സീതയിലെ ചതി? ഇനി രാമൻ വരില്ല?

സംവിധായകന്റെ അറിവോടെയോ?

Last Updated: ചൊവ്വ, 30 ഏപ്രില്‍ 2019 (17:05 IST)
ഫ്‌ളവേഴ്‌സിലെ ജനപ്രിയ സീരിയലായ സീതയിലേക്ക് നായകൻ ഇന്ദ്രൻ തിരികെയെത്തിയതിന്റെ ആഘോഷത്തിലാണ് ആരാധകർ. എന്നാൽ, ഇന്ദ്രൻ തിരികെ വന്നെങ്കിലും താരത്തിനെ കൂടുതൽ സമയം സ്ക്രീനിൽ കാണിക്കുന്നില്ല എന്ന പരാതിയും ആരാധകർക്കുണ്ട്.

അതേസമയം, സീതയേയും ഇന്ദ്രനേയും ഏറ്റെടുത്ത് ആഘോഷമാക്കുമ്പോൾ പലരും മറന്ന് പോകുന്നത് രാമനെന്ന കഥാപാത്രത്തെയാണ്. സീരിയലിന്റെ തുടക്കത്തിൽ സീതയും രാമനുമായിരുന്നു നായികാ നായകന്മാർ. അപ്പോൾ വില്ലനും, സഹനടനും മാത്രമായിരുന്നു ഇന്ദ്രൻ. പിന്നീട് കഥ മുന്നോട്ട് പോയപ്പോഴാണ് സീതയെ ഒഴിവാക്കിയതും ഇന്ദ്രൻ തന്റെ പത്നിനായി സ്വീകരിക്കുന്നതും.

എന്നാൽ, ഇപ്പോൾ ഇന്ദ്രൻ തിരികെ വന്നപ്പോൾ രാമനെ പൂർണമായും ഒഴിവാക്കിയെന്നാണ് ആരാധകർ പറയുന്നത്. ഇതിനിടയിൽ സീരിയലിൽ നിന്നും തൽക്കാലത്തേക്ക് അവധിയെടുക്കുകയാണെന്ന് രാമനായി അഭിനയിക്കുന്ന ബിപിൻ ജോസ് ഫേസ്ബുക്കിലൂടെ അറിയിച്ചിരുന്നു.

സീതയിൽ നിന്നും തൽക്കാലത്തേക്ക് ഒരു ഇടവേള എടുക്കുകയാണെന്നാണ് ബിപിൻ അറിയിച്ചിരിക്കുന്നത്. ഇടവേളയുടെ കാരണം അറിയില്ലെങ്കിലും ഇന്ദ്രന്റെ തിരിച്ച് വരവിന് ശേഷമാണ് ഈ തീരുമാനമെന്നും ചിലർ പറയുന്നു. രാമന്റെ ഇടവേളയ്ക്ക് പിന്നിൽ ആരുടെയെങ്കിലും ചതിയുണ്ടോയെന്നാണ് പാപ്പരാസികൾ ചോദിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :