ആളുകൾ ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നത് അംഗീകാരമായി ഏറ്റെടുക്കുന്നുവെന്ന് റിമാ കല്ലിങ്കല്‍

ആളുകൾ ചന്തപ്പെണ്ണ് എന്ന് വിളിക്കുന്നത് അംഗീകാരമായി ഏറ്റെടുക്കുന്നുവെന്ന് റിമാ കല്ലിങ്കല്‍

Last Modified ശനി, 12 ജനുവരി 2019 (09:57 IST)
ആളുകള്‍ തന്നെ ചന്തപ്പെണ്ണ് എന്നുവിളിക്കുന്നത് അംഗീകാരമായി കാണുന്നുവെന്ന് റിമാ കല്ലിങ്കൽ. ചന്തപ്പെണ്ണ്, കുലസ്ത്രീ എന്നൊക്കെയുള്ള വിളിപ്പേരുകള്‍ ജാതി പറഞ്ഞ് അധിക്ഷേപിക്കുന്നതിനു സമാനമായേ തോന്നിയിട്ടുള്ളൂ എന്നും എന്തിനും മുന്നോട്ടിറങ്ങി വരുന്ന വിഭാഗത്തിനു കേള്‍ക്കേണ്ടിവരുന്ന സ്ഥിരം പഴിയാണിതെന്നും നടി റിമ കല്ലിങ്കൽ വ്യക്തമാക്കി‍.

അതേസമയം, ഏറ്റവും നന്നായി ജോലിചെയ്യുന്നവരെയാണ് ആളുകള്‍ ജാതിപറഞ്ഞ് അധിക്ഷേപിക്കുന്നതെന്നും താരം പറഞ്ഞു. സൂര്യാ ഫെസ്റ്റില്‍ സംസാരിക്കുകയായിരുന്നു അവർ‍. ചന്തപ്പെണ്ണ് എന്നു വിളിക്കുന്നതിനെ വാഴ്ത്തലോ സ്തുതിവാക്കോ ആയാണ് എടുക്കുന്നതെന്നും നടി പറഞ്ഞു.

ഏല്ലാ വ്യവസായങ്ങള്‍ക്കും ഒരു നടപ്പ് രീതിയുണ്ട്. എന്നാല്‍ ഇത്രയും വലിയ സിനിമാ വ്യവസായത്തിന് അതില്ല. അതിനാല്‍ സിനിമാ വ്യവസായത്തിന് പ്രാക്ടീസ് മാന്വല്‍ തയ്യാറാക്കുന്ന തിരക്കിലാണ് ഡബ്ല്യൂസിസി. സ്ത്രീപക്ഷ സിനിമകള്‍ക്ക് അവാര്‍ഡ് ഏര്‍പ്പെടുത്താനും ഡബ്ല്യൂസിസിയുടെ നേതൃത്വത്തില്‍ ചലച്ചിത്രമേള നടത്താന്‍ പദ്ധതിയുണ്ടെന്നും റിമാ കല്ലിങ്കല്‍ വ്യക്തമാക്കി.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :