പാലാരിവട്ടം അഴിമതി ചോദ്യം ചെയ്തതോടെ ഗണേഷ് കുമാർ കറിവേപ്പില പോലെ പുറത്ത്; ഉമ്മൻ ചാണ്ടി അഴിമതിക്ക് കൂട്ട് നിന്നു?

നാടിനെ നശിപ്പിക്കാൻ അഴിമതിക്ക് കൂട്ട് നിൽക്കുന്ന മുഖ്യമന്ത്രിയോ ഉമ്മൻ ചാണ്ടി?

Last Modified വ്യാഴം, 13 ജൂണ്‍ 2019 (14:58 IST)
പാലാരിവട്ടം മേൽ‌പാലത്തിന്റെ നിർമാണത്തിൽ അഴിമതി നടന്നുവെന്നാണ് വ്യക്തമാകുന്നത്. ഇതടക്കമുള്ള കേസുകളിലെ ശരിയില്ലായ്മ തുറന്നു പറഞ്ഞത് മൂലമാണ് തനിക്ക് യുഡിഎഫില്‍ നിന്ന് പുറത്തുപോകേണ്ടി വന്നതെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ.

പാലാരിവട്ടം മേല്പാലത്തിൽ അഴിമതി നടക്കുന്നുവെന്ന സത്യം അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ ചാണ്ടിയുടെ അടുത്ത് തെളിവുകള്‍ സഹിതം നൽകിയതാണെന്നും പരാതിയായിട്ട് പോലും അത് സ്വീകരിച്ചില്ലെന്നും ഗണേഷ് വ്യക്തമാക്കുന്നു. അപമാനിതനായി തനിക്ക് പുറത്തു പോകേണ്ടി വരികയായിരുന്നുവെന്നാണ് എം എൽ എ വിശദീകരിക്കുന്നത്.

അഴിമതിക്കായി ഉദ്യോഗസ്ഥരും കരാറുകാരും ഉള്‍പ്പെട്ട കോക്കസ് പ്രവര്‍ത്തിക്കുന്നുണ്ട്. അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി കെ ഇബ്രാഹിംകുഞ്ഞ് അറിയാതെ പാലാരിവട്ടത്തെ അഴിമതി നടക്കില്ല. മറ്റ് പല പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. പാലാരിവട്ടം മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഗണേഷ്‌കുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു ഗണേഷ്‌കുമാര്‍.

പാലാരിവട്ടം പാലം നിര്‍മിച്ച കമ്പനിയുടേത് അടക്കമുള്ള എല്ലാ പദ്ധതികളും പരിശോധിക്കണം. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നടന്ന മറ്റ് പൊതുമരാമത്ത് പദ്ധതികളിലും അഴിമതി നടന്നിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതി മഞ്ഞുമലയുടെ അറ്റം മാത്രമാണെന്നും ഗണേഷ് കുമാര്‍ വെളിപ്പെടുത്തി.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :