ഇത് ദൈവം നൽകിയ വിഷു കൈനീട്ടം, വീണ്ടും അമ്മയാകുന്ന സന്തോഷം പങ്കുവെച്ച് നടി അമ്പിളി ദേവി

തന്റെ വയറ്റില്‍ ഉണ്ണിയുണ്ടെന്നും ദൈവം തന്ന സമ്മാനമാണഅ അതെന്നും, തനിക്കും അമ്മയ്ക്കും അച്ഛനും കുഞ്ഞുവാവയ്ക്കുമൊക്കെ വേണ്ടി നിങ്ങളും പ്രാര്‍ത്ഥിക്കണമെന്നും അമ്പിളി ദേവി കുറിച്ചിട്ടുണ്ട്.

Last Modified ചൊവ്വ, 16 ഏപ്രില്‍ 2019 (09:36 IST)
താന്‍ വീണ്ടും അമ്മയാവുന്നുവെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ചത് സീരിയൽ താരം
അമ്പിളി ദേവി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരം ഈ സന്തോഷം പങ്കുവെച്ചത്. കേരളസാരിയില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ചിത്രവും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. അമ്മവയറില്‍ മുഖം ചേര്‍ത്തുന്ന നില്‍ക്കുന്ന മകനേയും ചിത്രങ്ങളില്‍ കാണാം. അമര്‍നാഥിന് കൂട്ടായി കുഞ്ഞുവാവ എത്തുകയാണെന്നും അതിനുള്ള കാത്തിരിപ്പിലാണ് തങ്ങളെന്നും അമ്പിളി ദേവി കുറിച്ചിട്ടുണ്ട്.

തന്റെ വയറ്റില്‍ ഉണ്ണിയുണ്ടെന്നും ദൈവം തന്ന സമ്മാനമാണഅ അതെന്നും, തനിക്കും അമ്മയ്ക്കും അച്ഛനും കുഞ്ഞുവാവയ്ക്കുമൊക്കെ വേണ്ടി നിങ്ങളും പ്രാര്‍ത്ഥിക്കണമെന്നും അമ്പിളി ദേവി കുറിച്ചിട്ടുണ്ട്. വിഷു ആശംസ അറിയിച്ച പോസ്റ്റിനൊപ്പമായാണ് ഈ വിശേഷത്തെക്കുറിച്ചും താരം പങ്കുവെച്ചത്. നിരവധി പേരാണ് താരകുടുംബത്തിന് ആശം നേര്‍ന്ന് എത്തിയിട്ടുള്ളത്. ജനുവരിയിലായിരുന്നു അമ്പിളി ദേവിയും ആദിത്യനും വിവാഹിതരായത്.

സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ അമ്പിളിയും ആദിത്യനും ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം പങ്കുവെച്ച് രംഗത്തെത്താറുമുണ്ട്. മകന്‍ കളരിയില്‍ ചേര്‍ന്ന വിശേഷം പങ്കുവെച്ചായിരുന്നു നേരത്തെ താരമെത്തിയത്. 15 വര്‍ഷം മുന്‍പ് അമ്പിളിക്കൊപ്പം നില്‍ക്കുന്ന ചിത്രവുമായാണ് അടുത്തിടെ ആദിത്യനെത്തിയത്. ക്ഷണനേരം കൊണ്ടാണ് ഇവരുടെ പോസ്റ്റുകള്‍ വൈറലായി മാറുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :