പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം:

WEBDUNIA|
തിരുവനന്തപുരം നഗരത്തില്‍ ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിന്‍റെ വടക്ക് ഭാഗത്തായിട്ടാണ് പ്രശസ്തമായ പഴവങ്ങാടി ശ്രീ മഹാഗണപതി ക്ഷേത്രം.

വേണാടിന്‍റെ തലസ്ഥാനമായിരുന്ന പത്മനാഭപുരത്തുവച്ച് രൂപം കൊണ്ട കരസേനയിലെ, ഒരംഗത്തിന് പുഴയില്‍ നിന്ന് ഒരു ഗണപതി വിഗ്രഹം കിട്ടുകയും അതിനെആരാധിക്കാനാരംഭിക്കുകയും ചെയ്തു.പിന്നീട് കരസേനയുടെ ആസ്ഥാനം തിരുവനന്തപുരത്തേയ്ക്ക് മാറ്റിയപ്പോള്‍ പഴവങ്ങാടിയില്‍ പ്രതിഷ്ഠിച്ചുവെന്നാണ് ഐതിഹ്യം.

തമിഴ്നാട് ക്ഷേത്രങ്ങളുടെ മാതൃകയിലാണ് ഈ ക്ഷേത്രം. ശ്രീകോവിലില്‍ ഗണപതിയുടെ ചെറിയ വിഗ്രഹം.കിഴക്കോട്ടാണ് ദര്‍ശനം.ശാസ്താവ്, ദുര്‍ഗ്ഗ, നാഗം, രക്ഷസ്സ് എന്നിവരാണ് ഉപദേവതമാര്‍.വിനായക ചതുര്‍ഥി പ്രധാന ആഘോഷമായ ഇവിടെ നാളികേരമാണ് പ്രധാന വഴിപാട്.

ഇന്ത്യന്‍ സൈന്യത്തിലെ മദ്രാസ്സ് റജിമെന്‍റാണ് ഈ ക്ഷേത്രം നടത്തുന്നത്.സാമൂഹ്യ സേവനരംഗത്തും ക്ഷേത്രഭരണസമിതി സജീവമാണ്.

ക്ഷേത്രത്തിലേയ്ക്കുള്ള വഴി:

തിരുവനന്തപുരം നഗര മദ്ധ്യത്തിലുള്ള കിഴക്കേകോട്ടയിലാണ് ക്ഷേത്രം.റയില്‍വേ സ്റ്റേഷനില്‍ നിന്നും അര കി.മി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :