Widgets Magazine
Widgets Magazine

വീടിന്റെ തെക്ക് ഭാഗത്തായി കുഴികളോ കിണറോ ഉണ്ടോ ? ധനാഭിവൃദ്ധി ഉണ്ടാകുമെന്ന് പിന്നെ ചിന്തിക്കേണ്ട !

തിങ്കള്‍, 24 ഏപ്രില്‍ 2017 (17:30 IST)

Widgets Magazine
vastu, vastu tips, money prosperity, money, prosperity, വാസ്തു, വാസ്തു ടിപ്സ്, കുബേരയന്ത്രം, സമ്പത്ത്, ധനാഭിവൃദ്ധി

നിര്‍മ്മിതിയും പ്രകൃതിയും തമ്മിലുള്ള സന്തുലനം ഉറപ്പാക്കുന്നിടത്താണ് വാസ്തുവിന്റെ പ്രാധാന്യം. നിര്‍മ്മിതികളിലൂടെ പറ്റുന്ന പല അപാകതകളും മറ്റുമെല്ലാം വാസ്തു യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതിലൂടെ പരിഹരിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. സമൃദ്ധിയുടെ ഒഴുക്കിനെ സുഗമമാക്കാന്‍ സഹായിക്കുന്ന തരത്തിലുള്ള ഒരു വാസ്തു യന്ത്രമാണ് കുബേര യന്ത്രം. ഈ യന്ത്രം സ്ഥാപിക്കുന്നത് തൊഴില്‍ സ്ഥലത്തോ ഗൃഹത്തിലോ ആയിക്കൊള്ളട്ടെ, അത് മനുഷ്യ ജീവിതത്തില്‍ ആഹ്ലാദാനുഭവങ്ങളുടെയും സമ്പത്തിന്റെയും  കാരണമായിത്തീരുമെന്നും വാസ്തു വിദഗ്ധര്‍ അഭിപ്രായപ്പെടുന്നുണ്ട്.  
 
കുളിച്ച് ശുദ്ധമായി ഇഷ്ട ദേവതയോടൊപ്പം വച്ചാണ് കുബേര യന്ത്രം പൂജിക്കേണ്ടത്. വാസ്തു ശാസ്ത്രത്തില്‍ അധിഷ്ഠിതമായാണ് വീട്, ഓഫീസ് തുടങ്ങിയവയെല്ലാം നിര്‍മ്മിച്ചിരിക്കുന്നതെങ്കില്‍ അത് ധനസ്ഥിതി മെച്ചമാക്കാന്‍ സഹായിക്കുമെന്നും അല്ല, മറിച്ചാണെങ്കില്‍ പലതരത്തിലുള്ള വിപരീതഫലങ്ങളുമായിരിക്കും അനുഭവിക്കേണ്ടി വരുകയെന്നുമാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. തെക്ക് ഭാഗത്തായി കുഴികളോ കുഴല്‍ കിണറോ ഉണ്ടങ്കിലും അത് സമ്പത്തിനെ പ്രതികൂലമായി ബാധിച്ചേക്കും. അതുപോലെ തെക്ക് ഭാഗത്ത് ഭൌമാന്തര്‍ ഭാഗത്ത് ടാങ്കുകള്‍ നിര്‍മ്മിക്കുന്നതും ആശാസ്യമല്ലെന്നാണ് പറയപ്പെടുന്നത്.
 
വടക്കു ഭാഗമാണ് ധനത്തിന്റെ അധിപനായ കുബേരന്റെ ദിക്കെന്നാണ് വിശ്വാസം. ഏതെങ്കിലും വീടിന്റെയോ ഓഫീസിന്റെയോ വടക്ക് ഭാഗം അടച്ച് മൂടിയ നിലയിലാണുള്ളതെങ്കില്‍ അവിടെ സാമ്പത്തിക പ്രശ്നങ്ങള്‍ നിത്യസംഭവമായി മാറുമെന്നും പറയപ്പെടുന്നു. ഇത്തരം അവസരത്തില്‍, വാസ്തു വിദഗ്ധരുടെ നിര്‍ദ്ദേശമനുസരിച്ച് അവിടെ വാതിലുകളോ ജനാലകളോ നിര്‍മ്മിക്കുന്നത് പ്രശ്നത്തിന് പരിഹാരമാകുമെന്നും പറയുന്നു. വീട്ടിലോ ഓഫീസിലോ വടക്ക് ദര്‍ശനമായി വരുന്ന രീതിയില്‍ കണ്ണാടികള്‍ വയ്ക്കുന്നതും സമ്പത്തിനെ വികര്‍ഷിക്കുമെന്നും വാസ്തു വിദഗ്ധര്‍ പറയുന്നു.
 
എന്തെന്നാല്‍ വടക്ക് ഭാഗത്തു നിന്നുള്ള ആരോഗ്യകരമായ ഊര്‍ജ്ജത്തെ കണ്ണാടി വെളിയിലേക്ക് തന്നെ പ്രതിഫലിപ്പിക്കും. അതിനാല്‍, വീടുകളിലായാലും ഓഫീസുകളിലായാലും കണ്ണാടികള്‍ സ്ഥാപിക്കുമ്പോള്‍ വളരെ ശ്രദ്ധിക്കണമെന്നും അവര്‍ അഭിപ്രായപ്പെടുന്നു. വിലപിടിപ്പുള്ളതും അമൂല്യങ്ങളുമായതുമായ ആഭരണങ്ങളും പണവും സൂക്ഷിക്കുന്ന അലമാരിയോ സേഫോ വടക്കോട്ട് അഭിമുഖമായാണ് വെക്കേണ്ടത്‍. വാതിലിന് അഭിമുഖമായി നിന്ന് നോക്കുന്ന സ്ഥിതിയില്‍‍, മുറികളുടെ പിന്നില്‍ ഇടത്തെ മൂലയെ സമ്പത്തിന്റെ സ്ഥലമായാണ് കണക്കാക്കുന്നത്. ഇവിടം വൃത്തിയായി സൂക്ഷിക്കുന്നത് സമ്പത്തിനെ ആകര്‍ഷിക്കുമെന്നും വിദഗ്ധര്‍ പറയുന്നു.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

ഒന്ന് ശ്രദ്ധിച്ചോളൂ... അടുക്കളയിലുമുണ്ട് വാസ്തു ദോഷം !

വീടിന്റെ ഏറ്റവും പ്രധാന ഭാഗങ്ങളില്‍ ഒന്നാണ് അടുക്കള. ഇന്നത്തെ വീടുകളില്‍ അടുക്കളയുടെ രൂപ ...

news

ബിസിനസില്‍ ഉയര്‍ച്ചയില്ലേ ? മറ്റൊന്നുമല്ല, വാസ്തു നോക്കാത്തതു തന്നെ കാരണം !

വാസ്തുശാസ്ത്രം എന്താണെന്നും അതിന്റെ പ്രയോഗത്തെക്കുറിച്ചും ഐതിഹ്യത്തെക്കുറിച്ചുമെല്ലാം ...

news

വാസ്തുശാസ്ത്രം അനുസരിച്ച് പഠനമുറി ക്രമീകരിക്കൂ... കുട്ടികളുടെ പഠനം മികവുറ്റതാക്കാം !

പഠനമുറി ക്രമീകരിക്കുന്നതില്‍ അടുക്കും ചിട്ടയുമാണ് വളരെ പ്രധാനമാണ്. മുറിയില്‍ ...

news

വീട്ടില്‍ പൂജാമുറി ഒരുക്കണോ ? എങ്കില്‍ ഈ കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം !

‘വസ് ’ എന്ന സംസ്കൃത പദത്തില്‍ നിന്നാണ് ‘ വാസ്തു ‘ എന്ന പദം ഉണ്ടായത്. വസ് എന്ന പദത്തിന് ...

Widgets Magazine
Widgets Magazine Widgets Magazine