Widgets Magazine
Widgets Magazine

ആ പെണ്‍കുട്ടികളെ കാണുമ്പോള്‍ ആണ്‍‌കുട്ടികള്‍ ഭ്രമിച്ചു പോകുന്നു !; എന്തായിരിക്കും അതിന് കാരണം ?

ബുധന്‍, 11 ഒക്‌ടോബര്‍ 2017 (13:42 IST)

Widgets Magazine
Kerala, men, fascinated, women, boy, hair style , ബോയ് കട്ട്, ആണ്‍കുട്ടി, പെണ്‍കുട്ടി, സ്റ്റൈല്‍, എ ബി സി ഡി

എബിസിഡി എന്ന ചിത്രത്തിലെ മധുമിതയായി എത്തിയപ്പോഴായിരുന്നു അപര്‍ണ ഗോപിനാഥ് എന്ന നടിയെ മലയാളികള്‍ക്ക് പരിചിതമായത്. മലയാളസിനിമയില്‍ അതുവരെ കണ്ടു പരിചയിച്ച നായികാസങ്കല്പങ്ങളെയെല്ലാം തച്ചുടച്ച് കയറിവന്ന അപര്‍ണ തന്റെ ‘സ്റ്റൈല്‍’  കൊണ്ടു തന്നെ പ്രേക്ഷകമനസ്സിലേക്ക് ഇടിച്ചുകയറി. പയ്യെപ്പയ്യെ മലയാളി പെണ്‍കുട്ടികള്‍ അപര്‍ണയ്ക്ക് പഠിക്കാന്‍ തുടങ്ങി. പ്രധാനമായും ഹെയര്‍ സ്റ്റൈലില്‍, പിന്നെ, ബാംഗ്ലൂര്‍ ഡേയ്സിലെ ആര്‍ ജെ സാറയും പെണ്‍ ഹെയര്‍ സ്റ്റൈല്‍ സങ്കല്പനങ്ങള്‍ക്ക് പുതിയ മാനം നല്കി. 
 
പെണ്‍കുട്ടികള്‍ പതിയെ പതിയെ മുടിയുടെ നീളം കുറച്ചപ്പോള്‍ ആണ്‍കുട്ടികളുടെ ഇഷ്‌ടവും അതായി മാറി. കൂടുതല്‍, ഫാഷണബിളും സ്റ്റൈലിഷും ആയി നടക്കുമ്പോള്‍ നീളം കൂടിയ മുടി ഒരു നിര്‍ബമാക്കാനേ പറ്റില്ല. തലയില്‍ എണ്ണ തേച്ച്, കറുത്ത തലമുടി ചീകി പിന്നിയിട്ട് നടന്നുപോകുന്ന ശാലീനസുന്ദരിയെയും കാത്തിരിക്കുന്ന യുവാക്കളെ പഴഞ്ചന്‍ എന്നായിരിക്കും ‘ക്യൂട്ട് ഗേള്‍സ്’ വിശേഷിപ്പിക്കുക. കാരണം, കാലം മാറിപ്പോള്‍ വന്ന പുത്തന്‍രീതിയെ  പെണ്‍കുട്ടികളെ പോലെ കൈയും  നീട്ടി സ്വീകരിച്ചവരാണ് ആണ്‍കുട്ടികളും. 
 
‘ബോയ് കട്ട്’ എന്ന ഒറ്റവാക്കില്‍ ഹെയര്‍ സ്റ്റൈലുകളെ വിശേഷിപ്പിക്കാമെങ്കിലും പല തരത്തിലും വിധത്തിലുമാണ് പെണ്‍കുട്ടികള്‍ ഇപ്പോള്‍ മുടിയില്‍ പരീക്ഷണം നടത്തുന്നത്. നീളന്‍ മുടിയില്‍ നിന്ന് മോചനം നേടി ഒരു സുപ്രഭാതത്തില്‍ മുടി മുറിച്ചവരെല്ലാം ഒരേ സ്വരത്തില്‍ പറഞ്ഞ കാര്യമുണ്ട്, ‘സ്വാതന്ത്ര്യം കിട്ടിയ പോലെ’ തോന്നുന്നു. അതേ, പലപ്പോഴും നീളന്‍ മുടി ഒരു ബാധ്യതയും ശല്യവും ബുദ്ധിമുട്ടും ഒക്കെയാകാറുണ്ട്. എന്നാല്‍, മുടി വെട്ടുമ്പോള്‍ ഒരുപാട് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാകുകയാണ്. 
 
കുളിക്കാന്‍, കുളിച്ചു കഴിഞ്ഞ് തലമുടി ഉണക്കാന്‍, എങ്ങോട്ടെങ്കിലും പോകുമ്പോള്‍ മുടി ഒതുക്കി വെയ്ക്കാന്‍ അങ്ങനെ ഒരുപാട് കാര്യങ്ങളില്‍ നീളം കുറഞ്ഞ മുടി പെണ്‍കുട്ടികള്‍ക്ക് അനുഗ്രഹമാണ്. പിന്നെ, മാറിയ കാലഘട്ടത്തില്‍ അടങ്ങിയൊതുങ്ങി നടക്കുന്ന പെണ്‍കുട്ടികളേക്കാള്‍ ആണ്‍കുട്ടികള്‍ ആഗ്രഹിക്കുന്നത് അല്പം ‘ബോള്‍ഡ്’ ആയ ധൈര്യമുള്ള, തന്റേടമുള്ള പെണ്‍കുട്ടികളെയാണ്. ധൈര്യവും തന്റേടവുമുള്ള പെണ്‍കുട്ടിയെ ആഗ്രഹിക്കുന്ന ആണ്‍കുട്ടികള്‍ പിന്നെങ്ങനെ ‘ബോയ് കട്ട്’ പെണ്‍കുട്ടികളില്‍ ഭ്രമിക്കാതിരിക്കും.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

സ്ത്രീ

news

മാതാപിതാക്കളേ... ഇതൊന്ന് ശ്രദ്ധിക്കൂ; ‘അധികമായാല്‍ ടിവിയും വിഷം’ !

ടെലിവിഷന്‍ കുട്ടികളുടെ മുഖ്യ വിനോദ ഉപാധിയാവണോ? വേണ്ട എന്നാണ് വിദഗ്ധര്‍ ...

news

കുട്ടികള്‍ ഓണ്‍ലൈനായാല്‍ എന്തുചെയ്യും ? അമ്മമാര്‍ അറിയാന്‍ ചില കാര്യങ്ങള്‍ !

കാലം നന്നല്ലെന്ന് ഓര്‍മ്മിപ്പിച്ചു വളര്‍ത്തിയിട്ട് എന്തു കാര്യം. സൈബര്‍ ...

news

മക്കള്‍ക്ക് നല്ല ബാല്യം സമ്മാനിക്കൂ... നാളത്തെ സമ്മര്‍ദ്ദത്തില്‍ നിന്ന് അവരെ രക്ഷിക്കൂ !

വരാനിരിക്കുന്ന പതിറ്റാണ്ടുകളില്‍ നമ്മുടെ ആരോഗ്യത്തിന് ഏറ്റവും പ്രശ്നം സൃഷ്ടിക്കുന്ന ഘടകം ...

news

അച്ഛനും അമ്മയും അറിയാന്‍... ഇങ്ങനെയായിരിക്കണം നിങ്ങള്‍ !

ഗര്‍ഭാവസ്ഥ മുതല്‍ അമ്മയുടെ സംരക്ഷണത്തിനും കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്കും ബുദ്ധി ...

Widgets Magazine Widgets Magazine Widgets Magazine