റ്റൊമാറ്റോ സ്റ്റൂ

WEBDUNIA| Last Modified വ്യാഴം, 21 ഫെബ്രുവരി 2013 (17:45 IST)
ചപ്പാത്തിയും അപ്പവും കഴിക്കാന്‍ ഒരുഗ്രന്‍ വിഭവം. കൂടെ ഒരല്‍പ്പം കൈപ്പുണ്യവും ചേര്‍ക്കാമെങ്കില്‍ തീന്മേശയില്‍ നിങ്ങള്‍ തന്നെ രാജ്ഞി.

ചേര്‍ക്കേണ്ട ഇനങ്ങള്‍

തക്കാളി - 3 എണ്ണം
ഉരുളക്കിഴങ്ങ് - 2 എണ്ണം
ഏലയ്ക്ക - 3 എണ്ണം
വെള്ളം - 3 കപ്പ്
സവാള - 2 എണ്ണം
തേങ്ങാപ്പാല്‍ - 1/2 കപ്പ്
എണ്ണ - 2 ടേബിള്‍ സ്പൂണ്‍
കറുവാപ്പട്ട - 1 കഷ്ണം
കുരുമുളക് - 15 എണ്ണം
ഉപ്പ് - പാകത്തിന്

പാകം ചെയ്യേണ്ട വിധം

എണ്ണ ചൂടാക്കി ഇതില്‍ ഗ്രാമ്പൂ, പട്ട, ഏലയ്ക്ക, കുരുമുളക് എന്നിവയിട്ട് വഴറ്റണം. അതിനു ശേഷം അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവ അല്‍പ്പം വെള്ളത്തില്‍ വേവിച്ച ശേഷം 5 മിനിറ്റ് വഴറ്റുക. പിന്നീട് ചാ‍റു കുറുകുമ്പോള്‍ പാകത്തിന് ഉപ്പു ചേര്‍ക്കുക. പാകത്തിനു വെന്തുകഴിഞ്ഞാല്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് വാങ്ങുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :