വാസ്തു ആള് ചില്ലറക്കാരനല്ല, നോക്കിയില്ലെങ്കിൽ പണി പാളും!

വീടിന് മാത്രമല്ല വാസ്തു നോക്കേണ്ടത്, അത് സ്റ്റുഡിയോക്കും ആകാം!

aparna shaji| Last Modified വ്യാഴം, 17 നവം‌ബര്‍ 2016 (15:41 IST)
കാത്തു കാത്തിരുന്നു ഒരു സ്റ്റുഡിയോ നിർമിക്കുമ്പോഴാണ് അയൽക്കാരന്റെ ചോദ്യം 'വാസ്തു നോക്കിയിട്ടുണ്ടല്ലോ അല്ലേ". ഇതിലൊക്കെ എന്ത് വാസ്തു? അതൊക്കെ വീട് വെക്കുമ്പോൾ നോക്കിയാൽ പോരേ? എന്ന് പറഞ്ഞൊഴിയുമ്പോഴാണ് വാസ്തു നോക്കാതെ കെട്ടിടങ്ങളും ബിസിനസുകളും പണിതവർക്കുണ്ടായ ദുരിതങ്ങളുടെ കഥ അയൽക്കാരൻ കെട്ടഴിക്കുക.

അതോടെ സംശയമായി. സ്ഥാനം പോകുമെന്ന് പേടിച്ച്
ബിസിനസുകാർ വരെ വാസ്തു നോക്കി ഗേറ്റും ഓഫീസും പൊളിച്ചുമാറ്റിയ നാടല്ലേ. ഡോക്ടര്‍മാരും എന്‍ജിനീയര്‍മാരും എന്തിനേറെ ശാസ്ത്രജ്ഞന്‍മാര്‍ പോലും വാസ്തുവിന്റെ പിന്നാലെ ഓടുന്ന കാലത്ത് നമ്മുടെ മനസ്സിലും അറിയാതെ ചില ആശങ്കകള്‍ മുളപൊട്ടില്ലെങ്കിലേ അദ്ഭുതമുള്ളു. ഇതുകൊണ്ടൊക്കെയാകാം വാസ്തു ‘വിദഗ്ധര്‍’ക്ക് നിന്നുതിരിയാന്‍ നേരമില്ലാത്ത അവസ്ഥയാണിപ്പോള്‍.

വീടുകൾക്ക് വാസ്തു നോക്കുന്നത് പോലെ തന്നെ സ്റ്റുഡിയോ തുടങ്ങുമ്പോഴും വാസ്തു നോക്കുന്നത് നല്ലതായിരിക്കും. ഭാവിയിൽ എന്തെങ്കിലും ദോഷമുണ്ടാകരുതല്ലോ. സ്റ്റുഡിയോയുടെ തെക്ക് പടിഞ്ഞാറെ മൂലയ്ക്ക് വേണം പണപ്പെട്ടി അഥവാ ക്യാഷ് കൈകാര്യം ചെയ്യുന്ന ഷെൽഫ് സൂക്ഷിക്കേണ്ടത്. വടക്കു കിഴക്ക് മുറിയിലാണെങ്കില്‍ ദാരിദ്ര്യവും കടക്കെണിയുമാണ് ഫലം. കടമെടുത്താണ് സ്റ്റുഡിയോ തുടങ്ങിയിരിക്കുന്നതെങ്കിൽ പറയുകയേ വേണ്ട.

കടയുടെ മുഖഭാഗം തെക്ക്-കിഴക്ക് അല്ലെങ്കിൽ തെക്ക്-പടിഞ്ഞാറ് ഭാഗത്തേക്ക് ആയിരിക്കണം. എങ്കിൽ, ഇത് ഐശ്വര്യവും പോസിറ്റീവ് എനർജിയും നൽകും. വാസ്തു ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ പ്രധാന ഡോർ/വാതിൽ കിഴക്ക് ഭാഗത്തേക്ക് വെക്കുന്നത് എപ്പോഴും നല്ലതായിരികും. പ്രധാന കവാടം പൂർണമായും കവർ ചെയ്യുന്ന രീതിയിൽ ആയിരിക്കരുത്. ഗ്ലാസ് ഉപയോഗിക്കുന്നത് നല്ലതാണത്രേ. വടക്ക് കിഴക്ക് ഭാഗത്തേക്ക് ആളുകളെ ഇരുത്തുന്ന രീതിയിൽ സ്റ്റുഡിയോ റൂം ഒരുക്കുന്നത് നല്ലതാണ്.

പണ്ടത്തെ പോലെ ആളുകള്‍ക്ക് ഇപ്പോള്‍ വാസ്തുവില്‍ വിശ്വാസമില്ലാതായിരിക്കുകയാണ് വാസ്തുപ്രകാരം പണിത പണ്ടത്തെ മിക്ക തറവാടുകളും ബിസിനസ് സ്ഥാപനങ്ങളും നശിച്ചതാണ് ഇതിന് പ്രധാന കാരണമെന്നാണ് പഠനങ്ങൾ സൂചിപ്പിക്കുന്നത്. എന്നാലും വാസ്തു നോക്കിയിരുന്നെങ്കിൽ എന്ന് ഒരിക്കൽ തോന്നാത്തവരും ഇല്ല. നമ്മുടെ കാലാവസ്ഥയും ഭൂമിയുടെ സവിശേഷതയും കാറ്റ്, വെളിച്ചം എന്നിവ അടിസ്ഥാനമാക്കിയും പണ്ടുള്ളവര്‍ ബിസിനസ് / വീട് നിർമാണത്തിന് നിബന്ധനകൾ വെച്ചു. ഇത് കാലക്രമേണ മറ്റുള്ളവരും പിന്തുടര്‍ന്നു. ഇതിനെയാണ് പിൽക്കാലത്ത് 'വാസ്തു' എന്ന് പറയുന്നത്.

അടിസ്ഥാനപരമായി വാസ്തുകൊണ്ട് ഉദ്ദേശിക്കുന്നത് പരിസ്ഥിതി സൗഹാര്‍ദമാണ്. വാസ്തുവിന്റെ അടിസ്ഥാന പ്രമാണങ്ങള്‍ ഉപയോഗിച്ച് വീട് നിര്‍മിക്കുന്നത് നല്ലതാണ്. എന്നാല്‍, വ്യക്തി ജീവിതത്തിലും സമൂഹത്തിലുമൊക്കെയുണ്ടാകുന്ന എല്ലാ പ്രശ്നങ്ങള്‍ക്കും കാരണം വീടിന്റെയോ ബിസിനസ് സ്ഥാപനത്തിന്റേയോ വാസ്തുവാണെന്ന് കരുതുന്നതില്‍ കഥയില്ല.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :