എന്റെ ജീവിതത്തിലെ ആ മൂന്ന് പുരുഷന്മാർ; വിവാഹവേളയിൽ മനസ്സുതുറന്ന് സൗന്ദര്യ രജനികാന്ത്

Last Modified തിങ്കള്‍, 11 ഫെബ്രുവരി 2019 (12:28 IST)
സ്‌റ്റൈൽ മന്നൻ രജനികാന്തിന്റെ ഇളയ മകൾ സൗന്ദര്യയുടെ വിവാഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച. ഫെബ്രുവരി 11 ന് ലീലാ പാലസിൽവെച്ചാണ് വിവാഹം. വിവാഹത്തിന് മുന്നോടിയായിട്ടുളള പ്രീവെഡ്ഡിങ്ങിന്റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിലും സിനിമ കോളങ്ങളിലും വൈറലായിരുന്നു.

ഇതെല്ലാം വൈറലായതുപോലെ ഇപ്പോഴിത സൗന്ദര്യയുടെ ട്വീറ്റും ആരാധകർ എറ്റെടുത്തിരിക്കുകയാണ്. തന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട് പുരുഷന്മാരെ കുറിച്ചാണ് സൗന്ദര്യ ട്വീറ്റ് ചെയ്യുന്നത്. മൂന്ന് പേരുടെ ഫോട്ടോകൾക്കൊപ്പമാണ് ട്വീറ്റ്. നിരവധി കമന്റുകളും ഇതിനോടകം തന്നെ ഫോട്ടോകൾക്ക് ചുവടെ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

വിവാഹത്തിന്റെ പശ്ചാത്തലത്തിലായിരുന്നു താരപുത്രിയുടെ ട്വീറ്റ്. പാർട്ടിക്കിടയിൽ പകർത്തിയ മകന്റേയും, അച്ഛന്റേയും വരൻ വിശാഖിനേയും ചിത്രങ്ങളായിരുന്നു സൗന്ദര്യ പങ്കുവെച്ചത്. എന്റെ ജീവിതത്തിലെ പ്രധാനപ്പെട്ട മൂന്ന് പുരുഷന്മാർ.. എന്റെ പ്രിയപ്പെട്ട അച്ഛൻ, എന്റെ മകൻ, ഇപ്പോൾ നീയും എന്നതായിരുന്നു സൗന്ദര്യയുടെ ട്വീറ്റ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :