വൃഷ്‌ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നു; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് 2399 അടിയിലേക്ക്, ട്രയൽ റൺ പന്ത്രണ്ടിന്

കൊച്ചി, വ്യാഴം, 9 ഓഗസ്റ്റ് 2018 (11:33 IST)

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. മഴയുടെ ശക്തികൂടുന്നതിനനുസരിച്ച് അണക്കെട്ടിലെ വെള്ളവും പെട്ടെന്ന് ഉയരുന്ന സാഹചര്യത്തിൽ ഇന്ന് പന്ത്രണ്ട് മണിക്ക് നടത്തും. ഉന്നതതലയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. രാവിലെ പത്ത് മണിക്ക് 2398.80 അടിയായിരുന്നു ജലനിരപ്പ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി.
 
ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടർ 50 സെന്റി മീറ്ററായിരിക്കും ഉയർത്തുക. നാലു മണിക്കൂറിലേക്കായിരിക്കും അണക്കെട്ട് തുറന്നുവിടുക. ജലനിരപ്പ് വളരെ വേഗത്തിൽ വർധിക്കുന്ന സാഹചര്യം ഉടലെടുത്തതോടെയാണ് ട്രയൽ റൺ നടത്താൻ സർക്കാർ തീരുമാനിച്ചത്.
 
വൃഷ്‌ടിപ്രദേശത്ത് തുടരുന്നതിനാൽ ഉച്ചയാകുന്നതോടെ ജലനിരപ്പ് 2399 അടിയിലേക്കെത്താൻ സാധ്യതുയുണ്ട്. ഇത് കണക്കിലെടുത്താണ് ട്രയൽ റണ്ണിന് കെ‌എസ്ഇ‌ബി തയ്യാറെടുക്കുന്നത്. ഒരു ഷട്ടർ തുറന്നാണ് ട്രയൽ റൺ നടത്തുന്നത്. ആദ്യത്തെ ഒരു ഷട്ടർ തുറക്കുന്നത് പതിനൊന്ന് മണിയായിരിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു.  
 
ജലനിരപ്പ് 2398 അടിയെത്തിയാൽ ട്രയൽ റൺ എന്ന നിലയിൽ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ജലനിരപ്പ് ഉയരുന്നത് കുറഞ്ഞതോടെ തീരുമാനം മാറ്റിയിരുന്നു. ഇന്നലെ മുതൽ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയായതോടെ നീരൊഴുക്കും കൂടി. ഇടുക്കിയിൽ മഴ ശക്തമായിത്തന്നെയായിരുന്നു. അതിനാലാണ് ട്രയൽ റൺ എന്ന തീരുമാനത്തിലേക്കെത്തിയത്.
 
ചെറുതോണി അണക്കെട്ടിന്റെ താഴെയുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും 100 മീറ്റർ ചുറ്റളവിൽ താമസിക്കുന്നവരും അതീവ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പു നൽകി. ട്രയൽ റൺ ആണു നടത്തുന്നതെന്നും പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും കലക്ടർ അറിയിച്ചു. പുഴയിൽ ഇറങ്ങുന്നതിനും കുളിക്കുന്നതിനും മീൻപിടിക്കുന്നതിനും സെൽഫി എടുക്കുന്നതിനും കർശന നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

കൊച്ചിയില്‍ മത്സ്യബന്ധന ബോട്ടിൽ കപ്പലിടിച്ചുണ്ടായ അപകടത്തിൽ ഒമ്പത് പേരെ ഇനിയും കണ്ടെത്താനായില്ല

മീൻപിടുത്ത ബോട്ടിൽ കപ്പലിടിച്ച് ഉണ്ടായ അപകടത്തിൽ കാണാതായ ഒൻപതുപേർക്കായി തിരച്ചിൽ ...

news

ഇടുക്കിയിൽ ശക്തമായ മഴ; അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയിലേക്ക്, ഒരു ഷട്ടർ തുറന്ന് ട്രയൽ റൺ നടത്തും

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. മഴയുടെ ശക്തികൂടുന്നതിനനുസരിച്ച് അണക്കെട്ടിലെ ...

news

വിട്ടുമാറാതെ മഴ, കേരളത്തെ ഭീതിയിലാഴ്‌ത്തി ഉരുൾപൊട്ടൽ; സംസ്ഥാനത്ത് ഇതുവരെ 16 മരണം

സംസ്ഥാനത്ത് മഴ ശക്തമായിതന്നെ തുടരുന്നു. മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി ഇതുവരെ 16 പേർ ...

news

വിട്ടുമാറാതെ മഴ; വിവിധ ജില്ലകളിലായി സംസ്ഥാനത്ത് 13 മരണം, മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

സംസ്ഥാനത്ത് മഴ ശക്തമായിതന്നെ തുടരുന്നു. മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി ഇതുവരെ 13 പേർ ...

Widgets Magazine