Widgets Magazine
Widgets Magazine

എന്താണ് ദൃഷ്ടിദോഷം ? എങ്ങനെയാണ് വീടിനെ ദൃഷ്ടിദോഷം ബാധിക്കുക ?

ചൊവ്വ, 25 ജൂലൈ 2017 (17:10 IST)

Widgets Magazine
Vastu,   Vastu Tips, Astrology,  Drushti Dosha, Home,  House,   ദൃഷ്ടിദോഷം,  വാസ്തു,  വാസ്തു ശാസ്ത്രം,  ജ്യോതിഷം,  വീട്

ഒരു വ്യക്തിയുടെ നോട്ടത്തിലൂടെയുള്ള ദോഷം മറ്റൊരു വ്യക്തിക്കോ അയാളുടെ വീടിനോ അല്ലെങ്കില്‍ വാഹനത്തിനോ മറ്റോ ഏതെങ്കിലും തരത്തിലുള്ള കേടുപാടുകളോ നാശങ്ങളോ സംഭവിക്കും എന്ന ഒരു നാടോടി വിശ്വാസമാണ് ദൃഷ്ടിദോഷം അഥവാ കണ്ണുദോഷം എന്നാണ് പൂര്‍വികര്‍ അഭിപ്രായപ്പെടുന്നത്. ഒരു അന്ധവിശ്വാസം മാത്രമാണ് ഇതെന്ന് തോന്നാമെങ്കിലും വാസ്തുശാസ്ത്രത്തില്‍ ഈ ദോഷത്തെക്കുറിച്ച് പറയുന്നുണ്ട്.
 
ഏതൊരാളുടേയും സ്വപ്നമാണ് സ്വന്തമായൊരു വീട്. വളരെക്കാലത്തെ കഠിനാധ്വാനത്തിന്റെ ഫലമായി വളരെ ആഗ്രഹിച്ച് മനോഹരമായ വീട് വച്ചിട്ട് അതില്‍ സ്വസ്ഥമായി കിടന്നുറങ്ങാന്‍ സാധിക്കുന്നില്ലെങ്കില്‍ പിന്നെന്തു കാര്യം ?  ആയതിനാല്‍ വീടിന്റെ പണിപൂര്‍ത്തിയാകുന്നതിനു മുന്‍പ് ചില മുന്‍കരുതലുകളെടുക്കുന്നത് ഉത്തമമാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. 
 
വീടിന്റെ മുന്‍ഭാഗത്തെ അതിമനോഹരമായ എലിവേഷന്‍ ഏതൊരാളുടേയും ദൃഷ്ടിയെ ആകര്‍ഷിക്കും. 'കൊള്ളാം' എന്ന് മനസ്സിലെങ്കിലും അവര്‍ അഭിപ്രായം പറയും. ദോഷദൃഷ്ടിയള്ള ഒരാളാണെങ്കില്‍ 'ഓഹോ ഇവന് ഇത്രയും വലിയ കൊട്ടാരം തന്നെ വേണമായിരുന്നോ' എന്നായിരിക്കും ചിന്തിക്കുക. അതോടെ ആ വീടിനേയും നമ്മളേയും ദോഷം ബാധിച്ചു തുടങ്ങും. അതുപോലെ വീടില്‍ അടിക്കുന്ന നിറങ്ങളും ദോഷദൃഷ്ടിയ്ക്ക് കാരണമായേക്കുമെന്നും പറയുന്നു.
 
ദൃഷ്ടിദോഷം ഏല്‍ക്കാതിരിക്കാനായി വീടിന്റെ മുന്‍ഭാഗത്ത്‌ ഒരു ദൃഷ്ടിഗണപതിയെ സ്ഥാപിക്കുന്നത് നല്ലതാണ്. വീട്പണിനടക്കുന്ന സമയത്ത് ഒരു കുമ്പളങ്ങയോ ചുരക്കയോ വീടിന് മുന്നില്‍ തൂക്കി ഇടാറുണ്ട്. തമിഴ്നാട്ടില്‍ രാക്ഷസമുഖങ്ങളാണ് ഇപ്രകാരം വയ്ക്കുന്നത്. വീടിന് മുന്നില്‍ ഭംഗിയുള്ള ഒരു പൂന്തോട്ടം ഉള്ളതും നല്ലതാണ്. അതല്ലെങ്കില്‍ മനോഹരമായ ചിത്രപ്പണികളുള്ള ഒരു പൂച്ചട്ടിയില്‍ നല്ലൊരു ചെടി വളര്‍ത്തി മുന്‍വശത്ത് വയ്ക്കണം.
 
മറ്റൊരു മാര്‍ഗ്ഗം എന്തെന്നാല്‍ വീടിന്റെ ഇരു വശങ്ങളിലുമുള്ള ജനാലകള്‍ക്ക് എന്തെങ്കിലും പ്രത്യേകത നല്‍കി നോട്ടം അതിലേക്കു തിരിച്ചു വിടുക എന്നതാണ്. ഇതൊന്നും സാധിക്കാത്ത വീടുകളാണെങ്കില്‍ ഒരു പഴയ ചെറിയ ചെമ്പ്കുടത്തില്‍ ചീനക്കാരം, ഇരുമ്പ് പൊടി, ചവിട്ടടി മണ്ണ്, മഞ്ഞള്‍പൊടി, ഗുരുതി ഇവ നിറച്ച് മതിലിനുവെളിയില്‍ ഗേറ്റിനുമുന്നിലായി കുഴിച്ചിടുന്നതും ദൃഷ്ടിദോഷം ഏല്‍ക്കാതിരിക്കാന്‍ ഉത്തമമാണ്.Widgets Magazine
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

Widgets Magazine

ജ്യോതിഷം

news

പൂമുഖ വാതിലിനു നേരെയാണോ കോണിപ്പടികള്‍ ? ശ്രദ്ധിക്കണം... അത് ദോഷമാണ് !

വേദാരംഭകാലം മുതല്‍ക്കുതന്നെ പാലിച്ചു വരുന്നതും പ്രകൃത്യാ ഒരു പ്രദേശത്തുള്ള ഊര്‍ജ്ജ ...

news

എന്താണ് ഗൃഹാരംഭം ? താംബൂലചവര്‍ണ്ണ സമയമാണോ ഗൃഹാരംഭത്തിന് ഉത്തമം ?

ഗൃഹാരംഭത്തെ ഗൃഹപ്രവേശമായി പലരും തെറ്റിദ്ധരിച്ച് കാണാറുണ്ട്. ഗൃഹനിര്‍മ്മാണത്തിന് തുടക്കം ...

news

ബെഡ്‌റൂമില്‍ ബെഡിന്റെ സ്ഥാനം എവിടെയായിരിക്കണം ? നിലക്കണ്ണാടിയെന്തിന് ?

അതിനെ അന്ധവിശ്വാസമെന്നു പറഞ്ഞു തള്ളിക്കളയാന്‍ പറ്റില്ല, ഒരു ശാസ്ത്രത്തെ ബഹുമാനിക്കലാണ് ...

news

വീട്ടിൽ സമാധാനവും സന്തോഷവും കളിയാടും... പക്ഷേ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്നു മാത്രം !

നേരത്തെ തന്നെ വ്യക്തമായ പദ്ധതി തയ്യാറാക്കുകയാണെങ്കില്‍ തന്നെ നമുക്ക് വീടിനെ സ്വര്‍ഗ്ഗ ...

Widgets Magazine Widgets Magazine Widgets Magazine