ബിഗ് ബോസ് ഫൈനലിൽ എത്തണമെങ്കിൽ കിടക്ക പങ്കിടണം, 4 പേർക്കെതിരെ കേസ് !- ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Last Updated: തിങ്കള്‍, 15 ജൂലൈ 2019 (11:48 IST)
ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം തുടങ്ങി നിരവധി ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയാണു ബിഗ് ബോസ്. മലയാളത്തിൽ ഒരിക്കൽ മാത്രമേ ഉണ്ടായിട്ടുള്ളു. അന്ന് സാബുമോൻ ആയിരുന്നു വിന്നർ. ഇപ്പോഴിതാ, ബിഗ് ബോസിനെതിരെ കടുത്ത ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണു വനിതാ മാധ്യമപ്രവർത്തക.

ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ റിയാലിറ്റി ഷോയുടെ നാല് സംഘാടകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. മാര്‍ച്ചില്‍ ആരംഭിക്കാന്‍ പോകുന്ന റിയാലിറ്റി ഷോയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു എന്ന് പറഞ്ഞ് വിളിച്ചതിനു ശേഷമായിരുന്നു മാധ്യമപ്രവര്‍ത്തകയോട് അപമര്യദയായി പെരുമാറിയത്.

ഫൈനലില്‍ എത്തണമെങ്കില്‍ ഇവരുടെ ബോസിന് വഴങ്ങി കൊടുക്കണമെന്നും മാധ്യമ പ്രവര്‍ത്തകയോട് അണിയറ പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കൂടാതെ ബോഡി ഷെയിമിനും ഇവര്‍ ഇരയായെന്ന് പോലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. ജൂലൈ 21 മുതലാണ് തെലുങ്ക് ബിഗ് ബോസിന്റെ മൂന്നാമത്തെ സീസണ്‍ ആരംഭിക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :