ദുൽഖറിന്റെ പോക്ക് എങ്ങോട്ട്? ആകാംഷയിൽ ആരാധകർ

ചൊവ്വ, 22 മെയ് 2018 (12:59 IST)

‘മഹാനടി’യുടെ മഹാവിജയം ദുല്‍ക്കര്‍ സല്‍മാന് നല്‍കിയ മൈലേജ് കുറച്ചൊന്നുമല്ല. മോഹന്‍ലാലിന് ശേഷം തെലുങ്കില്‍ ഇത്രയധികം അഭിനന്ദനങ്ങള്‍ നേടിയൊരു മലയാളതാരവുമില്ല. എന്തായാലും തന്‍റെ അടുത്ത തെലുങ്ക് ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ക്കര്‍ ഇപ്പോള്‍.
 
തെലുങ്ക് സൂപ്പര്‍താരം രാം ചരണ്‍ തേജയും ദുല്‍ക്കര്‍ സല്‍മാനും ഒന്നിക്കുകയാണ്. തെലുങ്കിലും തമിഴിലുമായി പുറത്തിറങ്ങുന്ന സംവിധാനം ചെയ്യുന്നത് കെ എസ് രവിചന്ദ്രയാണ്. കെ ചക്രവര്‍ത്തി തിരക്കഥയെഴുതുന്നു.
 
ആക്ഷനും കോമഡിക്കും പ്രാധാന്യം നല്‍കിയൊരുങ്ങുന്ന ഈ സിനിമ കുടുംബപ്രേക്ഷകരെയാണ് ലക്‍ഷ്യമിടുന്നത്. ഏകദേശം 100 കോടി ബജറ്റിലായിരിക്കും ഈ സിനിമ നിര്‍മ്മിക്കുന്നതെന്നാണ് വിവരം.
 
അതേസമയം, വലിയ ഇടവേളയ്ക്ക് ശേഷം മലയാളത്തില്‍ ഒരു സിനിമ ചെയ്യാനും ദുല്‍ക്കര്‍ ഒരുങ്ങുകയാണ്. ബി സി നൌഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയെഴുതുന്നത് വിഷ്ണു ഉണ്ണികൃഷ്ണനും ബിബിന്‍ ജോര്‍ജ്ജും ചേര്‍ന്നാണ്.
 
നിലവിൽ ഇത് മാത്രമാണ് ദുൽഖർ ഓകെ പറഞ്ഞ മലയാളചിത്രം. മലയാളത്തെ മാത്രം ഒഴിവാക്കിയുള്ള ദുൽഖറിന്റെ ഈ യാത്രയിൽ ആരാധകർ കുറച്ച് പേടിയിലും ആകാംഷയിലുമാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

വാര്‍ത്ത

news

നടുറോഡിലൂടെ പ്രതിയെ നഗ്‌നനായി നടത്തിച്ച് പൊലീസ്; സിസി ടിവി ദൃശ്യങ്ങൾ പുറത്ത്

ഡല്‍ഹിയിലെ ഇന്ദര്‍പുരി ജെ.ജെ. കോളനിയിൽ നടുറോഡിലൂടെ പ്രതിയെ നഗ്നനായി നടത്തിച്ച് പൊലീസ്. 10 ...

news

ജെസ്‌ന എവിടെ? ഇരുട്ടിൽതപ്പി പൊലീസ്; അന്വേഷണങ്ങൾക്ക് ഇന്നേക്ക് അറുപതു ദിവസം

പത്തനംതിട്ട മുക്കൂട്ടുതറ കുന്നത്ത് വീട്ടില്‍ ജെയിംസ് ജോസഫിന്റെ മകള്‍ ജെസ്‌ന മരിയ ...

news

കര്‍ണാടകയില്‍ ഡി കെ ശിവകുമാര്‍ കോണ്‍ഗ്രസ് അധ്യക്ഷനാകും, പരമേശ്വര ഉപമുഖ്യമന്ത്രിപദത്തിലേക്ക്

കര്‍ണാടകയില്‍ എച്ച് ഡി കുമാരസ്വാമി മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ ഉപമുഖ്യമന്ത്രി ...

Widgets Magazine