‘ലഹരിയെ ജീവിതമാക്കി, എന്റെ ജീവിതം തന്നെ തുലാസിലായി‘- എം എൽ എ പ്രതിഭയുടെ മുൻ‌ഭർത്താവിന്റെ ആത്മഹത്യാക്കുറിപ്പ്

Last Modified ബുധന്‍, 10 ജൂലൈ 2019 (12:01 IST)
യു പ്രതിഭയുടെ മുൻ ഭർത്താവും കെ എസ് ഇ ബി പ്രവർത്തകനുമായ കെ ആർ ഹരിയുടെ ആത്മഹത്യയിൽ നാട്ടുകാരും വീട്ടുകാരും ഇതുവരെ മുക്തമായിട്ടില്ല. ഇപ്പോഴിതാ, ഹരിയുടെ ആത്മഹത്യക്കുറിപ്പ് പുറത്തുവന്നിരിക്കുന്നു. പരാജയക്കുറിപ്പ് എന്ന പേരിലാണ് ഹരി കുറിപ്പെഴുതിയത്.

‘ജീവിതത്തെ ലഹരിയാക്കേണ്ടതിനു പകരം, ലഹരിയെ ജീവിതമാക്കി. അതാണ് ഞാൻ ചെയ്ത തെറ്റ്. അതിന് ഞാൻ കൊടുക്കേണ്ടി വന്ന വില വലുതാണ്.‘ - ഹരി ആത്മഹത്യാക്കുറിപ്പിൽ കുറിച്ചു.

2001ലാണ് പ്രതിഭയുമായുള്ള വിവാഹം നടന്നത്. എന്നാൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഇരുവരും അകന്നായിരുന്നു താമസിച്ചിരുന്നത്. വിവാഹമോചന ഹർജിയുമായി ഇരുവരും മുന്നോട്ട് പോകുന്ന സമയത്തായിരുന്നു മരണം.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :