തമ്മനത്ത് മീന്‍ വില്‍ക്കാന്‍ ഹനാന്‍ വീണ്ടുമെത്തുന്നു; കൂടെ സലീംകുമാറും

തമ്മനത്ത് മീന്‍ വില്‍ക്കാന്‍ ഹനാന്‍ വീണ്ടുമെത്തുന്നു; കൂടെ സലീംകുമാറും

 hanan , salim kumar , fish hub , fish sale , ഹനാന്‍ , മീന്‍ വില്‍പ്പന , സലീംകുമാര്‍ , തമ്മനം
കൊച്ചി| jibin| Last Updated: വ്യാഴം, 6 ഡിസം‌ബര്‍ 2018 (09:38 IST)
ഇടവേളയ്‌ക്കു ശേഷം ഹനാന്‍ വീണ്ടും മീന്‍ വില്‍പ്പനയിലേക്ക്. 'വൈറല്‍ ഫിഷ്' എന്നു പേരിട്ടിരിക്കുന്ന മീന്‍
വ്യാഴാഴ്ച രാവിലെ പത്തിന് ആരംഭിക്കും. തമ്മനം ജംഗ്‌ഷനില്‍ എയ്‌സ് വണ്ടിയിലാണ് ഹനാന്‍ മീന്‍ വില്‍ക്കുക.

നടന്‍ സലീംകുമാറാണ് ഹനാന്റെ പുതിയ ഉദ്യമം ഉദ്ഘാടനം ചെയ്യുക. തമ്മനത്ത് മീന്‍വില്പന നടത്താന്‍ കോര്‍പ്പറേഷന്‍ ഹനാന് അനുമതി നല്‍കിയിട്ടുണ്ട്.

സ്വന്തമായി വാങ്ങിയ എയ്‌സ് മീന്‍ വില്‍ക്കുന്നതിന് സൌകര്യമാകുന്ന പ്രത്യേക രീതിയില്‍ ഡിസൈന്‍ ചെയ്‌തിട്ടുണ്ട്. മുറിച്ച് വൃത്തിയാക്കിയ മീന്‍ ബോക്‌സുകളില്‍ പായ്ക്ക് ചെയ്താണ് നല്‍കുക.

മീന്‍ വിറ്റ് പഠനവും വീട്ട് ചെലവുകളും നടത്തിയിരുന്ന ഹനാന്റെ വാര്‍ത്ത കേരളജനത അതിശയത്തോടെയാണ് കേട്ടത്. ഇതിനു പിന്നാലെ പലതരത്തിലുള്ള വിവാദങ്ങള്‍ ഉണ്ടാകുകയും മീന്‍ വില്‍പ്പനയില്‍ നിന്നും ഹനാന് മാറി നില്‍ക്കേണ്ടി വരുകയും ചെയ്‌തിരുന്നു.

പിന്നീട് വാഹനാപകടത്തില്‍ പരിക്കേറ്റ ഹനാന്‍ ഇപ്പോള്‍ കൂടുതല്‍ കരുത്തോടെ ജീവിതത്തിലേക്ക് തിരിച്ചുവരികയാണ്.

അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :