വാസ്തു നോക്കി വീടു വാങ്ങൂ... വീട്ടിൽ സമാധാനം തനിയെ വരും !

ചൊവ്വ, 14 ഫെബ്രുവരി 2017 (13:33 IST)

Widgets Magazine
Vastu, Vastu Tips, വാസ്തു, വീട്, വാസ്തു ശാസ്ത്രം

നമുക്ക് ഏറ്റവും സുഖം നല്കുന്ന ഇടവും, അതുപോലെ ഏറ്റവും വിലപിടിപ്പുള്ള സ്വത്തും നമ്മുടെ വീടായിരിക്കും. ഐശ്വര്യ സമ്പൂര്‍ണ്ണമായ ഒരു ജീവിതം കൈവരുത്താന്‍ വാസ്തു ശാസ്ത്ര വിധികള്‍ സഹായിക്കുമെന്നാണ് വിദഗ്ധര്‍ അവകാശപ്പെടുന്നത്. പുതിയ ഒരു വീട് വാങ്ങുമ്പോള്‍ നമ്മള്‍ അറിഞ്ഞിരിക്കേണ്ട ചില വാസ്തു വിധികള്‍ ഉണ്ട്. എന്തെല്ലാമാണ് അവയെന്ന് നോക്കാം.
 
നമ്മുടെ വീടിന്റെ പ്രധാന വാതില്‍ മറ്റൊരു വീടിന്റെ പ്രധാന വാതിലിനു നേര്‍ക്ക് തുറക്കുന്ന രീതിയിലല്ലെന്ന് ഉറപ്പുവരുത്തണം. അതായത് പ്രധാനവാതിലില്‍ നിഴല്‍ വീഴാത്ത തരത്തിലായിരിക്കണം വീടിന്റെ നിര്‍മ്മാണം. രണ്ട് നിലകളുള്ള വീടാണ് വാങ്ങുന്നതെങ്കില്‍ താഴത്തെ നിലയിലുള്ള വാതിലുകളുടെയും ജനാലകളുടെയും എണ്ണം മുകളിലത്തെ നിലയിലുള്ളവയുടെ എണ്ണത്തെക്കാള്‍ കൂടിയിരിക്കണം.
 
അതുപോലെ വീടിന്റെ വടക്കു കിഴക്ക് മൂല എപ്പോഴും വൃത്തിയായി സൂക്ഷിക്കാന്‍ മറക്കരുത്. വീടിനു മുന്നില്‍ പാഴ്‌വസ്തുക്കള്‍ കൂട്ടിയിടുകയോ ഉപയോഗയോഗ്യമല്ലാത്ത വസ്തുക്കള്‍ വീടിനുള്ളില്‍ സൂക്ഷിക്കുകയോ ചെയ്യരുത്ബീമിനു താഴെ കിടക്ക സ്ഥാപിക്കരുത്. ടോയ്‌ലറ്റ്, അടുക്കള, പൂജാമുറി എന്നിവ ഒരിക്കലും അടുത്തടുത്തായി നിര്‍മ്മിക്കരുത്. അതുപോലെ സ്റ്റെയര്‍‌കെയ്സിനു താഴെ പൂജാമുറിയും ടോയ്‌ലറ്റും പാടില്ലെന്ന കാര്യവും ശ്രദ്ധിക്കണം.
 
പ്രധാന വാതിലില്‍ നിന്നാല്‍ കാണുന്ന വിധത്തിലാവരുത് അടുക്കള. അടുക്കളയുടെ വടക്ക് കിഴക്ക് ഭാഗത്ത് കണ്ണാടി, വാഷ്‌ബെയ്സിന്‍, സിങ്ക് എന്നിവ സ്ഥാപിക്കുന്നത് വളരെ നല്ലതാണ്. മുതിര്‍ന്ന ആളുകള്‍ക്ക് വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള മുറി നല്‍കുന്നതാണ് ഉത്തമം. വടക്ക് അല്ലെങ്കില്‍ കിഴക്ക് ദിക്കിനെ അഭിമുഖീകരിച്ചു വേണം പഠന സമയത്ത് കുട്ടികള്‍ ഇരിക്കേണ്ടത് .
 
തെക്ക് പടിഞ്ഞാറ് ഭാഗത്തു നിന്ന് വടക്ക് കിഴക്ക് ഭാഗത്തേക്ക് വീടിന്റെ ഉയരം ക്രമമായി കുറഞ്ഞു വരണമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കണം. അതുപോലെ മതിലിന്റെ ഉയരവും തെക്ക് പടിഞ്ഞാറ് മൂലയില്‍ ഉയര്‍ന്നിരിക്കണം. അതോടൊപ്പം വീട് നിര്‍മ്മിക്കുന്ന ഭൂമിയുടെ മധ്യഭാഗത്ത് ഒരുകാരണവശാലും കിണര്‍ കുഴിക്കരുതെന്ന കാര്യവും പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്‍.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

ഫെബ്രുവരി മാസം നിങ്ങള്‍ക്ക് എങ്ങനെ?

ഭാരതീയ ജ്യോതിഷത്തില്‍ ചന്ദ്രനാണ് ഏറ്റവും പ്രധാന്യമുള്ളത്. കാരണം ഭാരതത്തില്‍, ...

news

കടബാധ്യതകള്‍ അകലാനും ധന പുഷ്ടിക്കും ലക്ഷ്മീ കുബേര പൂജ

പണപ്പെട്ടിയെ പ്രതിഫലിപ്പിക്കുന്ന രീതിയില്‍ ഒരു കണ്ണാടി തൂക്കുന്നതും നല്ലതാണ്. വീട്ടിലെ ...

news

വെള്ള സാരിയുടുത്ത ആ സ്‌ത്രീ ആരാണ്; വീട്ടില്‍ പ്രേതമുണ്ടെങ്കില്‍ കണ്ടെത്താനുള്ള എളുപ്പവഴികള്‍!

പ്രേതമുണ്ടോ ഇല്ലയോ എന്നത് എന്നും ചര്‍ച്ചയാകുന്ന വിഷയം തന്നെ. പൂര്‍വ്വികര്‍ കൈമാറിയ ...

news

മമ്മൂട്ടിയുടെ ‘രാജ 2’ മെഗാഹിറ്റാകുമോ? 100 കോടി ക്ലബില്‍ കയറുമോ? ആ സിനിമയുടെ ഭാവി അറിയാം

മമ്മൂട്ടി പരാജയത്തിന്‍റെ ചെറിയ കറുപ്പ് മൂടലില്‍ നിന്ന് വിജയത്തിന്‍റെ ...

Widgets Magazine