മഴയ്ക്ക് ശമനം, ഇനി ആശങ്ക വേണ്ട; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു, ഷട്ടറുകൾ വീണ്ടും താഴ്ത്തി

ചെറുതോണി| അപർണ| Last Modified തിങ്കള്‍, 20 ഓഗസ്റ്റ് 2018 (09:05 IST)
കുറഞ്ഞതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് കുറയുന്നു. 2401.86 അടിയാണ് നിലവിലെ ജലനിരപ്പ്. അണക്കെട്ടിലെ ജലനിരപ്പ് കുറഞ്ഞതോടെ നിലവിൽ തുറന്നിരിക്കുന്ന 3 ഷട്ടറുകൾ 1.9 മീറ്ററായി താഴ്ത്തി.

ഇന്നലെ ബാക്കിയുള്ള ഷട്ടറുകൾ അടച്ചിരുന്നു. 800 ഘന മീറ്ററിൽ നിന്നും 700 ഘനമീറ്ററായാണ് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിൽ കുറവ് വരുത്തിയിരിക്കുന്നത്. ഇടുക്കിയിൽ ഇപ്പോഴും ഓറഞ്ച് അലർട്ട് തുടരുന്നുണ്ട്.

അണക്കെട്ടിൽ നിന്നും പുറത്തേക്ക് വിടുന്ന ജലത്തിന്റെ അളവ് കുറച്ചതോടെ പെരിയാറിലെ ജലനിരപ്പും താഴ്ന്ന് തുടങ്ങി. ആലുവയിലെ പല പ്രദേശങ്ങളിലും വെള്ളം ഇറങ്ങി തുടങ്ങിയിട്ടുണ്ട്. മഴ കുറയുന്ന സാഹചര്യത്തില്‍ സ്ഥിതിഗതികള്‍ ദ്രുതഗതിയില്‍ മെച്ചപ്പെടുത്തുകയാണ്.

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെയും ജലനിരപ്പ് കുറഞ്ഞു. നിലവില്‍ 140 അടിയാണ് അണക്കെട്ടിലെ ജലനിരപ്പ്. അതേസമയം പമ്പാ, മൂഴിയാര്‍ ഡാമുകളുടെ ഷട്ടറുകള്‍ 15 സെന്റിമീറ്റർ തുറന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :