സാലറി ചാലഞ്ചിനോട് നോ പറഞ്ഞതിൽ സ്ഥലം മാറ്റം; വിവാദമായപ്പോൾ നടപടി പിൻവലിച്ചു

തിരുവനന്തപുരം, വെള്ളി, 14 സെപ്‌റ്റംബര്‍ 2018 (08:09 IST)

സംസ്ഥാന സർക്കാരിന്റെ സാലറി ചലഞ്ചിൽ പങ്കാളിയാകില്ലെന്ന് പറഞ്ഞ ധനവകുപ്പിലെ ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം വിവാദമായതോടെ മന്ത്രി ഇടപെട്ട് നടപടി പിന്‍വലിച്ചു. സെക്രട്ടേറിയറ്റിലെ ഭരണപക്ഷാനുകൂലിയും സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ ഏരിയ കൺവീനറും കൂടിയായ ധനവകുപ്പ് ജീവനക്കാരനായ കെഎസ് അനില്‍ രാജിന്റെ സ്ഥലം മാറ്റനടപടിയാണ് റദ്ദാക്കിയത്.
 
വീട്ടിലെ പരാധീനത മൂലം ‘സാലറി ചലഞ്ചി’ല്‍ പങ്കെടുക്കാനാവില്ലെന്നും പകരം ഭാര്യയുടെ ഒരു മാസത്തെ ശമ്പളം നല്‍കുമെന്നും അനിൽ രാജ് വാട്‌സ്ആപ്പ് ഗ്രൂപ്പിൽ സന്ദേശമിടുകയായിരുന്നു. ദുരിതാശ്വാസ നിധി കൈകാര്യം ചെയ്യുന്ന ധനവകുപ്പിലെ സെക്ഷന്‍ ഓഫിസറായിരുന്ന അനില്‍രാജിനെ് ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടറേറ്റിലേക്കായിരുന്നു മാറ്റിയത്. 
 
32 ദിവസം ശമ്പളം ഇല്ലാതെ സമരം ചെയ്ത ആളാണെന്നും തനിക്ക് ചെയ്യാന്‍ പറ്റാവുന്നതിന്റെ പരമാവധി തന്റെ വീട്ടുകാര്‍ അടക്കം ദുരിതാശ്വ സഹായമായി ചെയ്തിട്ടുണ്ടെന്നും അതിനാല്‍ ഒരു മാസത്തെ ശമ്പളം കൂടി നല്‍കാനാകില്ലെന്നും അനില്‍ രാജ് പറഞ്ഞിരുന്നു. സാലറി ചാലഞ്ചിനോട് നോ പറഞ്ഞാൽ കടുത്ത നടപടിക്ക് സർക്കാർ ഒരുങ്ങുമെന്ന് പ്രതിപക്ഷം കഴിഞ്ഞ ദിവസം പറഞ്ഞത് ശരിവക്കുന്നതരത്തിലുള്ള നടപടിയായിരുന്നു ഇത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

ചോദ്യം ചെയ്യാൻ മാത്രമാണെങ്കിൽ ഹാജരാകാമെന്ന് ബിഷപ്പിന്റെ അഭിഭാഷകൻ; അഭിഭാഷകന്റെ വാദം തള്ളി ജലന്ധർ രൂപത

ചോദ്യം ചെയ്യലിന് ഹാജരാകാൻ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്‌ക്കലിന് നോട്ടീസ് കിട്ടിയില്ലെന്ന് ...

news

ഭൂകമ്പമല്ല, പ്രകമ്പനം; അടൂരിലെ ചലനം എവിടെയും രേഖപ്പെടുത്തിയിട്ടില്ല, പഠനം നടത്താൻ ദേശീയ ഭൗമശാസ്‌ത്ര കേന്ദ്രം

കഴിഞ്ഞ ദിവസമുണ്ടായ പ്രകമ്പനത്തിന് ഭൂചലനവുമായി ബന്ധമില്ലെന്ന് കേന്ദ്ര ഭൗമശാസ്‌ത്ര പഠന ...

news

ഫ്രാങ്കോയ്ക്കൊപ്പം നിൽക്കുന്നവർ മുപ്പതുവെള്ളിക്കാശിനുവേണ്ടി കര്‍ത്താവിനെ തള്ളിപ്പറയുന്നവർ: ആഞ്ഞടിച്ച് മഞ്ജു വാര്യർ

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടി മഞ്ജു വാര്യർ. ...

news

മല്യ രാജ്യം വിട്ടതിൽ മോദിക്കും പങ്ക്: ആഞ്ഞടിച്ച് രാഹുൽ ഗാന്ധി

വിജയ് മല്യ രാജ്യം വിട്ട വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് ...

Widgets Magazine