മിന്നലേറ്റ് വീട്ടിലെ സെപ്‌ടിക് ടാങ്കും ടോ‌യ്‌ലെറ്റും പൊട്ടിത്തെറിച്ചു, ബോംബ്‌ സ്ഫോടനമെന്ന് ഭയന്ന് നാട്ടുകാർ !

Last Modified ബുധന്‍, 7 ഓഗസ്റ്റ് 2019 (20:36 IST)
ഫ്ലോറിഡയിൽ ശക്തമായ മിന്നലിനെ തുടർന്ന് വീട്ടിലെ ടോയ്‌ലെറ്റും സെപ്‌ടിക് ടാങ്കും പൊട്ടിത്തെറിച്ചു. അമേരിക്കയരിലെ ഫ്ലോറിഡയിലെ ഷാർലൈറ്റ് എന്ന സ്ഥലത്താണ് ഭയപ്പെടുത്തുന്ന രീതിയിൽ ടോ‌യ്‌ലെറ്റ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെ തുടർന്ന് വീട്ടിലെ മാസ്റ്റർ ബെഡ്റൂമും തകർന്നു.

മേരിലു വർഡ് എന്ന സ്ത്രീയുടെ വീട്ടിലാണ് സ്ഫോടനം ഉണ്ടയത്. മസ്റ്റർ ബെഡ് റൂമിൽനിന്നും വലിയ ശബ്ദത്തോടെ പുക ഉയരുന്നത് കണ്ടതോടെ സ്ത്രീ അയൽക്കാരെ വിളിച്ചുകൂട്ടുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് മാസ്റ്റർ‌ ബെഡ്റൂമിലെ ടോയ്‌ലെറ്റിൽനിനുമാണ് പുക ഉയരുന്നത് എന്ന് വ്യക്തമായത്. സംഭവ സമയത്ത് മാസ്റ്റർ ബെഡ്റൂമിലും ടോയ്‌ലെറ്റിലും ആരുമുണ്ടായിരുന്നില്ല എന്നതിനാൽ അപകടം ഒഴിവായി.

സെ‌പ്‌ടിക് ടാങ്കിൽ ഏൽപ്പിച്ച ആഘാതമാണ് പൊട്ടിത്തെറി ഉണ്ടാക്കിയത് എന്ന് വീട് പരിശോധിച്ച വിദഗ്ധ സംഘം വ്യക്തമാക്കി. സെപ്‌ടിക് ടാങ്കിലും പൈപ്പുകളിലും ഉണ്ടായിരുന്ന മീഥെയിനിന്റെ അംശമാണ് സ്ഫോടനത്തിലേക്ക് നയിച്ചത്. ബോബ് സ്ഫോടനം നടന്ന പ്രതീതിയാണ് വീട്ടിലുള്ളത് എന്നും വിദഗ്ധ സംഘം പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :