Sumeesh|
Last Modified വെള്ളി, 22 ജൂണ്‍ 2018 (15:17 IST)
വാസ്തു ദോഷമകറ്റാൻ എന്താല്ലാം ചെയ്യാണം എന്ന് ചിന്തിച്ച് തല പുകക്കുന്നവരാണ് നമ്മളിൽ പലരും. വീടു പണിയുന്ന ഘട്ടത്തിൽ നമുക്ക് പറ്റുന്ന ചില അശ്രദ്ധകൾ വലിയ ദോഷങ്ങൾക്ക് കാരണമാകും. അതിനാൽ തന്നെ ഇവക്കായി ചെയ്യുന്ന പരിഹാരങ്ങളിൽ വളരെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
വീടിന്റെ ദോഷങ്ങൾ എന്തെന്ന് തിരിച്ചറിഞ്ഞ് അതിനനുസൃതമാകുന്ന തരത്തിൽ വേണം പരിഹാരങ്ങൾ ചെയ്യാൻ. ഇത് ഓരോരുത്തരിലും വ്യത്യസ്തമായിരിക്കും എങ്കിലും വീടിന്റെ വാസ്തു ദോഷങ്ങൾ അകറ്റാനും പൊതുവായ ചില മാർഗങ്ങൾ വസ്തു നിർദേശിക്കുന്നുണ്ട്. അതിൽ പ്രധാനപ്പെട്ടതാണ് കന്യാസ്തൂപം സ്ഥാപിക്കുന്നത്.
വീടിന്റെ ഈശാന കോണിലെ ദോഷങ്ങൾക്ക് പോലും പരിഹാരം കാണാൻ കന്യാസ്തൂപം സ്ഥാപിക്കുന്നതിലൂടെ സാധിക്കും. വീടിന്റെ നിർമ്മിതി കോണിലാണ് കന്യാസ്തൂപം സ്ഥാപിക്കേണ്ടത്. ഇത് സ്ഥാപിക്കുന്നതിലൂടെ കുടുംബത്തിന്റെ ധനസ്ഥിതിയും ഐശ്വര്യവും വർധിക്കും. പുരാതന കാലം തൊട്ടേ ഇത് വീടുകളിൽ സ്ഥാപിച്ചിരുന്നു. വീടിന്റെ 60 ശതമാനം വാസ്തു ദോഷങ്ങളും അകറ്റാൻ കന്യാസ്തൂപം സ്ഥാപിക്കുന്നതിലൂടെ സാധിക്കും എന്നാണ് വാസ്തു പറയുന്നത്.