‘എനിക്ക് ഇവിടെ മാത്രമല്ല, അങ്ങ് ന്യൂസിലൻഡിലുമുണ്ട് പിടി’ - #സേവ് ലുട്ടാപ്പി ക്യാംപെയിനുമായി ആരാധകർ ന്യൂസിലൻഡിൽ

Last Modified ഞായര്‍, 10 ഫെബ്രുവരി 2019 (17:06 IST)
ന്യൂസിലെൻഡിനെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിൽ കപ്പ് നഷ്ടമായിരിക്കുകയാണ് ഇന്ത്യൻ ടീമിനു. ധോണിയുടെയും രോഹിതിന്റേയും തന്ത്രങ്ങളൊന്നും ഫലം കണ്ടില്ല. എന്നാൽ, ന്യൂസിലൻഡിലെ ഹാമിൽട്ടനിലെ സെഡൻ പാർക്ക് സ്റ്റേഡിയത്തിൽ ഒരുകൂട്ടം ചെറുപ്പക്കാർ മലയാളികളെ അമ്പരപ്പിക്കുകയാണ്.

കുട്ടികളുടെയും മുതിർന്നവരുടെയും ഇഷ്ടതാരമായ ലുട്ടാപ്പിക്ക് കേരളത്തിൽ മാത്രമല്ല, അങ്ങ് ന്യൂസിലൻഡിലുമുണ്ട് ആരാധകർ. ലുട്ടാപ്പിക്ക് പിന്തുണ അറിയിച്ച് ഒരുകൂട്ടം ചെറുപ്പക്കാർ #സേവ് ലുട്ടാപ്പി എന്ന ബാനറുമായിട്ടാണ് സ്റ്റേഡിയത്തിലെത്തിയത്. സേവ് ലുട്ടാപ്പി’ എന്നെഴുതിയ ബാനറുമായി ഒരുകൂട്ടം ഇന്ത്യൻ ആരാധകരാണ് സ്റ്റേഡിയത്തിലെത്തിയത്.

കുട്ടികളുടെ പ്രസിദ്ധീകരണമായ ബാലരമയിലെ കഥാപാത്രമായ ലുട്ടാപ്പിയെ, കഥയിൽനിന്ന് ഒഴിവാക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ച് സോഷ്യൽ മീഡിയ രംഗത്തെത്തിയിരുന്നു. അതിന്റെ ഭാഗമായാണ് ഈ നീക്കവും.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :