ഈ പാളിച്ചകള്‍ ഗൃഹനാഥന് ഗുരുതരമായ ദോഷങ്ങൾ ഉണ്ടാക്കും

  vastu , vastu dosha , astrology , astro , വാസ്‌തു , വാസ്‌തു ശാസ്‌ത്രം , ജ്യോതിഷം , വിശ്വാസം
Last Modified തിങ്കള്‍, 29 ഏപ്രില്‍ 2019 (19:54 IST)
വാസ്‌തു ശാസ്‌ത്രപ്രകാരം വീട് പണിതാലും ഗൃഹനാഥന് ദോഷങ്ങൾ ഉണ്ടാകുന്നു എന്ന പരാതി ഉയരുന്നത് സ്വാഭാവികമാണ്. നിസാരമായി കാണുകയും അതിനൊപ്പം തള്ളിക്കളയുകയും ചെയ്യുന്ന ചില കാര്യങ്ങളാണ് ഇങ്ങനെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണം.

വാസ്‌തുവിന്റെ പിഴവിനൊപ്പം ഈശ്വരാധീനം കുറയുന്നതും
ഗൃഹനാഥന് ദോഷങ്ങൾ വരുത്തിവെക്കും. പ്രധാന വാതിലിന് മുന്നില്‍ പല വിധത്തിലുള്ള തടസങ്ങള്‍ ഉണ്ടാകുന്നതും വാതിലിന് നേരെ ഗോവണിക്കാലുകൾ വരുന്നതും ദോഷം വരുത്തും.

വാതിലും ജനലും നേർക്ക് നേർ വരുന്നതും തുളസിത്തറയും മുല്ലത്തറയും അടുത്തടുത്ത് വരുന്നതും ദോഷകരമാണ്. ഗൃഹനാഥന് മാത്രമല്ല പലപ്പോഴും വീട്ടിൽ താമസിക്കുന്നവർക്കും ഇത് ദോഷം ചെയ്യും. പൊസിറ്റീവ് ഏനര്‍ജി കുറഞ്ഞ്
നെഗറ്റീവ് ഏനര്‍ജി വീട്ടില്‍ ശക്തമാകുന്നതിനും ഇത് കാരണമാകും.

പ്രധാന വാതിലിന് മുന്നിൽ തന്നെയായി നിങ്ങളുടെ കിണര്‍ വരുന്നതും ഗേറ്റ് സ്ഥാപിക്കുന്നതും പ്രശ്‌നമാണ്. കിണര്‍ പ്രതിസന്ധികളും ദാരിദ്ര്യവും വരുത്തിവയ്‌ക്കുമ്പോള്‍ എന്തിനും ഏതിനും തടസ്സം സൃഷ്ടിക്കുന്ന ഘടകമായി വാതിലിന് മുന്നിലുള്ള ഗേറ്റ് മാറും.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :