നുണപ്രചാരണവുമായി വീണ്ടും ജനം ടിവി; ഫേസ്‌ബുക്ക് ലൈവിൽ സത്യം വിളിച്ച് പറഞ്ഞ് ശശികല റഹീം

നുണപ്രചാരണവുമായി വീണ്ടും ജനം ടിവി; ഫേസ്‌ബുക്ക് ലൈവിൽ സത്യം വിളിച്ച് പറഞ്ഞ് ശശികല റഹീം

Rijisha M.| Last Updated: തിങ്കള്‍, 5 നവം‌ബര്‍ 2018 (09:30 IST)
ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നുണ പ്രചാരണവുമായി ജനം ടിവി വീണ്ടും രംഗത്ത്. സിപിഐ എം നേതാവും മരുമകളും മലകയാറന്‍ എത്തുന്നുവെന്നാണ് പുതിയ ബിജെപി ചാനലായ ജനം ടിവി വാർത്ത നൽകിയിരിക്കുന്നത്. ആലുവ സ്വദേശിയും മഹിളാ അസോസിയേഷന്‍ മുന്‍ ഏരിയാ സെക്രട്ടറിയുമായിരുന്ന ശശികല റഹീമിനെയും ഇളയ മകന്റെ ഭാര്യയായ സുമേഖാ തോമസിനെയും പേരടക്കം പരാമര്‍ശിച്ചു കൊണ്ടായിരുന്നു കരുതിക്കൂട്ടി വ്യാജവാര്‍ത്ത നൽകിയിരിക്കുന്നത്.

എന്നാൽ മറ്റ് മാധ്യമപ്രവർത്തകർ ശശികല റഹീമുമായി ബന്ധപ്പെട്ടപ്പോഴാണ് അങ്ങനെ ഒരു കാര്യം അവർ അറിയുന്നത്. സുമേഖ തോമസും മൂന്നു പേരും മലകയറാന്‍ പോകുകയാണെന്നും അവരെ സ്വീകരിക്കാന്‍ ശശികല റഹീം പുറപ്പെട്ടു കഴിഞ്ഞുവെന്നും ഇവര്‍ക്കെല്ലാം സിപിഐ എമ്മിന്റെ പിന്തുണ ഉണ്ടെന്നുമെല്ലാം 'ജനം ടിവി' വാര്‍ത്ത നല്‍കിയിരുന്നത്.

സത്യാവസ്ഥ എന്താണെന്ന് അറിയിക്കുന്നതിനായി ശശികല റഹീം ഫേസ്‌ബുക്ക് ലൈവിൽ വന്നതോടെ ജനം ടിവിയുടെ വ്യാജ വാർത്ത ആളുകൾ അറിഞ്ഞു. നട്ടെല്ലിന് തേയ്‌മാനം ആയിട്ട് 2 വര്‍ഷമായി ചികിത്സയില്‍ കഴിയുന്ന ആളാണ് താനെന്നും പരസഹായമില്ലാതെ പുറത്തു പോകാന്‍ പോലും കഴിയാത്ത ആളെക്കുറിച്ചാണ് സംഘപരിവാര്‍ ചാനലും വര്‍ഗീയവാദികളും നുണപ്രചരണം പ്രചരിപ്പിച്ചതെന്നും ലൈവിൽ ശശികല പറഞ്ഞു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :