വടക്ക് കിഴക്ക് മതിലിനു വളവ് പാടില്ല

WEBDUNIA|
PRO
വാസ്തു ശാസ്ത്രം അനുസരിച്ച് ഗൃഹ നിര്‍മ്മാണത്തിനൊപ്പം തന്നെ ശ്രദ്ധ നല്‍കേണ്ട കാര്യമാണ് മതില്‍ നിര്‍മ്മാണവും. ചുറ്റുമതില്‍ നിര്‍മ്മിക്കുമ്പോള്‍ ചില പ്രധാന കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.

ചുറ്റുമതിലിന്റെ വടക്ക് കിഴക്ക് ഭാഗത്ത് വളവ് പാടില്ല. ഇത്തരത്തിലുള്ള വളവ് വീട്ടില്‍ ധനനാശത്തിന് ഇടയുണ്ടാക്കും. കുട്ടികളുടെയും ഗൃഹനാഥന്റെയും അഭിവൃദ്ധിയെ അത് തടസ്സപ്പെടുത്തും.

പ്രധാന കെട്ടിടത്തിലും ഉയരത്തില്‍ മതില്‍ നിര്‍മ്മിക്കരുത്. വീടിന്റെ പ്രധാന വാതിലിന് വെളിയില്‍ നിന്ന് ദര്‍ശനം ലഭിക്കത്തക്ക രീതിയിലായിരിക്കണം മതില്‍ നിര്‍മ്മിക്കേണ്ടത്.

വീടിന്റെ കിഴക്ക് ഭാഗത്ത് മതിലില്‍ വിള്ളല്‍ വീണാല്‍ ദാരിദ്ര്യവും തെക്ക് വശത്ത് വിള്ളല്‍ വീണാല്‍ ജീവഹാനിയുമാണ് ഫലമെന്ന് വിദഗ്ധര്‍ പറയുന്നു. നിര്‍മ്മാണത്തിലിരിക്കുന്ന മതില്‍ പുറത്തേക്ക് തകര്‍ന്ന് വീണാല്‍ വീട്ടില്‍ മോഷണം നടന്നേക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :