ലക്ഷങ്ങള്‍ നല്‍കി സൂര്യയും കാര്‍ത്തിയും; മലയാള സൂപ്പര്‍ താ‍രങ്ങളെ കണ്ടം വഴിയോടിച്ച് സോഷ്യല്‍ മീഡിയ - എതിര്‍പ്പ് ശക്തം!

ലക്ഷങ്ങള്‍ നല്‍കി സൂര്യയും കാര്‍ത്തിയും; മലയാള സൂപ്പര്‍ താ‍രങ്ങളെ കണ്ടം വഴിയോടിച്ച് സോഷ്യല്‍ മീഡിയ - എതിര്‍പ്പ് ശക്തം!

  kerala flood , Amma , Suriya , kamal haasan , karthi , സോഷ്യല്‍ മീഡിയ , മമ്മൂട്ടി , മോഹന്‍‌ലാല്‍ , മഴക്കെടുതി , വിജയ്
കൊച്ചി| jibin| Last Modified ഞായര്‍, 12 ഓഗസ്റ്റ് 2018 (12:40 IST)
മഴക്കെടുതിയുടെ ദുരിതങ്ങളില്‍ വിറങ്ങലിച്ചു നില്‍ക്കുന്ന കേരളത്തിന് കൈത്താങ്ങായി തമിഴ് സിനിമ താരങ്ങള്‍ എത്തിയതോടെ മലയാള താരങ്ങള്‍ക്കെതിരെ സോഷ്യല്‍ മീഡിയകളില്‍ വന്‍ പ്രതിഷേധം.

നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമലഹാസന്‍ 25 ലക്ഷം, താരസഹോദരന്‍മാരായ സൂര്യയും കാര്‍ത്തിയും 25 ലക്ഷം, വിജയ് ടിവി 25 ലക്ഷം, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസാമി ഒരു കോടി, യു എ ഇ എക്‍സ്‌ചേഞ്ച് ചെയര്‍മാന്‍ ഡോ ബി ആര്‍ ഷെട്ടി രണ്ടു കോടിയും കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവാന നല്‍കിയപ്പോള്‍ താരസംഘടനയായ അമ്മ നല്‍കിയത് പത്ത് ലക്ഷം മാത്രമാണ്. ഇതാണ് പ്രതിഷേധങ്ങള്‍ക്ക് കാരണമായത്.

വിജയ് ഫാന്‍‌സ് അസോസിയേഷന്‍ ദുരന്ത ബാധിത പ്രദേശങ്ങളില്‍ സഹായങ്ങളുമായി രംഗത്തുണ്ട്. അതേസമയം, കോടികള്‍ പ്രതിഫലം വാങ്ങുന്ന നടന്മാരുള്ള അമ്മ 10ലക്ഷം രൂപ സംഭാവന നല്‍കിയത്. മഴക്കെടുതി നേരിടാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിച്ചു മമ്മൂട്ടിയും മോഹന്‍ലാലും അഞ്ചു പൈസയുടെ സഹായം ദുരിതമനുഭവിക്കുന്നവര്‍ക്ക് നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്.

400ലധികം മെമ്പര്‍മാരുള്ള അമ്മയില്‍ 30ദിവസത്തേക്ക് 3ഉം 4ളം കോടികള്‍ പ്രതിഫലം വാങ്ങുന്ന നിരവധി താരങ്ങള്‍ ഉണ്ടെന്നും എന്നാല്‍ ഇവരാരും ജനങ്ങളെ സഹായിക്കാനോ അവരുടെ വേദനകള്‍ മനസിലാക്കാനോ ശ്രമിക്കാത്തവരാണെന്നുമുള്ള ആക്ഷേപവും ശക്തമാണ്.

മമ്മൂട്ടിയുടെയും മോഹന്‍‌ലാലിന്റെയും വാചകമടിച്ച് യാതൊരു കുറവുമില്ലെന്നും സഹായധനങ്ങള്‍ പ്രഖ്യാപിക്കുന്നതില്‍ ഇരുവരും പിശുക്കന്മാര്‍ ആണെന്നുമാണ് ചിലര്‍ വ്യക്തമാക്കി. പ്രളയബാധിതരെ സഹായിക്കണമെന്നുള്ള
താരങ്ങളുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെയാണ് എല്ലാവരും പൊങ്കാലയെത്തുന്നത്.

എറണാകുളം പുത്തന്‍വേലിക്കര തേലത്തുരുത്തിലെ ദുരിതാശ്വാസ ക്യമ്പില്‍ മമ്മൂട്ടി നേരിട്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന നല്‍കുന്നതിനുള്ള അക്കൗണ്ട് നമ്പര്‍ ഉള്‍പ്പെടെയാണു താരങ്ങള്‍ ഫേസ്ബുക് കുറിപ്പ് ഇട്ടത്.

ദുരന്തത്തെ ഒന്നായി നേരിടാമെന്നായിരുന്നു മോഹന്‍ലാലിന്റെ ഫേസ്ബുക്ക് കുറിപ്പ്. വിവിധയിടങ്ങളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും കണ്ണൂരിലെ ടെറിട്ടോറിയല്‍ ആര്‍മിയുടെ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും മോഹന്‍ലാല്‍ പങ്കുവച്ചിരുന്നു. മറ്റു താരങ്ങളും ഫേസ്‌ബുക്ക് പോസ്‌റ്റ് മാത്രമാണ് നല്‍കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :