മമ്മൂട്ടി മാറി വിജയ് ആയി, കീർത്തി സുരേഷിനെതിരെ വെട്ടുകിളികൾ

വെള്ളി, 15 ജൂണ്‍ 2018 (10:57 IST)

മമ്മൂട്ടി ചിത്രമായ കസബയ്ക്കെതിരെ നടി പാർവതി രംഗത്തെത്തിയതോടെ താരത്തെ ആക്ഷേപിച്ചും തെറിവിളിച്ചും നിരവധി പേർ രംഗത്തെത്തിയിരുന്നു. പാർവതി ഫാൻസ് വെട്ടുകിളികളുടെ ഇരയാവുകയായിരുന്നു. ഇപ്പോഴിതാ, അത്തരത്തിൽ ഫാൻസെന്ന് പറയുന്നവരുടെ ആക്ഷേപങ്ങൾക്കിരയായിരിക്കുകയാണ് നടി കീർത്തി സുരേഷ്. 
 
വിജയ്‌യ്ക്കൊപ്പം നടി അഭിനയിക്കുന്ന പുതിയ സിനിമയുടെ ലൊക്കേഷൻ സ്റ്റിൽ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഈ ചിത്രം വന്നതോടെ വിജയ് ആരാധകർ കീർത്തി സുരേഷിനെതിരെയാണ്.  
 
ചിത്രത്തില്‍ കീര്‍ത്തി സോഫയിലും ഇളയദളപതി താഴെ നിലത്തുമാണ് ഇരിക്കുന്നത്. ഇതിൽ കീര്‍ത്തിയുടെ കാല്‍, വിജയുടെ കാലിനു മുകളിലാണ് വെച്ചിരിക്കുന്നത്. ഇതാണ് വിജയ് ആരാധകരെ പ്രകോപിപ്പിച്ചത്. ഇതേ തുടര്‍ന്ന് ട്വിറ്ററിലും ഫെയ്‌സ്ബുക്കിലും വിജയ് ആരാധകര്‍ കടുത്ത പ്രതിഷേധവുമായി രംഗത്ത് വന്നു.
 
ഭൈരവക്കു ശേഷം വിജയ്‌യും കീര്‍ത്തി സുരേഷും ഒന്നിക്കുന്ന വിജയ് 62 സംവിധാനം ചെയ്യുന്നത് എ.ആര്‍ മുരുകദാസ് ആണ്. ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

പേമാരിയും ഉരുൾപൊട്ടലും കവർന്നത് 14 ജീവൻ, 7 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല; മഴ രണ്ട് ദിവസം കൂടെ കലിതുള്ളി പെയ്യും

കനത്ത മഴയെത്തുടർന്ന് കോഴിക്കോടിന്റെയും വയനാടിന്റെയും കിഴക്കന്‍ മേഖലകളില്‍ ഉരുൾപൊട്ടലും ...

news

വ്രതശുദ്ധിയുടെ നിറവിൽ ഇന്ന് ചെറിയ പെരുന്നാൾ

വ്രതാനുഷ്ടാനത്തിന്‍റെ നിറവില്‍ ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ...

news

കശ്‌മീരില്‍ മാധ്യമപ്രവര്‍ത്തനെ വെടിവച്ചുകൊന്നു

കശ്മീരില്‍ മാധ്യമപ്രവര്‍ത്തകനെ വെടിവച്ചുകൊന്നു. റൈസിങ് കശ്മീര്‍ പത്രത്തിന്‍റെ എഡിറ്ററായ ...

Widgets Magazine