വീട്ടിലെ പ്രധാന വാതിലിന്റെ നേര്‍ക്ക് മരങ്ങളുണ്ടോ ? സൂക്ഷിക്കണം... മരണം പടിക്കലെത്തി !

വീട്ടിൽ സമാധാനം വേണോ...? ഇക്കാര്യങ്ങള്‍ നിര്‍ബന്ധം !

Vastu, Vastu tips, Bedroom vastu, Sleeping,  Jyothisham, Woman, Men, Spiritual, വാസ്തു, ജ്യോതിഷം, സ്ത്രീ, പുരുഷന്‍, ആത്മീയം, വാസ്തു ടിപ്സ്, കിടപ്പുമുറിയുടെ വാസ്തു, വാസ്തു ശാസ്ത്രം, കിടപ്പറ, ഉറങ്ങുന്നതിന്റെ വാസ്തു
സജിത്ത്| Last Modified വെള്ളി, 26 മെയ് 2017 (11:58 IST)
വാസ്തു ശാസ്ത്രത്തിന്റെ ഏറ്റവും പ്രധാന ഭാഗമാണ് വീടിന്റെ വാസ്തു. പ്രപഞ്ചത്തില്‍ നിന്നും പുറത്തുവരുന്ന വിവിധ തരംഗങ്ങള്‍ വീട്ടിലുള്ളവരെ ഏതെല്ലാം തരത്തില്‍ സ്വാധീനിക്കും എന്ന് മനസ്സിലാക്കിയാണ് വാസ്തുവിലെ ഒട്ടുമിക്ക നിയമങ്ങളും തയ്യാറാക്കിയിരിക്കുന്നത്. ആയാദി ഷഡ്വര്‍ഗ നിയമം അനുസരിച്ചായിരിക്കണം വീടുകളിലെ എല്ലാ മുറികളും തയ്യാറാക്കേണ്ടതെന്നാണ് വാസ്തു ശാസ്ത്രം പറയുന്നത്. വീട്ടിലെ പ്രധാന വാതിലിന്റെ നേരെ മുന്‍പിലായി തൂണുകളോ മരങ്ങളോ വരരുതെന്നും അത് വേധം ആയി വരുമെന്നും മരണം, സന്താന നാശം, ബന്ധനം എന്നിവയായിരിക്കും അതിന്റെ ഫലമെന്നുമാണ് വാസ്തുശാസ്ത്രം പറയുന്നത്.

ജീവിതത്തിന്റെ മൂന്നില്‍ ഒരു ഭാഗം സമയം ഉറങ്ങാനായി എടുക്കുന്നവരാണ് നമ്മള്‍. അതുകൊണ്ട് തന്നെ കിടപ്പ് മുറി ഉണ്ടാക്കുമ്പോള്‍ വാസ്തു നോക്കണമെന്ന കാര്യത്തില്‍ സംശയമില്ല. ഇല്ലെങ്കില്‍ പല ദോഷങ്ങളും നമുക്ക് അനുഭവിക്കേണ്ടി വന്നേക്കും അന്ന കാര്യത്തില്‍ ഒരു തര്‍ക്കവുമില്ല. വീടിന്റെ തെക്ക് പടിഞ്ഞാറ് ആയിരിക്കണം പ്രധാന കിടപ്പ് മുറിയുടെ സ്ഥാനം. ഒരിക്കലും തല വടക്കോട്ട് വച്ച് കിടക്കരുത്. കിഴക്കോട്ടോ അല്ലെങ്കില്‍ തെക്കോട്ടോ ആയിരിക്കണം തല വെക്കേണ്ടത്. അതുപോലെ വീടിന്റെ തെക്ക് കിഴക്ക് മുറിയിലായി ദമ്പതിമാര്‍ കിടക്കരുതെന്നും അത്തരത്തില്‍ ചെയ്യുന്നതിലൂടെ എന്നും കലഹമായിരിക്കും ഫലമെന്നും വാസ്തു പറയുന്നു.

കഴിവതും ബെഡ്‌റൂമില്‍ ഇളം നിറങ്ങള്‍ മാത്രം ഉപയോഗിയ്ക്കുക. മുറിയില്‍ ആവശ്യമില്ലാത്ത വസ്തുവകകള്‍ വയ്ക്കാന്‍ പാടില്ല. ഉറങ്ങാന്‍ കിടക്കുമ്പോള്‍ ഭര്‍ത്താവ് വലതുവശത്തും ഭാര്യ ഇടതുവശത്തുമായി കിടക്കണം. ഇരട്ടക്കിടക്കകള്‍ക്കു പകരം ഒറ്റക്കിടക്ക മാത്രം ഉപയോഗിയ്ക്കുക. ഇത് ഐക്യവും പോസിറ്റിവിറ്റിയും നില നിര്‍ത്താന്‍ സഹായകമാണ്. ബെഡ്‌റൂമില്‍ കഴിവതും കണ്ണാടി വയ്ക്കരുത്. ഇത് തെറ്റിദ്ധാരണകള്‍ക്കും വഴക്കുകള്‍ക്കും ഇടയാക്കും. ഉണ്ടെങ്കില്‍ തന്നെ അത് രാത്രിയില്‍ മൂടി വക്കണം. കിടപ്പ് മുറിയില്‍ വിലപിടിച്ച സാധനങ്ങള്‍ വയ്ക്കുന്ന അലമാര മുറിയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത്‌ വടക്കോട്ട്‌ തുറക്കത്തക്ക തരത്തിലായിരിക്കണം വെക്കേണ്ടത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :