പ്രണയിച്ചതിന് കോളേജിൽ നിന്നും പുറത്താക്കി, ചരിത്രവിധി സ്വന്തമാക്കി മാളവികയും വൈശാഖും

അപർണ| Last Modified ചൊവ്വ, 24 ജൂലൈ 2018 (11:24 IST)
പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ കോളെജിൽ നിന്നും പുറത്താക്കപ്പെട്ട മാളവിക കോടതിവിധിയുടെ ബലത്തിൽ അതേ കോളേജിൽ പഠനം പൂർത്തിയാക്കാൻ ഒരുങ്ങുന്നു.

പാരിപ്പള്ളി സിഎച്ച്എംഎം കോളജ് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിനിയായിരുന്നു മാളവിക. അതേ കോളെജിൽ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു വൈശാഖ്. ഇരുവരുടേയും പ്രണയം കോളജ് അധികൃതര്‍ വീട്ടിലറിയിച്ചതോടെ മാളവികയുടെ വീട്ടുകാര്‍ അവർക്ക് മറ്റ് വിവാഹാലോചനകൾ കൊണ്ടുവന്നതോടെ 2017 ജൂണിൽ ഇരുവരും വിവാഹിതരായി.

വിവാഹം കഴിഞ്ഞ് കോളജിലെത്തിയ മാളവികയോടും വൈശാഖിനോടും തല്‍ക്കാലം കോളജില്‍ കയറെണ്ടെന്ന് പറയുകയും പിന്നീട് പുറത്താക്കുകയുമായിരുന്നു. ഒടുവിൽ കോടതിയെ സമീപിച്ച് ഇരുവരും തങ്ങൾക്കനുകൂലമായ വിധി നേടിയെടുക്കുകയായിരുന്നു.

ധാര്‍മ്മിക അച്ചടക്കം പറഞ്ഞ് കോളജ് അധികൃതര്‍ക്ക് വിദ്യാര്‍ത്ഥികളെ പുറത്താക്കാന്‍ ആവില്ലെന്ന കോടതിയുടെ നിര്‍ണായക ഉത്തരവിന്റെ കരുത്തിൽ ഇരുവരും മുടങ്ങിപ്പോയ പഠനം പൂർത്തിയാക്കാൻ ഒരുങ്ങുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :