ഇടുക്കിയിൽ ശക്തമായ മഴ; അണക്കെട്ടിലെ ജലനിരപ്പ് 2399 അടിയിലേക്ക്, ഒരു ഷട്ടർ തുറന്ന് ട്രയൽ റൺ നടത്തും

ഇടുക്കി, വ്യാഴം, 9 ഓഗസ്റ്റ് 2018 (10:43 IST)

ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. മഴയുടെ ശക്തികൂടുന്നതിനനുസരിച്ച് അണക്കെട്ടിലെ വെള്ളവും പെട്ടെന്ന് ഉയരുന്ന സാഹചര്യത്തിൽ നടത്തിയേക്കും. ഉന്നതതലയോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്. രാവിലെ പത്ത് മണിക്ക് 2398.80 അടിയായിരുന്നു ജലനിരപ്പ്. 2403 അടിയാണ് അണക്കെട്ടിലെ പരമാവധി സംഭരണശേഷി. 
 
വൃഷ്‌ടിപ്രദേശത്ത് തുടരുന്നതിനാൽ ഉച്ചയാകുന്നതോടെ ജലനിരപ്പ് 2399 അടിയിലേക്കെത്താൻ സാധ്യതുയുണ്ട്. ഇത് കണക്കിലെടുത്താണ് ട്രയൽ റണ്ണിന് കെ‌എസ്ഇ‌ബി തയ്യാറെടുക്കുന്നത്. ഒരു ഷട്ടർ തുറന്നാണ് ട്രയൽ റൺ നടത്തുന്നത്. ആദ്യത്തെ ഒരു ഷട്ടർ തുറക്കുന്നത് പതിനൊന്ന് മണിയായിരിക്കുമെന്ന് വൈദ്യുതി മന്ത്രി എം എം മണി അറിയിച്ചു.  
 
ജലനിരപ്പ് 2398 അടിയെത്തിയാൽ ട്രയൽ റൺ എന്ന നിലയിൽ ചെറുതോണി അണക്കെട്ടിന്റെ ഒരു ഷട്ടർ ഉയർത്താനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ജലനിരപ്പ് ഉയരുന്നത് കുറഞ്ഞതോടെ തീരുമാനം മാറ്റിയിരുന്നു. ഇന്നലെ മുതൽ സംസ്ഥാനത്ത് വീണ്ടും ശക്തമായ മഴയായതോടെ നീരൊഴുക്കും കൂടി. ഇടുക്കിയിൽ മഴ ശക്തമായിത്തന്നെയായിരുന്നു. അതിനാലാണ് ട്രയൽ റൺ എന്ന തീരുമാനത്തിലേക്കെത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

വിട്ടുമാറാതെ മഴ, കേരളത്തെ ഭീതിയിലാഴ്‌ത്തി ഉരുൾപൊട്ടൽ; സംസ്ഥാനത്ത് ഇതുവരെ 16 മരണം

സംസ്ഥാനത്ത് മഴ ശക്തമായിതന്നെ തുടരുന്നു. മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി ഇതുവരെ 16 പേർ ...

news

വിട്ടുമാറാതെ മഴ; വിവിധ ജില്ലകളിലായി സംസ്ഥാനത്ത് 13 മരണം, മുഖ്യമന്ത്രി ഉന്നതതല യോഗം വിളിച്ചു

സംസ്ഥാനത്ത് മഴ ശക്തമായിതന്നെ തുടരുന്നു. മഴക്കെടുതിയിൽ വിവിധ ജില്ലകളിലായി ഇതുവരെ 13 പേർ ...

news

ശക്തമായ മഴ; അഞ്ചു ജില്ലകളിൽ ഉരുൾപൊട്ടൽ, 5 മരണം, 14 പേരെ കാണാതായി

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിശക്തമായ മഴ തുടരുന്നു. ഇടുക്കി, വയനാട്, കോഴിക്കോട്, ...

news

‘ഞാനിവിടെയൊക്കെ തന്നെ കാണും, ഇവിടേക്ക് വരാൻ എനിക്കാരുടേയും അനുവാദം വേണ്ട‘- മോഹൻലാൽ

ഏറെ നാളത്തെ വിവാദങ്ങള്‍ക്ക് തിരിശീലയിട്ടുകൊണ്ട് മോഹന്‍ലാല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ...

Widgets Magazine