പെണ്‍‌മനസിനെ മയക്കാന്‍ പ്രലോഭനത്തിന്റെ സുഗന്ധമിതാ...

ചില പെര്‍ഫ്യൂമുകള്‍ സ്ത്രീകളെ പുരുഷന്മാരില്‍ ആകൃഷ്ടരാക്കാന്‍ സഹായിക്കും.

Perfume, life style പെര്‍ഫ്യൂം, ജീവിത രീതി
സജിത്ത്| Last Modified ബുധന്‍, 3 ഓഗസ്റ്റ് 2016 (15:42 IST)
മറ്റുള്ളവരെ ആകർഷിക്കുന്ന തരത്തിൽ അണിഞ്ഞൊരുങ്ങാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മള്‍ ഓരോരുത്തരും. അണിഞ്ഞൊരുങ്ങതിനു പുറമേ ആരെയും ആകർഷിക്കുന്ന സുഗന്ധം കൂടി സ്വന്തമാക്കണം. അതിന് വളരെ അത്യാവശ്യമായ ഒന്നാണ് പെർഫ്യൂം. നൂറ് രൂപ മുതൽ ലക്ഷങ്ങൾ വരെ വില വരുന്ന ബ്രാൻഡഡ് പെർഫ്യൂം ഇപ്പോള്‍ വിപണിയിൽ ലഭ്യമാണ്. നിങ്ങള്‍ ഉയോഗിക്കുന്ന പെർഫ്യൂം നിങ്ങളുടെ വ്യക്തിത്വത്തിന്റെ പ്രതിഫലനമായിരിക്കും.

അതുപോലെ തന്നെ ചില പെര്‍ഫ്യൂമുകള്‍ സ്ത്രീകളെ പുരുഷന്മാരില്‍ ആകൃഷ്ടരാക്കാന്‍ സഹായിക്കും. ഏതെങ്കിലും പാര്‍ട്ടിയിലോ മറ്റോ പങ്കെടുക്കുന്ന വേളയില്‍ നമ്മള്‍ ഉപയോഗിച്ച പെര്‍ഫ്യൂമുകള്‍ മൂലം പല സ്ത്രീകളുടേയും ശ്രദ്ധ നമ്മളില്‍ വന്നു ചേരാന്‍ ഇടയുണ്ട്. ഏതെല്ലാം പെര്‍ഫ്യൂമുകളാണ് ഒരു സ്ത്രീയെ പുരുഷനിലേക്ക് ആകര്‍ഷിക്കുന്നതെന്ന് നോക്കാം.

ബോവ്‌ഗരി അക്വ (Bvlgari Aqua)

ലോകത്തില്‍ തന്നെ പുരുഷന്മാര്‍ ഉപയോഗിക്കുന്നവയില്‍ വച്ച് ഏറ്റവും വിലകൂടിയ പെര്‍ഫ്യൂമാണ് ഇത്. ഏതൊരാളേയും ആകര്‍ഷിക്കുന്ന വിധത്തിലാണ് ഇതിന്റെ സുഗന്ധം. പ്രകൃതിദത്ത സുഗന്ധം പോലെ ദീര്‍ഘ സമയത്തേക്ക് ഇതിന്റെ ഗന്ധം നിലനില്‍ക്കും. പല സ്ത്രീകളേയും കീഴ്പ്പെടുത്താന്‍ കഴിയുന്ന വിധത്തിലാണ് ഈ പെര്‍ഫ്യൂമിന്റെ തീക്ഷണമായ സുഗന്ധം.

റാഫ് ലോറന്‍ പോളോ ബ്ലൂ (Ralph Lauren Polo Blue)

ഈ ഗണത്തില്‍ രണ്ടാം സ്ഥാനമാണ് ഈ പെര്‍ഫ്യൂമിനുള്ളത്. തണുത്ത കടലിന്റെ പരിസരങ്ങളിലെ ശുദ്ധവായുപോലെ നൈര്‍മല്യമുള്ള ഗന്ധമാണ് ഇതിനുള്ളത്. ഈ സുഗന്ധം ഏതൊരു പുരുഷനേയും തിരമാലകൾക്ക് മുകളിലൂടെ അഭ്യാസം കാണിക്കുന്ന വ്യക്തിയെപ്പോലെ ആക്കുമെന്നാണ് പറയുന്നത്. സ്ത്രീകളില്‍ താല്പര്യം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഫെര്‍ഫ്യൂമാണ് ഇത്.

അസാരോ ക്രോം (Azzaro Chrome‌)

അസാരോ കമ്പനി നിര്‍മ്മിക്കുന്ന വിലകൂടിയ ഒരു പെര്‍ഫ്യൂമാണ് അസാരോ ക്രോം. ദിവസം മുഴുവനും ഇതിന്റെ സുഗന്ധം നിലനില്‍ക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആൽപൈൻ വനങ്ങളിലെ സുഗന്ധമാണ് ഈ പെര്‍ഫ്യൂമിനുള്ളത്.

കാല്‍‌വിന്‍ ക്ലീന്‍ (Calvin Klein)

ബോക്സിംഗ് ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഒരു പ്രമുഖ കമ്പനിയാണ് കാല്‍‌വിന്‍ ക്ലീന്‍. കമ്പനിയുടെ പരിഷ്കാരങ്ങളുടെ ഭാഗമായാണ് കമ്പനി ഇത്തരമൊരു മേഖലയിലേക്ക് തിരിഞ്ഞത്. പുരുഷന്മാര്‍ ഉപയോഗിക്കുന്ന പെര്‍ഫ്യൂമുകളുടെ ഗണത്തില്‍ മുന്‍പന്തിയിലാണ് ഈ പെര്‍ഫ്യൂം, ലാവന്‍ഡര്‍, സിട്രസ്‍, ചില്‍ഡ് കുക്കുംബര്‍ എന്നീ ഫ്ലേവറുകളിലാണ് ഈ പെര്‍ഫ്യൂം ലഭ്യമാകുന്നത്.

റാഫ് ലോറന്‍ പോളോ റെഡ് (Ralph Lauren Polo Red)

റെഡ് ഗ്രേപ് ഫ്രൂട്ട്, റെഡ് സഫ്രോണ്‍, സിട്രസ്, റെഡ്‌വുഡ് എന്നീ വകഭേദങ്ങളില്‍ ലഭ്യമാകുന്ന ഈ പെര്‍ഫ്യൂമും ഇക്കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ഒന്നാണ്.

ഹ്യൂഗോ ബോസ് (Hugo Boss)

ഈ പട്ടികയില്‍ അഞ്ചാം സ്ഥാനമാണ് ഹ്യൂഗോ ബോസിനുള്ളത്. ഏതൊരാള്‍ക്കും ഇഷ്ടം തോന്നുന്ന പരിമളമാണ് ഈ പെര്‍ഫ്യൂമിനുള്ളത്. ഏതുകാലവസ്ഥയിലും ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് ഇതിന്റെ പ്രത്യേകത. ദിവസം മുഴുവനുയും ഇതിന്റെ സുഗന്ധം നിലനില്‍ക്കുമെന്നതാണ് മറ്റൊരു പ്രത്യേകത.

ഓള്‍ഡ് സ്പൈസ് (Old Spice)

ഈ ഗണത്തില്‍ നാലാമതാണ് ഓള്‍ഡ് സ്പൈസ്. ഏതൊരാള്‍ക്കും വാങ്ങാന്‍ കഴിയുന്ന വിലയില്‍ ഈ പെര്‍ഫ്യൂം ലഭ്യമാകും. വളരെ ആസ്വാദകരമായ നറുമണമാണ് ഈ പെര്‍ഫ്യൂമിനുള്ളത്.

ജ്യോര്‍ജിയോ അര്‍മാനി അക്വ (Giorgio Armani Acqua)

എല്ലാതരത്തിലുള്ള ആളുകളും ഇഷ്ടപ്പെടുന്ന ഒരു പെര്‍ഫ്യൂമാണ് ഇത്. കടല്‍തീരങ്ങളിള്‍ ലഭ്യമാകുന്ന ശുദ്ധമായ കാറ്റിന്റെ ഗന്ധമാണ് ഈ പെര്‍ഫ്യൂമിനുള്ളത്.

ഡാവിഡോഫ് കൂള്‍ വാട്ടര്‍ (Davidoff Cool Water)

വിയര്‍പ്പിന്റെ രൂക്ഷഗന്ധം അകറ്റാന്‍ ഉത്തമമായ ഒരു പെര്‍ഫ്യൂമാണ് ഇത്. വളരെ ഊഷ്മളമായ പരിമണമാണ് ഈ പെര്‍ഫ്യൂമിനുള്ളത്.

ലകോസ്റ്റ് നോയര്‍ (Lacoste Noir)

ഈ പട്ടികയില്‍ അവസാന സ്ഥാനത്താണ് ലകോസ്റ്റ് നോയര്‍. എന്നിരുന്നാലും വളരെ നല്ല സുഗന്ധമാണ് ഈ പെര്‍ഫ്യൂമിനുള്ളത്. വിലയുടെ കാര്യത്തിലും അത്രമുന്‍പന്തിയിലല്ലെന്നതു കൊണ്ടു തന്നെ സാധാരണക്കാര്‍ക്കും ഈ പെര്‍ഫ്യൂം വാങ്ങി ഉപയോഗിക്കാന്‍ സാധിക്കും.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :