മുകേഷും ഷമ്മി തിലകനും തമ്മിൽ വാക്കേറ്റം, കൈയ്യാങ്കളിയെത്തിയപ്പോൾ മോഹൻലാൽ ഇടപെട്ടു

വ്യാഴം, 9 ഓഗസ്റ്റ് 2018 (08:26 IST)

താരസംഘടനയായ 'അമ്മ' ഇനി പൂർണമായും മോഹൻലാലിന്റെ കൈപ്പിടിയിൽ. നിലവിൽ മലയാള അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങളും വിവാദങ്ങളും അമ്മ കഴിഞ്ഞ ദിവസം ചർച്ച ചെയ്തിരുന്നു. ഇതിന്റെ ഭാഗമായി വിളിച്ച് ചേർത്ത അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റിയോഗത്തിൽ നടന്മാരായ മുകേഷും ഷമ്മി തിലകനും തമ്മിൽ വാക്കേറ്റമുണ്ടായി. 
 
അമ്മ വിലക്കിയതിന് ശേഷവും ഷമ്മി സംവിധായകൻ വിനയന്റെ ചിത്രത്തിൽ അഭിനയിച്ചതിനെ തുടർന്നായിരുന്നു വാക്കേറ്റം. ‘വിനയന്റെ ചിത്രത്തിൽ അഭിനയിക്കാനായി അമ്പതിനായിരം രൂപ അഡ്വാൻസ് വാങ്ങിയ എന്നെ പാരവെച്ചത് ഇയാളാണെ‘ന്ന ഷമ്മിയുടെ ഡയലോഗ് മുകേഷിന് കൊണ്ടു. 
 
‘ഞാൻ അവസരങ്ങൾ ഇല്ലാതാക്കിയോ’ എന്നായിരുന്നു മുകേഷിന്റെ ചോദ്യം. ‘അവസരങ്ങൾ ഇല്ലാതാക്കുകയല്ല, വിനയന്റെ സിനിമയിൽ അഭിനയിച്ചാൽ പിന്നെ നീ അനുഭവിക്കും’ എന്നാണ് പറഞ്ഞതെന്ന് ഷമ്മി പറഞ്ഞു. ‘മാന്നാർ മത്തായി സ്പീക്കിങ്-2 എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവമെന്നും യോഗത്തിൽ വിശദീകരിച്ചു. 
 
തിലകനെയും ഷമ്മിയെയും ചേർത്ത് തമാശപറഞ്ഞുകൊണ്ടാണ് മുകേഷ് ഇതിനെ നേരിട്ടത്. ഇത് ഷമ്മിയെ കുപിതനാക്കി. ‘തന്റെ വളിപ്പുകൾ ഇവിടെ വേണ്ടെന്നും തന്നെ ജയിപ്പിച്ചുവിട്ടതിന് സി പി എമ്മിനെ പറഞ്ഞാൽ മതിയെന്നും ഷമ്മി പറഞ്ഞു. ഇതോടെ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയായിരുന്നു. ഇതോടെ ഉൾപ്പെടെയുള്ളവർ ഇടപെടുകയായിരുന്നു.  ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വൃഷ്ടി പ്രദേശങ്ങളിൽ കനത്ത മഴ, നീരൊഴുക്ക് വർധിക്കുന്നു; ജലനിരപ്പ് 2398 അടിയായി, തൽക്കാലം തുറക്കേണ്ടെന്ന് തീരുമാനം

കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് വീണ്ടുമുയർന്നു. നിലവിൽ 2398 അടിയാണ് ...

news

ജലനിരപ്പ് ഉയർന്നു; ഇടമലയാർ തുറന്നു, പെരിയാറിന്റെ തീരത്ത് മുന്നറിയിപ്പ്

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് നിശ്ചിത പരിധിയും കടന്നതോടെ ഇടമലയാർ അണക്കെട്ട് തുറന്നു. ...

news

കനത്ത മഴ, ഉരുൾ പൊട്ടൽ; സ്കൂളുകൾക്ക് അവധി, വയനാട് ജില്ല ഒറ്റപ്പെട്ടു

ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും കനത്ത മഴ. വയനാട്, ഇടുക്കി ജില്ലകളിലാണ് കൂടുതൽ മഴ. ...

news

വിദ്യാർത്ഥിനികൾ വസ്ത്രം മാറുന്നത് ഒളിഞ്ഞ് കണ്ട സർക്കാർ സ്കൂൾ അധ്യാപകനെ സസ്പെൻഡ് ചെയ്തു

ഉത്തര്‍പ്രദേശിലെ സ്കൂളിൽ പെൺകുട്ടികൾ വസ്ത്രം മാറുന്നത് ഒളിച്ചു​നിന്ന് കണ്ട സര്‍ക്കാര്‍ ...

Widgets Magazine