റൊമാൻസിൽ ഇവർ മോഹൻലാലിനെ കടത്തിവെട്ടും, ഡിസ്‌ലൈക്കുകളുടെ പൂരപ്പറമ്പ്- ഫ്രീക്ക് പെണ്ണിനെ ട്രോളി സോഷ്യൽ മീഡിയ

അപർണ| Last Updated: വെള്ളി, 21 സെപ്‌റ്റംബര്‍ 2018 (16:32 IST)
ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു അഡാറ് ലവിലെ രണ്ടാമത്തെ ഗാനം പുറത്തിറങ്ങി. ചിത്രത്തിലെ മാണിക്യ മലരായ ബീവി എന്ന ഗാനം ഓൺലൈൻ ചരിത്രത്തിൽ റെക്കോർഡ് ഉണ്ടാക്കിയ ഗാനം ആയിരുന്നു. ഇതിനു പിന്നാലെ ഇപ്പോൾ ‘ഫ്രീക്ക് പെണ്ണെ’ എന്ന ഗാനവും പുറത്തുവന്നിരിക്കുകയാണ്.

യൂട്യൂബിൽ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം മില്യൺ വ്യൂസും ലൈക്കുമെല്ലാം സ്വന്തമാക്കിയ ഗാനമായിരുന്നു മാണക്യമലരെങ്കിൽ ഫ്രീക്ക് പെണ്ണേ എന്ന് തുടങ്ങുന്ന പുതിയ ഗാനം 24600 പേരാണ് ഇതുവരെ അൺലൈക്ക് ചെയ്തിരിക്കുന്നത്. അതേസമയം 20 ലക്ഷത്തോളം പേർ വീഡിയോ കണ്ടിട്ടുണ്ട്.

ഡിസ്‌ലൈക്കുകളുടെ പെരുമഴയാണ് ഗാനത്തിന് ലഭിക്കുന്നത്. ക്രിസ്തുമസിന് ചിത്രം റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകരുടെ തീരുമാനം. ചിത്രത്തിലെ പുതിയ പാട്ടിനെ ട്രോളി സോഷ്യൽ മീഡിയയും രംഗത്തെത്തി കഴിഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :