടുകയും, ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയർ ബഹുമതിയും കിട്ടി. ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടിയും ദീപിക തന്നെ. ലോക സുന്ദരിമാരിൽ നാലാം സ്ഥാനമാണ് ദീപിക പദുക്കോണിന്.

നാന ഇം ജിൻ അ:

ഗായികയും നടിയുമായ നാന ഇം ജിൻ അ സൗത്ത് കൊറിയയിലെ ഏറ്റവും സുന്ദരി എന്ന നേട്ടത്തിന് അർഹയാണ്. നടിയും മോഡലും ആണെങ്കിലും ഗായിക എന്ന രംഗത്താണ് നാന ഫെയ്മസ് ആയത്. ഏറ്റവും ഭംഗിയുള്ള മുഖത്തിന്റെ ഉടമ എന്ന റെക്കോർഡും നാനയ്ക്ക് സ്വന്തം. ചൈനയിലേയും കൊറിയയിലേയും ഗായികയായ നാനയ്ക്ക് ഇരു രാജ്യങ്ങളിൽ നിന്നുമായി കോടിക്കണക്കിന് ആരാധകരാണുള്ളത്. ലോക സുന്ദരികളുടെ പട്ടികയിൽ മൂന്നാം സ്ഥാനക്കാരിയാണ് കൊറിയക്കാരിയായ ഈ സുന്ദരി.

ലിസ സൊബെറാനോ:

അമേരിക്കൻ നടിയും മോഡലുമാണ് ലിസ സൊബെറാനോ. ടെലിവിഷൻ ഷോകളിലൂടെയാണ് അമേരിക്കൻ ജനത ലിസയെ പരിചപ്പെടുന്നത്. പ്രശസ്തമായ 'എവരിഡേ ഐ ലവ് യു', 'ജസ്റ്റ് ദ വേ യു ആർ' എന്നീ സിനിമകളിലും അഭിനയിച്ച ലിസയാണ് ലോക സുന്ദരികളിൽ രണ്ടാം സ്ഥാനക്കാരി.

സെലീന ഗോമസ്:

അമേരിക്കൻ ചലച്ചിത്ര നടിയും ഗായികയുമായ സെലീന ഗോമസ് യുവാക്കളുടെ ഹരമാണ്. സൗന്ദര്യമെന്ന് പറഞ്ഞാൽ അതിന്റെ മറുവാക്കാണ് സെലീന ഗോമസ്. ടെലിവിഷൻ പരമ്പരയായ വിസാഡ്സ് ഓഫ് വേവർലി പ്ലേസിലെ അലെക്സ് റുസ്സോയെ അവതരിപ്പിച്ചതിലൂടെയാണ് സെലീന ഗോമസ് പ്രശസ്തയായത്. റമോണ ആൻഡ് ബീസസിലൂടെയായിരുന്നു സെലീനയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം. സെലീന ഗോമസിന് നിരവധി അവാർഡുകൾ ലഭിക്കുകയും നിരവധി അവാഡുകളിലേക്ക് നാമനിർദ്ദേശം ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. ലോക സുന്ദരികളിൽ ഒന്നാം സ്ഥാനം സെലീന ഗോമസിനാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :